Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

`എന്റെ കൈകൾ കയറ് കൊണ്ട് കെട്ടി കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു`; പതിനാലുകാരൻ പറഞ്ഞത് കേട്ട് യുവാക്കൾക്ക് ക്രൂരമർദ്ദനം; രക്തം ഛർദ്ദിച്ചിട്ടും കരഞ്ഞ് കാല് പിടിച്ചിട്ടും കൊല്ലാക്കൊല ചെയ്‌തെന്ന് സഫറുള്ളയും റഹ്മത്തുള്ളയും; യുവാക്കളുടെ കാറും തല്ലി തകർത്തു; പൊലീസ് തെളിവെടുപ്പിന് കൊണ്ട് പോയപ്പോഴും തടഞ്ഞ് നാട്ടുകാർ; അന്വേഷണത്തിൽ പുറത്ത് വന്നത് കുട്ടിയുടേത് പരീക്ഷ എഴുതാൻ മടിച്ച് മെനഞ്ഞ കഥയെന്ന് വമ്പൻ ട്വിസ്റ്റ്; ആൾക്കൂട്ട മർദ്ദനത്തിൽ 40 പേർക്കെതിരെ കേസ്

`എന്റെ കൈകൾ കയറ് കൊണ്ട് കെട്ടി കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു`; പതിനാലുകാരൻ പറഞ്ഞത് കേട്ട് യുവാക്കൾക്ക് ക്രൂരമർദ്ദനം; രക്തം ഛർദ്ദിച്ചിട്ടും കരഞ്ഞ് കാല് പിടിച്ചിട്ടും കൊല്ലാക്കൊല ചെയ്‌തെന്ന് സഫറുള്ളയും റഹ്മത്തുള്ളയും; യുവാക്കളുടെ കാറും തല്ലി തകർത്തു; പൊലീസ് തെളിവെടുപ്പിന് കൊണ്ട് പോയപ്പോഴും തടഞ്ഞ് നാട്ടുകാർ; അന്വേഷണത്തിൽ പുറത്ത് വന്നത് കുട്ടിയുടേത് പരീക്ഷ എഴുതാൻ മടിച്ച് മെനഞ്ഞ കഥയെന്ന്  വമ്പൻ ട്വിസ്റ്റ്; ആൾക്കൂട്ട മർദ്ദനത്തിൽ 40 പേർക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പരീക്ഷയിൽ മാർക്ക് കുറയുമെന്നും ഇത് കാരണം വീട്ടുകാർ തന്നെ വഴക്ക് പറയുമെന്നും അടിക്കുമെന്നും പേടിച്ച് ഒൻപതാംക്ലാസുകാരൻ മെനഞ്ഞ കഥയിൽ പണികിട്ടിയത് രണ്ട് യുവാക്കൾക്ക്. കൊണ്ടോട്ടി ഓമാനൂരിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവ വികാസങ്ങൾ നടന്നത്.തന്നെ രണ്ട് യുവാക്കൾ ചേർന്ന കൈ കയറുകൊണ്ട് കെട്ടിയിട്ട് കാറിൽ കയറ്റി കൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് കുട്ടി പരാതി പറഞ്ഞത്. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് താൻ ഓടി മാറിയത്‌കൊണ്ടാണ് രക്ഷപ്പെട്ടത് എന്നും കുട്ടി പറയുന്നു. എന്നാൽ കുട്ടി പറഞ്ഞത് കേട്ട് യുവാക്കളെ നാൽപ്പതോളം വരുന്ന സംഘം മർദ്ദിച്ച് അവശരാക്കി. രക്തം ഛർദ്ദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നും എന്നിട്ടും നാട്ടുകാർ വെറുതെ വിട്ടില്ലെന്നും കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവർ പറയുന്നു.

ഒടുവിൽ 14കാരൻ നുണ പറഞ്ഞതാണ് എന്ന് തെളിഞ്ഞതോടെയാണ് യുവാക്കൾക്കും ആശ്വാസമായത്. ഇവരെ മർദ്ദിച്ചതിന് നാൽപ്പതോളം പേർക്കെതിരെ വധശ്രമത്തിന് ആണ് കേസ് എടുത്തത്. കുട്ടി തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഇവരാണ് എന്ന് പറഞ്ഞപ്പോൾ തന്നെ ആളുകൾ ഇവർക്ക് നേരം പാഞ്ഞടുക്കുകയും മർദ്ദിച്ച് അവശരാക്കുകയുമായിരുന്നു. യുവാക്കൾ പറയുന്നത് കേൾക്കാൻ പോലും നാട്ടുകാർ തയ്യാറായില്ല. നിങ്ങൾ കൂടുതൽ പറയേണ്ടെന്നും പറഞ്ഞ ശേഷം ാൾക്കൂട്ടം ഇവരെ അസഭ്യ വർഷം നടത്തി മർദ്ദിക്കുകയായിരുന്നു. യുവാക്കളെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇവരെ അറിയുന്ന ചിലർ സംഭവത്തിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനും യുവാക്കൾ നിരപരാധികളാണ് എന്ന് ബോധിപ്പിക്കാനും ശ്രമിച്ചിരുന്നു.

എന്നാൽ യുവാക്കൾ നിരപരാധികളാണ് എന്ന പറഞ്ഞ് കാര്യം ബോധിപ്പിക്കാൻ എത്തിയവർക്കും ആൾകൂട്ടത്തിന്റെ മർദ്ദനം ആയിരുന്നു ഫലം. ഒരു കാരണവശാലും ഇവന്മാരെ വിടരുത് എന്ന് പറഞ്ഞ് വഴി പോക്കരും വന്നവരും നിന്നവരും എല്ലാം ചേർന്ന് യുവാക്കളെ പൊതിരെ തല്ലുകയായിരുന്നു. ഇതേ തുടർന്ന് രണ്ട് യുവാ്കളും നിലത്ത് വീണെങ്കിലും അവിടെ ഇട്ട് നാൽപ്പതോളം വരുന്ന സംഘം ക്രൂര മർദ്ദനം തുടർന്നുകൊണ്ടിരുന്നു. കരഞ്ഞ് കാല് പിടിച്ചിട്ടും രണ്ട് കള്ളന്മാരെ കൈയിൽ കിട്ടിയത് പോലെ മർദ്ദനം തുടർന്നു. വായിൽ നിന്ന് രക്തം വന്നിട്ടും ഇവർ മർദ്ദനം നിർത്തിയില്ല എന്നും യുവാക്കൾ പറയുന്നു.

ഓമാനൂരിൽ സ്‌കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിയാണ് തന്നെ കൈകൾ കയറുകൊണ്ട് ബന്ധിച്ച് കാറിൽ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നും കുതറി ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിച്ചത്. ആ സമയം ഓമാനൂർ വഴി കടന്നു പോയ കാറും സി.സി.ടി.വി പരിശോധിച്ചപ്പോൾ കുട്ടി കാട്ടിക്കൊടുത്തു. പൊലീസിന്റെ നിർദ്ദേശപ്രകാരം വാഴക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വരും വഴി നാട്ടുകാർ തടയുകയായിരുന്നു. ഇതേ യുവാക്കളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർത്ഥി ആവർത്തിച്ചതോടെ നാട്ടുകാർ വലിച്ചിറക്കി മർദനം ആരംഭിക്കുകയായിരുന്നു. കാർ തല്ലിത്തകർക്കുകയും ചെയ്തു. പിന്നീട് പൊലീസിനൊപ്പം പോലും യുവാക്കളെ വിടാൻ സമ്മതിക്കാതെ നാട്ടുകാർ തടയുകയായിരുന്നു.

ക്രൂരമായ മർദ്ദനമേറ്റ സഫറുള്ളയും റഹ്മത്തുള്ളയും ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് യുവാക്കൾ ഇപ്പോൾ ഉള്ളത്. പതിനാലുകാരൻ നുണപറഞ്ഞതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷയിൽ മാർക്ക് കുറയുമെന്ന പേടിയിലാണ് നുണക്കഥ ചമച്ചത് എന്നും ഒടുവിൽ തെളിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP