Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മ മരിച്ചപ്പോൾ രോഗബാധിതനായ അച്ഛൻ കൊണ്ടാക്കിയത് ശ്രീചിത്ര ഹോമിൽ; ഒരു വർഷം മുൻപ് അച്ഛനും മരിച്ചതോടെ കൈ പിടിച്ചുയർത്താൻ എത്തിയത് വിതുര സ്വദേശി; ആഘോഷപൂർവ്വം പ്രവീണയുടെ വിവാഹം നടന്നപ്പോൾ ആശംസുമായി എത്തിയത് മന്ത്രി കെ.കെ.ശൈലജയും മേയർ വി.കെ. പ്രശാന്തും.

അമ്മ മരിച്ചപ്പോൾ രോഗബാധിതനായ അച്ഛൻ കൊണ്ടാക്കിയത് ശ്രീചിത്ര ഹോമിൽ; ഒരു വർഷം മുൻപ് അച്ഛനും മരിച്ചതോടെ കൈ പിടിച്ചുയർത്താൻ എത്തിയത് വിതുര സ്വദേശി; ആഘോഷപൂർവ്വം പ്രവീണയുടെ വിവാഹം നടന്നപ്പോൾ ആശംസുമായി എത്തിയത് മന്ത്രി കെ.കെ.ശൈലജയും മേയർ വി.കെ. പ്രശാന്തും.

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ പ്രവീണ കഴിഞ്ഞ 12 വർഷമായി ഇവിടെയാണ്. അമ്മ മരിച്ചപ്പോൾ രോഗിയായ അച്ഛൻ കൊണ്ടാക്കിയതാണ് ഇവിടെ. എന്നാൽ ഇനി മുതൽ പ്രവീണയുടെ ജീവിതം മാറുകയാണ്. തന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്ക് ചേരാൻ പ്രവീണയ്ക്ക് കിഷോറിനെ കിട്ടി. ഇരുവരുടേയും വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയതോ മന്ത്രി കെ.കെ.ശൈലജയും മേയർ വി.കെ. പ്രശാന്തും. വിതുര സ്വദേശിയാണ് കിഷോർ കുമാർ.

പ്രവീണയുടെ അമ്മ മരിച്ചതോടെ ആറാം ക്ലാസുകാരിയായ പ്രവീണയെയും സഹോദരിയെയും രോഗബാധിതനായ അച്ഛൻ ഇവിടെ ആക്കി. എന്നാൽ ഒരു വർഷം മുൻപ് കടുത്ത രോഗബാധയെത്തുടർന്ന് അച്ഛനും മരിച്ചു. പ്രവീണയുടെ വിവാഹ നിശ്ചയ സമയത്തായിരുന്നു അച്ഛന്റെ മരണം. അച്ഛന്റെ വിയോഗം താങ്ങാനാകാതെ അവൾ കഴിഞ്ഞത് കാലങ്ങളോളം. എങ്കിലും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്ന പ്രവീണ ഓൾ സെയിന്റ്‌സ് കോളജിൽ നിന്ന് പ്രവീണ ബിഎസ്സി സുവോളജി പൂർത്തിയാക്കി.

വരനും കുടുംബാംഗങ്ങളും എത്തി വളരെ ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ. മന്ത്രി കെകെ ഷൈലജയും മേയറും സ്ഥലത്തെത്തുകയും ഇരുവരേയും അഭിനന്ദിക്കുകയും ചെയ്തു. പോരാത്തതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകൾ അറിയിച്ചു കൊണ്ടുള്ള കത്തും നവദമ്പതികളെ തേടി എത്തി. വിവാഹസമ്മാനമായി നാല് പവൻ സ്വർണവും അലമാരയും വസ്ത്രങ്ങളും ഹോമിൽ നിന്ന് തന്നെ നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP