Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വസ്തുതാ വിരുദ്ധമായ പ്രചാരണം കിഫ്ബി ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ദോഷം ചെയ്യും; കിഫ്ബിക്ക് സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; 20ാം വകുപ്പിലെ ഓഡിറ്റിങ് ഒഴിവാക്കിയത് ജനറൽ ആക്റ്റിൽ 14ാം വകുപ്പ് അനുസരിച്ച് ഓഡിറ്റിങ് ഉള്ളതിനാൽ

വസ്തുതാ വിരുദ്ധമായ പ്രചാരണം കിഫ്ബി ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ദോഷം ചെയ്യും; കിഫ്ബിക്ക് സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; 20ാം വകുപ്പിലെ ഓഡിറ്റിങ് ഒഴിവാക്കിയത് ജനറൽ ആക്റ്റിൽ 14ാം വകുപ്പ് അനുസരിച്ച് ഓഡിറ്റിങ് ഉള്ളതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി ജനറൽ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയിൽ നടക്കുന്നുണ്ടെന്നും അതുകൊണ് തന്നെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന്റെ ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.വസ്തുതകൾക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗ്ച്ച് അടിസ്ഥാന സൗകര്യമേഖലയിൽ നടത്തുന്ന വികസന പദ്ധതികൾക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.ഓഡിറ്റിങ്ങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഡിറ്റിങ് സംബന്ധിച്ച് ഗവർണർക്കും ചെന്നിത്തല കത്തയച്ചിരുന്നു.

കിഫ്ബി ആക്ട് 1999-ലെ വകുപ്പ് 16 പ്രകാരം കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് എല്ലാ വർഷവും ജൂലൈ അവസാനത്തിന് മുമ്പ് സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടും ഓഡിറ്റ് ചെയ്ത കണക്കും നിയമസഭയിൽ സമർപ്പിക്കണം. കിഫ്ബി ആക്ടിലെ വകുപ്പ് 3 പ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്‌കീം രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ സ്‌കീമിന്റെ ചട്ടം 16(6) പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും സിഎജിക്കും അഭിപ്രായത്തിന് അയക്കേണ്ടതാണ്.

കിഫ്ബിയുടെ വരവു ചെലവുകൾ സിഎജി ആക്ട് സെക്ഷൻ 14 പ്രകാരം സിഎജിക്ക് ഓഡിറ്റ് ചെയ്യാം. സർക്കാരിന്റെ ധനസഹായമുള്ള എല്ലാ സ്ഥാപനങ്ങൾക്കും സിഎജി ഓഡിറ്റ് ബാധകമാണ്. അതുകൊണ്ട് സിഎജി ആക്ട് സെക്ഷൻ 20 പ്രകാരമുള്ള ഓഡിറ്റ് ആവശ്യമില്ല.സെക്ഷൻ 14-ന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങളിൽ സെക്ഷൻ 20 പ്രകാരം ഒരു സ്ഥാപനത്തിൽ ഓഡിറ്റ് നടത്തണമെന്ന് സിഎജിയോട് സംസ്ഥാന സർക്കാരിന് അഭ്യർത്ഥിക്കാം. മറിച്ച് സർക്കാർ ഗ്രാന്റോ വായ്പയോ കിട്ടുന്ന സ്ഥാപനം ഓഡിറ്റ് ചെയ്യണമെന്ന് സിഎജിക്ക് സർക്കാരിനോടും അഭ്യർത്ഥിക്കാം. ഇതനുസരിച്ച് സർക്കാരിന് ഓഡിറ്റിങ് അനുവദിക്കാവുന്നതാണ്. എന്നാൽ കിഫ്ബിയുടെ സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റിങ്ങ് നടക്കുന്നതിനാൽ ഇതിന് പ്രസക്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP