Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം വിപുലമായ പരിപാടികളോടെ; ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം വിപുലമായ പരിപാടികളോടെ;  ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച

സ്വന്തം ലേഖകൻ

ഹ്‌റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ഈ മാസം19 ആം തിയ്യതി ബഹുമാന്യ കേരള നിയമസഭാസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നതാണ്.ഓണാഘോഷ പരിപാടിയുടെഭാഗമായ പലഹാരമേള, അത്തപൂക്കള മത്സരം, കിണ്ണംകളി, ഘോഷയാത്ര, മറ്റ്കലാകായികമത്സരങ്ങൾ എന്നിവ ഇതിനോടകം തന്നെനടന്നു കഴിഞ്ഞു.

വലിയജനപങ്കാളിത്തമാണ് എല്ലാപരിപാടികളിലും പ്രകടമായത്.ബഹ്റൈൻ മലയാളി സമൂഹത്തോടും ഇന്ത്യൻ സമൂഹത്തോടും ഉള്ള കടപ്പാടുകൾ പ്രകടിപ്പിച്ചുകൊണ്ട്തന്നെയാണ് സമാജത്തിന്റേതായ ഓരോപരിപാടികളും കടന്നുപോവുന്നത്.

കേരളത്തിന്റെ കണ്ണുനീരായിപ്രളയംഉണ്ടായപ്പോൾ സർക്കാരിനെയും ജനങ്ങളെനേരിട്ടും സഹായിക്കുവാൻ ബഹ്റൈൻ കേരളീയസമാജം മുന്നിൽ നിന്നിരുന്നു.പലകാര്യങ്ങളിലും ബഹ്റൈൻ മലയാളിസമൂഹത്തിന് ഒരു അത്താണിയാണ്‌കേരളീയസമാജം. അംഗങ്ങൾ അല്ലെങ്കിലും സഹായം നല്കപ്പെടുവാനോ പരിപാടികളിൽ പങ്കെടുക്കുവാനോ ഒരുതരത്തിലുമുള്ള വിലക്കുകളും ഏർപ്പെടുത്തിയിട്ടില്ല എന്നതാണ്‌പൊതുസമൂഹത്തെ ഒന്നടക്കം സമാജത്തിലേക്കു ആകർഷിക്കുന്നത്.

വളരെദീർഘവീക്ഷണത്തോടെയും ചിട്ടയായപ്രവർത്തനങ്ങളിലൂടെയും ഉള്ള മുന്നേറ്റങ്ങളിലൂടെയാണ്‌ കേരളീയസമാജത്തിന് ഇന്നുള്ള പെരുമ നേടിയെടുക്കുവാനായത്. ലോകമലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഒരുപ്രസ്ഥാനമായി സമാജത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവിടുത്തെ പൊതുസമൂഹത്തിനും കൂടി അതിൽ പങ്കാളിത്തമുണ്ട് എന്ന്ഞങ്ങൾ വിശ്വസിക്കുന്നു.

ബിസിനസ്സ്താലപര്യങ്ങൾക്കൊപ്പം സ്വന്തം നാടിനെയുംനാട്ടുകാരെയും മറക്കാത്തവരായ പ്രതിബദ്ധത കാണിക്കുന്നകലാകായിക പ്രേമികളായനിരവധിവലിയ വ്യക്തിത്വങ്ങൾ എന്നും സമാജത്തോട് അടുത്തുനിൽക്കുന്നവരും സഹായിക്കുന്നവരുമാണ്. ഇപ്പോൾ ബഹ്റൈനി സമൂഹം കൂടികേരള സമാജവുമായി കൈകോർത്ത്‌നമ്മെ സഹായിക്കുവാൻ എത്തുന്നു എന്ന കാഴ്ചയുംനാംകാണുന്നു .ഓണാഘോഷത്തിന്റെ ഭാഗമായിതന്നെ ഇത്തരത്തിലുള്ള ചിലസംരംഭകരെ ഈ വർഷം ബികെഎസ് ആദരിക്കുന്നുണ്ട്.

19 ആം തിയ്യതിമുതൽവിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം ഒരുമാസംനീണ്ടു നിൽക്കുന്ന പരിപാടികളുമായാണ് ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ പരിപാടികൾ ഒക്ടോബർ 4 ആം തിയ്യതി 5000 പേർക്കുള്ള ഓണസദ്യയോടെയാണ് അവസാനിക്കുന്നത്. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആണ് സദ്യ ഒരുക്കുന്നത്. ഉണ്ണികൃഷ്ണ പിള്ള കൺ വീനർ ആയുള്ള കമ്മിറ്റിയാണ് ഓണസദ്യക്കുള്ള ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുനത്

കേരളത്തിലെയുംഇന്ത്യയിലെയുംപ്രശസ്തരായകലാകാരന്മാരാണ്വിവിധദിവസങ്ങളിലായികലാപരിപാടികൾ അവതരിപ്പിക്കുവാനായിഎത്തുന്നത്. കലാസാംസ്‌കാരികരംഗത്തുള്ളവരെയും ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചവരെയും ആദരിക്കുന്ന ചടങ്ങുകൾ വിവിധ ദിസങ്ങളിലായി നടക്കുന്നുണ്ട്. 19 ന്നടക്കുന്ന ഉദ്ഘാടന ദിവസം സ്വരലയദേവരാജൻ അവാർഡ്പ്രശസ്തഗായകൻ ഹരിഹരനും ബികെഎസ്ബ്ര ഹ്മാനന്ദൻ പുരസ്‌കാരംഗായകൻ മധുബാലകൃഷ്ണനും നൽകപ്പെടും.

യുവബിസിനസ്സ്‌കാരായ വിപിൻ ദേവസ്യയെയും ഷൈൻ ജോയിയേയും പ്രസ്തുതചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഘ്യഥിതിയായെത്തുന്ന പരിപാടിയിൽ കേരള മുൻ വിദ്യാഭ്യാസമന്ത്രി എംഎ.ബേബിയും പങ്കെടുക്കുന്നുണ്ട്. അന്നേദിവസം അനുഗ്രഹീതഗായകരായ ഹരിഹരൻ, മധുബാലകൃഷ്ണൻ, നരേഷ്അയ്യർ, രാകേഷ്ബ്രഹ്മാനന്ദൻ ഗായിക സിതാര എന്നിവർ നയിക്കുന്നഗാനമേളയായിരിക്കും പ്രധാന ആകർഷണം. മലയാളഗാനശാഖക്ക് ഒരിക്കലും മറക്കാനാവാത്ത രവീന്ദ്രൻ മാഷിന്റെയും ജോൺസൺ മാഷിന്റെയും പാട്ടുകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള രീതിയിലായിരിക്കും ആദ്യവിസത്തെ ഗാനമേള നടക്കുക .

20ആം തിയ്യതി സൂര്യഫെസ്റ്റ് അരങ്ങേറും. മുൻ ആണ് മുഖ്യ പരിപാടി കേന്ദ്രമന്ത്രി അൽഫോൻസ്‌കണ്ണന്താനം ആയിരിക്കും മുഖ്യതിഥി .പ്രശസ്തകലാകാരൻസൂര്യകൃഷ്ണമൂർത്തി അതിഥിയായി പങ്കെടുക്കും. കേരളത്തിലെ പ്രശസ്തരായ ഡാൻസർമാരും ഗായകരും മറ്റുകലാകാരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സൂര്യകൃഷ്ണമൂർത്തിഅണിയിച്ചൊരുക്കുന്ന വലിയ കലാവിരുന്നായിരിക്കും അന്ന്ഉണ്ടായിരിക്കുക. നടിയും നർത്തകിയുമായ ഷംനാകാസിം, ഗായകൻ നജീംഅർഷാദ്, സിയാ ഉൽ ഹഖ് ,സജ്ന, സിജുകുമാർ, മാളവിക, ദുർഗ്ഗാവിശ്വനാഥ്, ആറ്റുകാൽ ബാലസുബ്രഹ്മണ്യം തുടങ്ങി നിരവധി കലാകാരമാരാണ്അന്ന്പങ്കെടുക്കുന്നത് , അറിയപ്പെടുന്ന ബഹ്റൈനി ബിസിനസ്സ്മാൻ ഖാലിദ്ജുമയെ, പ്രസ്തുതചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്

.21 ആംതിയ്യതി കേരളത്തിന്റെ മുൻ പ്രവാസികാര്യമന്ത്രി.കെ സി ജോസഫ് മുഖ്യ അതിഥി ആയി എത്തിച്ചേരും പരമ്പരാഗതരീതിയിലുള്ള തിരുവാതിര മത്സരമാണ് അന്ന്പ്രധാനമായും അരങ്ങേറുക.

22 മുതൽ 25 വരെയുള്ളദിവസങ്ങളിൽ ദിവസങ്ങളിൽ ബഹ്റൈനിലെഅറിയപ്പെടുന്ന കലാകാരന്മാരും കേരളീയസമാജം കലാകാരന്മാരും അണിയിച്ചൊരുക്കുന്ന വിവിധങ്ങളായ കലാപരികൾ വേദിയിൽ അരങ്ങേറും. ഡാൻസ്പരിപാടികൾ, കഥാപ്രസംഗം, ഒപ്പന, വെസ്റ്റേൺ ഡാൻസ്, നാടൻ പാട്ടുകൾ, കവിതകളുടെ ദൃശ്യാവിഷ്‌കാരംതുടങ്ങി വലിയ കലാവിരുന്നുകളാവും ഉണ്ടായിരിക്കുക. ഷീനാചന്ദ്രദാസ്, ഔറആർട്‌സ്സെന്റർ, സഹൃദയപയ്യന്നൂർ നാടൻ പാട്ടുസംഗം, പ്രേമൻ ചാലക്കുടി, മനോഹരൻ പാവറട്ടി, ഭാര്തശ്രീ രാധാകൃഷ്ണൻ, ഗായത്രി, ഷീജനടരാജ്, കൊച്ചുഗുരുവായൂർ, ബികെഎസ്‌നാദബ്രഹ്മം മ്യൂസിക്ക്‌ലബ്ബ്, ശുഭഅജിത്ത്, ബേബികുട്ടൻ എന്നിവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.26 ആംതിയ്യതിബോളിവുഡിൽ നിന്നുമുള്ള പ്രശസ്തരായ നീരവ്ബാവ്ലേചയും സംഘവും അവതരിപ്പിക്കുന്ന ഡാൻസാണ് പ്രധാനകലാവിരുന്ന്.

സമാപനദിവസമായ 27 തിയ്യതി മുഖ്യാതിഥി ആയിപങ്കെടുക്കുന്നത്‌കേരള പ്രതിപക്ഷനേതാവ്ശ്രീ. രമേശ് ചെന്നിത്തലയാണ്.അന്നേദിവസം ബഹ്‌റൈനിലെ അറിയപ്പെടുന്ന രണ്ടു ബിസിനസ്സുകാരനായ ശ്രീ.സിപിവർഗീസിനെയും അബ്ദുൽ മജീദ്‌തെരുവത്തിനെയും ആദരിക്കുന്നുണ്ട്. തുടർന്ന്‌കേരത്തിന്റെവാനമ്പാടികെഎസ്ചിത്ര ,ഹരിശങ്കർ, ടീനു, വിജിതശ്രീജിത്&ടീം എന്നിവർ അവതരിപ്പിക്കുന്നമ്യൂസിക്കൽ സിംഫണിയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു .

എല്ലാ പരിപാടികളും വൈകീട്ട് 7 30 തന്നെ ആരംഭിക്കും. നമ്മുടെസംസ്‌കാരംവിളിച്ചോതുന്ന അച്ചടക്കത്തോടെപരിപാടികൾ ആസ്വദിക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ്. പിവി രാധാകൃഷ്ണപിള്ള എംപിരഘു ഓണാഘോഷ കമ്മിറ്റി കൺവീനർ പവനൻ തോപ്പിൽ എന്നിവർ അഭ്യർത്ഥിച്ചു.എല്ലാപരിപാടികൾക്കും മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി എം പി രഘു, ട്രഷറർ വി എസ് ദിലീഷ് കുമാർ , മെംബെർഷിപ് സെക്രട്ടറി ബിനു വേലിയിൽ ,കലാ വിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, ഓണാഘോഷ കമിറ്റി കൺ വീനർ പവനൻ തോപ്പിൽ . ശരത്ത് രാമചന്ദ്രൻ, ആഷ്‌ലി കുര്യൻ ഓണസദ്യ കൺ വീനർ ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP