Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലായിൽ മാണിയുടെ രണ്ടില കൊഴിഞ്ഞെങ്കിലും പീരുമേട്ടിൽ ജയലളിതയുടെ രണ്ടില തളിർത്തു; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എഐഎഡിഎംകെ പ്രതിനിധി ഒരു പഞ്ചായത്തിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തമിഴ് പാർട്ടിയുടെ പ്രതിനിധി പ്രവീണ തെരഞ്ഞെടുക്കപ്പെടുമ്പോൾ

പാലായിൽ മാണിയുടെ രണ്ടില കൊഴിഞ്ഞെങ്കിലും പീരുമേട്ടിൽ ജയലളിതയുടെ രണ്ടില തളിർത്തു; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എഐഎഡിഎംകെ പ്രതിനിധി ഒരു പഞ്ചായത്തിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തമിഴ് പാർട്ടിയുടെ പ്രതിനിധി പ്രവീണ തെരഞ്ഞെടുക്കപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പീരുമേട്: കേരളത്തിൽ കേരളാ കോൺഗ്രസാണ് രണ്ടിലയുടെ അവകാശികൾ. എന്നാൽ പാലാ തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നമില്ല. കെ എം മാണിയുടെ ചിഹ്നമായ രണ്ടില കേസിലും വഴക്കിലും കുടുങ്ങുകയാണ്. ഇതോടെ രണ്ടിലയ്ക്ക് തളർച്ച പറ്റുമെന്ന വിലയിരുത്തലും എത്തുന്നു. എന്നാൽ തമിഴ്‌നാട്ടിലെ രണ്ടില കേരളത്തിൽ പച്ചപിടിക്കുകയാണ്. ഏതായാലും ചരിത്ര നേട്ടമാണ് എഐഎഡിഎംകെ നേടുന്നത്. സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെ.അംഗം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് എ.ഐ.എ.ഡി.എം.കെ. അംഗം എസ്.പ്രവീണ തിരഞ്ഞെടുക്കപ്പട്ടത്.

പഞ്ചായത്തിലെ ഒന്നാംവാർഡിനെ പ്രതിനിധീകരിച്ചാണ് എസ്.പ്രവീണ ഭരണസമിതിയിലെത്തിയത്. പ്രസിഡന്റായിരുന്ന സിപിഎമ്മിലെ രജനി വിനോദിനെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 17-അംഗ ഭരണസമിതിയിൽ രണ്ടംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റനിയമ പ്രകാരം അയോഗ്യരാക്കിയിരുന്നു. അതോടെ കക്ഷിനില എൽ.ഡി.എഫ്.-7, കോൺഗ്രസ്-7, എ.ഐ.എ.ഡി.എം.കെ. ഒന്ന് എന്നിങ്ങനെയായി. പ്രാദേശികധാരണ പ്രകാരം എ.ഐ.എ.ഡി.എം.കെ. യു.ഡി.എഫിനൊപ്പമായിരുന്നു.

പഞ്ചായത്തിൽ പ്രസിഡന്റുസ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കോൺഗ്രസിൽ പട്ടികജാതി വനിതാ അംഗം ഇല്ലാത്തതിനാൽ എ.ഐ.എ.ഡി.എം.കെ. അംഗമായ എസ്.പ്രവീണയെ പിന്തുണയ്ക്കുകയായിരുന്നു. എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി രജനി വിനോദിനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് എസ്.പ്രവീണ പരാജയപ്പെടുത്തിയത്. അങ്ങനെ കേരളത്തിൽ ആദ്യമായി എഐഎഡിഎംകെയ്ക്ക് പ്രസിഡന്റിനെ കിട്ടി. പീരുമേടിലെ തമിഴ് ഭൂരിപക്ഷ മേഖലയിൽ നിന്നാണ് പ്രവീണ ജയിച്ചു കയറിയത്. ഏതായാലും പ്രവീണയുടെ നേട്ടം എഐഎഡിഎംകെയുടെ പ്രതീക്ഷകൾക്കാണ് പുതു ജീവൻ വയ്ക്കുന്നത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയ പഞ്ചായത്തിൽ നേരത്തേ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ യു.ഡി.എഫിന് ഭരണം നഷ്ടമാകുകയായിരുന്നു. ഏഴുമാസങ്ങൾക്ക് മുമ്പാണ് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ടി.എസ്.സുലേഖയും വൈസ് പ്രസിഡന്റ് രാജു വടുതലയും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. തുടർന്ന് സിപിഎമ്മിലെ രജനി വിനോദ് പ്രസിഡന്റായി.

നിയമപ്രകാരം ആറുമാസത്തെ കാലാവധിക്കുശേഷം യു.ഡി.എഫ്. അവിശ്വാസപ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതോടെ നഷ്ടപ്പെട്ട ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP