Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം; മലയാളിയെന്ന് സംശയിക്കുന്ന ഒരു വിജയിയുമായി ബന്ധപ്പെടാൻ സാധിക്കാതെ അധികൃതർ

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം; മലയാളിയെന്ന് സംശയിക്കുന്ന ഒരു വിജയിയുമായി ബന്ധപ്പെടാൻ സാധിക്കാതെ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം. ഇന്നലെ നടന്ന നറുക്കെടുപ്പിൽ അബുദാബിയിൽ ജോലി ചെയ്യുന്ന ശ്രീ സുനിൽ ശ്രീധരൻ, ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ ലളിത് ശർമ എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 310 ാം സീരീസിലെ 4638 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ, മലയാളിയാണെന്ന് സംശയിക്കുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ലളിത് ശർമ രണ്ടാം തവണയാണ് ടിക്കറ്റ് എടുക്കുന്നത്. തടിയുടെയും പ്ലൈവുഡിന്റെയും ബിസിനസ് നടത്തുന്ന ലളിത് ശർമ സമ്മാനം ലഭിച്ചതിൽ അതീവ സന്തോഷവാനണെന്ന പ്രതികരിച്ചു. സമ്മാന തുകകൊണ്ട് ബിസിനസ് വ്യാപിപ്പിക്കണം. കുടുംബത്തെ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം നീക്കിവയ്ക്കുകയും ചെയ്യുമെന്നും ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു നറുക്കെടുപ്പിൽ ഭാഗ്യശാലികളായ രണ്ടുപേർക്ക് ആഡംബര വാഹനങ്ങൾ സമ്മാനമായി ലഭിച്ചു. ഇബ്രാഹിം ബിത്താർ എന്ന അമേരിക്കക്കാരന് ഓഡി ക്യൂ8 3.0 സീരിസ് കാറും ജുമ മുഹമ്മദ് അബ്ദുല്ല എന്ന സ്വദേശി യുവാവിന് ഇന്ത്യൻ സ്‌കോട്ട് മോട്ടോർബൈക്കുമാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP