Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിൻ പുറത്ത്കാരൻ മലയാളി നേടിയത് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ്ങ് മത്സരത്തിലെ മിന്നുന്ന ജയം; 1219 കിലോമീറ്റർ ദൂരം നോർത്ത് പറവൂർ സ്വദേശി കെ.ഡി. ലെജു താണ്ടിയത് 83 മണിക്കൂറുകൾ കൊണ്ട്; അഭിമാന താരത്തിന് ആദരവ് നൽകി നെടുമ്പാശേരിയിലെ മാരിയറ്റ് പോർട്ട്മുസിരിസ് ഹോട്ടൽ

നാട്ടിൻ പുറത്ത്കാരൻ മലയാളി നേടിയത് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ്ങ് മത്സരത്തിലെ മിന്നുന്ന ജയം; 1219 കിലോമീറ്റർ ദൂരം നോർത്ത് പറവൂർ സ്വദേശി കെ.ഡി. ലെജു താണ്ടിയത് 83 മണിക്കൂറുകൾ കൊണ്ട്; അഭിമാന താരത്തിന് ആദരവ് നൽകി നെടുമ്പാശേരിയിലെ മാരിയറ്റ് പോർട്ട്മുസിരിസ് ഹോട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുടുംബത്തോടൊപ്പം ചെറിയൊരു ഹോട്ടൽ നടത്തുന്ന നാട്ടിൻ പുറത്ത്കാരൻ മലയാളി നേടിയത് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ്ങ് മത്സരത്തിലെ മിന്നുന്ന ജയം. 1219 കിലോമീറ്റർ ദൂരം നോർത്ത് പറവൂർ സ്വദേശി കെ.ഡി. ലെജു താണ്ടിയത് 83 മണിക്കൂറുകൾ കൊണ്ട്. ഇപ്പോഴിതാ നാടിന്റെ അഭിമാന താരത്തിന് ആദരം നൽകിയിരിക്കുകയാണ് കേരളം. നെടുമ്പാശേരിയിലെ മാരിയറ്റ് പോർട്ട്മുസിരിസ് ഹോട്ടൽ മുൻകൈയുടുത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുസിരിസ് സൈക്ലിസ്റ്റ്സ് ക്ലബിലെ അംഗങ്ങളും ലെജുവിന്റെ കുടുംബാംഗങ്ങളും പോർട്ട് മുസിരിസ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

പ്രാദേശിക സൈക്ലിങ് ക്ലബിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ സൈക്ലിങ് റൈഡിൽ പങ്കെടുത്ത് ഉജ്വല നേട്ടം കൈവരിച്ച ലെജുവിനെ ആദരിക്കുന്നതിലൂടെ അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ സന്ദേശമാണ് പോർട്ട് മുസിരിസ് ഹോട്ടൽ നൽകുന്നതെന്ന് പോർട്ട് മുസിരിസ് മൾട്ടി പ്രോപ്പർട്ടി ജനറൽ മാനേജർ ഹരീഷ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു സ്വീകരണത്തിന് വേദിയൊരുക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് പോർട്ട് മുസിരിസ് ഡയറക്ടർ ഓഫ് സെയിൽസ് അനൂപ് ജോസഫ് പറഞ്ഞു.

1219 കിലോമീറ്റർ ദൈർഘ്യമുള്ള പരിപാടിയായിരുന്നു പിബിപി 2019. ഇത് 90 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്നവരാണ് വിജയികളാകുന്നത്. 83 മണിക്കൂർ 12 മിനിറ്റിനുള്ളിൽ റൈഡ് പൂർത്തിയാക്കിയ ലെജു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്തിയ മലയാളി താരമായി മാറി. പിബിപിയിൽ മികച്ച നേട്ടം കൈവരിച്ച 10 ഇന്ത്യക്കാരിലെ ഏക മലയാളിയും അഞ്ചാം സ്ഥാനക്കാരനുമാണ് ലെജു. ലെജുവിനൊപ്പം കാക്കനാട് ഫിനാൻഷ്യൽ കൺസൾട്ടന്റായ ഫെലിക്സ് അഗസ്റ്റിൻ (88 മണിക്കൂർ 16 മിനിറ്റ്), നോർത്ത് പറവൂരിലെ ബിസിനസുകാരനായ ഗാലിൻ എബ്രഹാമും (86 മണിക്കൂർ 32 മിനിറ്റ്) പിബിപി റൈഡ് ഫിനിഷ് ചെയ്തിരുന്നു.

നോർത്ത് പറവൂർ പെരുമ്പടന്നയിൽ ഐശ്വര്യ എന്ന ചെറിയ ഹോട്ടൽ നടത്തുകയാണ് ലെജു. കേരളത്തിൽ നിന്ന് കൂടുതൽ സൈക്ലിസ്റ്റുകൾക്ക് പി ബി പി റൈഡിൽ പങ്കെടുക്കാൻ പ്രചോദനമാകുമെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് ലെജു പറഞ്ഞു. ഭാര്യ ഷീബയും മകൾ റിന്നിയും ബന്ധുക്കളും ഗുരുക്കന്മാരും ലെജുവിനൊപ്പം എത്തി. എറണാകുളത്തെ നോർത്ത് പറവൂർ കേന്ദ്രമാക്കി ഒരു വർഷം മുമ്പാണ് മുസിരിസ് സൈക്ലിങ് ക്ലബ് രൂപീകരിച്ചത്. വിവിധ പ്രായത്തിലുള്ള നൂറിലധികം അംഗങ്ങളാണ് ക്ലബിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP