Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1,80,000 രൂപയുടെ തോക്കിന്റ ലൈസൻസ് കിട്ടാൻ 25,000 രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞവരാണ് കേരളം ഭരിക്കുന്നത്; അപ്പോൾ ഒരുകോടിയുടെ ഫ്‌ളാറ്റിന്റെ കാര്യം പറയണോ? മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീം കോടതി വിധി എന്ന മതിൽ താഴ്‌ത്തിക്കെട്ടി ഛോട്ടാ കള്ളന്മാർക്ക് കൂടി വിലസാനുള്ള വഴിയാണ് കോടിയേരിയും ചെന്നിത്തലയും ശ്രീധരൻ പിള്ളയും എല്ലാം ഒരുക്കിക്കൊടുക്കുന്നത്; മാഫിയകൾ എഴുതിക്കൊടുത്ത് സക്രിപ്റ്റാണ് ഇവർ വായിക്കുന്നതെന്ന് ഹിമവൽ ഭദ്രാനന്ദ

1,80,000 രൂപയുടെ തോക്കിന്റ ലൈസൻസ് കിട്ടാൻ 25,000 രൂപ കൈക്കൂലി നൽകണമെന്ന് പറഞ്ഞവരാണ് കേരളം ഭരിക്കുന്നത്; അപ്പോൾ ഒരുകോടിയുടെ ഫ്‌ളാറ്റിന്റെ കാര്യം പറയണോ? മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീം കോടതി വിധി എന്ന മതിൽ താഴ്‌ത്തിക്കെട്ടി ഛോട്ടാ കള്ളന്മാർക്ക് കൂടി വിലസാനുള്ള വഴിയാണ് കോടിയേരിയും ചെന്നിത്തലയും ശ്രീധരൻ പിള്ളയും എല്ലാം ഒരുക്കിക്കൊടുക്കുന്നത്; മാഫിയകൾ എഴുതിക്കൊടുത്ത് സക്രിപ്റ്റാണ് ഇവർ വായിക്കുന്നതെന്ന് ഹിമവൽ ഭദ്രാനന്ദ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദൻ രംഗത്തെത്തുമ്പോൾ വെട്ടിലായത് ഫ്ളാറ്റ് നിർമ്മാതാക്കൾ മാത്രമല്ല ഭരണകക്ഷിയായ സിപിഎം കൂടിയാണ്. ഇതോടെ ഫ്ളാറ്റ് ഉടമകളുടെ സർക്കാരിനെതിരായ സമരവും തുറന്നു കാട്ടപ്പെടുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന വാദവും ഇതോടെ മുറുകുകയാണ്. കൊച്ചി പോലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഇത്രയും വലിയ നിയമലംഘനം നടന്നിട്ടും അതറിഞ്ഞില്ലെന്ന് നടിക്കുന്ന രാഷ്ട്രീയക്കാർ ഇപ്പോൾ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും അവരുടെ നിലപാടുകൾ പ്രഹസനം മാത്രമാണെന്നും വിമർശിക്കുകയാണ് ഹിമവൽ ഭദ്രാനന്ദ.

മുത്തങ്ങ സമരം നടന്നപ്പോൾ ഇവരെയൊന്നും കണ്ടില്ലെന്നും പാവങ്ങൾക്കൊപ്പമല്ല, പണക്കാർക്കൊപ്പമാണ് രാഷ്ട്രീയക്കാരെന്നും ഭദ്രാനന്ദ പറയുന്നു. 'ഹോളിഫെയ്ത്ത് എന്ന് ഫ്‌ളാറ്റിന് പേരിട്ട് വമ്പൻ സ്രാവുകളെ ചൂഷണം ചെയ്യുന്നവർക്ക് പുറമേ ചെറുമീനുകൾക്ക് കൂടി അവിടെ കയറി വിലസാനുള്ള വഴിയല്ലേ, രാഷ്ട്രീയക്കാർ ഒരുക്കുന്നത്. ഈ ഫ്‌ളാറ്റ് ഉടമകളെ പിടിക്കണം. അവരുടെ പേര് പറയാൻ പോലും ഇവന്മാർ തയ്യാറായിട്ടില്ല. ഈ പേനയുന്തുകാരും മൈക്കെടുപ്പുകാരുമൊക്കെ കോടിയേരിയെയും മറ്റും കാണുമ്പോൾ ചോദിക്കാത്തത് എന്താണ് ഈ നിയമലംഘനമൊക്കെ നടന്നപ്പോൾ നിങ്ങളല്ലേ അധികാരത്തിലിരുന്നത്? 'ഭദ്രാനന്ദ ചോദിക്കുന്നു. 180,000 രൂപയുടെ തോക്കിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ 25,000 രൂപ കൈകൂലി നൽകണമെന്ന് പറഞ്ഞവരാണ് കേരളം ഭരിക്കുന്നത്, അപ്പോൾ 10000000 രൂപയുടെ ഫ്‌ളാറ്റിന്റെ കാര്യം പറയണോ എന്നു ഭദ്രാനന്ദ ചോദിക്കുന്നു.

ഭദ്രാനന്ദയുടെ ഫേസബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:

മരട് ഫ്‌ളാറ്റ് വിഷയത്തിൽ വി എസ്.അച്യുതാനന്ദൻ സുപ്രീംകോടതിയുടെ നിലപാടിനെ ശരി വച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് വിശ്വാസം കെടാതെ കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ ഈ നിലപാടാണ് സ്വീകാര്യം. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. നിയമത്തിന്റെ ഭാഗത്ത് നിന്ന് ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.

2006 ൽ വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴും, കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരുടെ ആക്ഷേപപാത്രമായ വ്യക്തിയാണ്. അദ്ദേഹം ഇന്ന് നമ്മുടെ മുഖ്യമന്ത്രിയായിരിക്കുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്നത് കോടിയേരിയും. 2011 -16 യുഡിഎഫ് ഭരണമായിരുന്നു. അവിടെ പകുതി ഉമ്മൻ ചാണ്ടിയും പകുതി രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2016 മുതൽ ഹോം മിനിസ്ട്രി കൺട്രോൾ ചെയ്യുന്നത് പിണറായി വിജയൻ എന്ന കഥാപാത്രം തന്നെയാണ്.

കോടിയേരിയും രമേശുമൊക്കെ ഇപ്പോൾ പറയുന്നത് അവിടെ, മരടിൽ നിയമവിരുദ്ധമായാണ് ഫ്‌ളാറ്റ് നിർമ്മിച്ചതെന്നാണ്. ഇവരൊക്കെ ആഭ്യന്ത്രമന്ത്രിമാരായി ഇരുന്നപ്പോൾ എന്താണ് ചെയ്തത് ? പ്രത്യേകിച്ച് കൊച്ചി പോലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഇത്തരമൊരു നിയമലംഘനം നടന്നത് ഇവരറിഞ്ഞില്ലേ? ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല എന്നുപറയുകയാണെങ്കിൽ, പിന്നെന്തിനാണ് ഇവർ ആ പണിക്ക് ഇരിക്കുന്നത്? ഇവരുടെ ഇപ്പോഴത്തെ വായ്ത്താരികൾ പ്രഹസനം എന്തിനാണെന്ന് കൂടി മനസ്സിലാക്കണം. കോടതിയെയും വെല്ലുവിളിച്ച് കൊണ്ട് അടുത്ത അഴിമതി നടത്തുന്ന പരിപാടി. 350 ഫ്‌ളാറ്റ മുതലാളിമാരിൽ നിന്നും 5 ലക്ഷം രൂപ വീതം 17.5 കോടി കൈപ്പറ്റിയിട്ട് ഇവർ സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്.സിആർസെഡ് വണ്ണിനെ രണ്ടാക്കുക എന്നതാണ് ഈ സർവകക്ഷിയോഗത്തിന്റെ ലക്ഷ്യം. എങ്ങനെ വീണാലും പണം എന്നതാണ് രാഷ്ട്രീയക്കാരുടെ മന്ത്രം. ഇപ്പോൾ കോടിയേരി അവിടെ നിന്ന് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എമൗണ്ട് കിട്ടുമെന്ന് മനസ്സിലാക്കിയായിരിക്കുമല്ലോ ചെന്നിത്തല അങ്ങോട്ട് ഓടുന്നത്. രമേശനെത്തുമ്പോൾ വെറുതെ കൊതിയനെ പൊലീരിക്കുന്ന ബിജെപിയുടെ ശ്രീധരൻ പിള്ള വെറുതെ ഇരിക്കുമോ?

മുത്തങ്ങസമരം നടന്നപ്പോൾ എവിടെയയായിരുന്നു ഇവരൊക്കെയെന്നും ഹിമവൽ ഭദ്രാനന്ദ ചോദിക്കുന്നു. പാവപ്പെട്ടവന്റെ വിഷയമായതുകൊണ്ട് അവന്മൊർക്കൊന്നും ഒരുഉളുപ്പുമില്ല. ഫ്‌ളാറ്റുകാർക്ക് മാത്രം മതിയോ? പണക്കാർക്ക് മാത്രം മതിയോ ഇവിടെ സുഖിച്ച് ജീവിക്കാൻ? അവർക്ക് നിയമഭേദഗതി വരുത്തിക്കൊടുക്കുക, അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യുക. മാഫിയകൾ എഴുതി കൊടുക്കുന്ന സ്‌ക്രിപ്റ്റ് ഇവന്മാർ വായിക്കുകയാണ്. കേരളത്തിലെ എല്ലാ തെമ്മാടിത്തരങ്ങളുടയും ഹബ്ബ് ഇന്ന് കൊച്ചിയാണ്. സ്വന്തം അനുഭവം പറയാം. 2008 ലാണ് എനിക്ക് ഒരു തോക്ക് ലൈസൻസ്‌ക കിട്ടിയത്. ഒരുലക്ഷത്തി ഒമ്പതിനായിരം രൂപ വിലയുള്ള തോക്കിന് ലൈസൻസിന് അപേക്ഷയുമായി ഞാൻ പോകുമ്പോൾ, 25,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ഈ തുക കൊടുത്തില്ലെങ്കിൽ ലൈസൻസ് കിട്ടില്ലാന്ന് പൊലീസിലെ ഒരു കീഴുദ്യോഗസ്ഥൻ എന്നോട് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാട് സ്വീകരിച്ചപ്പോൾ എന്നെ ഇവന്മാർ വട്ടം ചുറ്റിച്ചു. എഡിഎമ്മിന്റെ അടുത്ത് പോയി എനിക്ക് നേരേ മൂന്നു വധശ്രമുണ്ടായി, ഹൈക്കോടതിയുടെ സംരക്ഷണം എനിക്കുണ്ട്, കൂടാതെ വിലപിടിപ്പുള്ള രത്‌നങ്ങൾ കൈവശം വയ്ക്കുന്നതാണ്, സ്വത്തിനും ജീവനും ഭീഷണിയുണ്ട് എന്നെല്ലാം കാട്ടിയിട്ടാണ് എനിക്ക് അവർ ഇത് തന്നത്. അപ്പോഴാണ് കോടിയേരി പിന്നീട് പറഞ്ഞത് ഭദ്രാനന്ദയ്ക്ക് തോക്ക് കിട്ടിയത് ഞാൻ പോലും അറിഞ്ഞില്ലല്ലോയെന്ന്.

ഇപ്പോൾ ഏഴടി ഉയരമുള്ള മതിലാണ് വച്ചിരിക്കുന്നതെങ്കിൽ സമർഥനായ കള്ളനാണെങ്കിൽ അത് മറികടന്ന് മോഷ്ടിക്കും. അപ്പോൾ അത്രയും ചാടാൻ കഴിവില്ലാത്ത ചോട്ടാ കള്ളന്മാർ ഇപ്പുറത്ത് നിന്ന് വിളിക്കും മതിൽ ശരിയല്ലായെന്ന്. അതാണ് സുപ്രീം കോടതിയുടെ ഈ വിധിയാണ് പ്രശ്‌നം. അപ്പോൾ ഈ മതിലെന്ന പറയുന്ന വിധിയെ ഈ രാഷ്ട്രീയക്കാരന്മാരെല്ലാം കൂടി ഒന്നു താഴ്‌ത്തിയാൽ എല്ലാ ചോട്ടാ കള്ളന്മാർക്കും അതിനകത്ത് ചാടിക്കയറാം. ഹോളിഫെയ്ത്ത എന്ന് ഫ്‌ളാറ്റിന് പേരിട്ട് വമ്പൻ സ്രാവുകളെ ചൂഷണം ചെയ്യുന്നവർക്ക് പുറമേ ചെറുമീനുകൾക്ക് കൂടി അവിടെ കയറി വിലസാനുള്ള വഴിയല്ലേ, രാഷ്ട്രീയക്കാർ ഒരുക്കുന്നത്. ഈ ഫ്‌ളാറ്റ് ഉടമകളെ പിടിക്കണം. അവരുടെ പേര് പറയാൻ പോലും ഇവന്മാർ തയ്യാറായിട്ടില്ല. ഈ പേനയുന്തുകാരും മൈക്കെടുപ്പുകാരുമൊക്കെ കോടിയേരിയെയും മറ്റും കാണുമ്പോൾ ചോദിക്കാത്തത് എന്താണ് ഈ നിയമലംഘനമൊക്കെ നടന്നപ്പോൾ നിങ്ങളല്ലേ അധികാരത്തിലിരുന്നത്?

രാഷ്ട്രീയക്കാർക്ക് പറ്റിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത് നമ്മളാണെന്നും സത്യസന്ധരായ ജനങ്ങൾക്ക് ഇവരുടെ കാൽക്കൽ പോയി ഇരക്കേണ്ട ഗതികേടാണെന്നും ഹിമവൽ ഭദ്രാനന്ദ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP