Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യാത്രാ ടിക്കറ്റ് വഴി ലഭിച്ചത് 7.32 കോടി; ചെലവാകാട്ടെ 56.34 കോടിയും; 51 യാത്ര ബോട്ടും ഒരുമാസം എട്ടുലക്ഷം യാത്രക്കാരും ഉണ്ടായിട്ടും ജലഗതാഗത വകുപ്പിന് പറയാനുള്ളത് നഷ്ടക്കണക്കുകൾ; നിരക്ക് കൂട്ടിയില്ലെങ്കിൽ ജലഗതാഗതം കൂപ്പു കുത്തുക വമ്പൻ പ്രതിസന്ധിയിലേക്ക്

യാത്രാ ടിക്കറ്റ് വഴി ലഭിച്ചത് 7.32 കോടി; ചെലവാകാട്ടെ 56.34 കോടിയും; 51 യാത്ര ബോട്ടും ഒരുമാസം എട്ടുലക്ഷം യാത്രക്കാരും ഉണ്ടായിട്ടും ജലഗതാഗത വകുപ്പിന് പറയാനുള്ളത് നഷ്ടക്കണക്കുകൾ; നിരക്ക് കൂട്ടിയില്ലെങ്കിൽ ജലഗതാഗതം കൂപ്പു കുത്തുക വമ്പൻ പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകൻ

ആലപ്പുഴ: ജലഗതാഗത വകുപ്പ് അതീവ ഗുരുതര പ്രതിസന്ധിയിലേക്ക്. കെ.എസ്.ആർ.ടി.സി.യെക്കാൾ പ്രതിസന്ധിയിലേക്കാണ് കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ സ്ഥാപനത്തിന്റെ പോക്ക്.

2017 -18-ൽ യാത്രാ ടിക്കറ്റ് വഴി ലഭിച്ചത് 7.32 കോടിയാണ്. ചെലവാകാട്ടെ 56.34 കോടിയും. ഓരോവർഷവും നഷ്ടം ഉയരുകയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മിനിമംനിരക്ക് നാലുരൂപയാണ്. ഇത്ര കുറഞ്ഞനിരക്കിൽ പ്രവർത്തിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്ത് 51 യാത്രാബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഒരുമാസം എട്ടുലക്ഷം യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. അഞ്ചുകിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ മിനിമം നിരക്ക് 12 രൂപയെങ്കിലും ആക്കണമെന്ന് നേരത്തെ ശുപാർശയുണ്ടായിരുന്നു. ഇത് നടപ്പായില്ല. ഇത്രവർധന വേണ്ടെന്നും മൂന്നുകിലോമീറ്ററിന് മിനിമംനിരക്ക് ആറുരൂപ ആക്കണമെന്നുമുള്ള ശുപാർശയാണ് സർക്കാരിന് വകുപ്പിൽനിന്ന് കൊടുത്തത്. വകുപ്പിലെ ഒരു മെക്കാനിക്കൽ എൻജിനീയറെക്കൊണ്ട് നടത്തിച്ച പഠനത്തെത്തുടർന്നായിരുന്നു ഇത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലും വീണ്ടും ശുപാർശ പോയി. പക്ഷേ, വകുപ്പ് ഈ ശുപാർശ പരിഗണിച്ചതേയില്ല. ടിക്കറ്റുനിരക്ക് വർധിപ്പിക്കാൻ അടിയന്തരമായി വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിക്കണമെന്നാണ് എ.ജി.യുടെ ഓഡിറ്റിങ് വിഭാഗം വീണ്ടും വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്റേണൽ ഓഡിറ്റിങ് വിഭാഗം ശക്തമല്ലെന്നാണ് മറ്റൊരുകണ്ടെത്തൽ. ദിവസവേതനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ഓഡിറ്റിങ് വിഭാഗം കൃത്യമായി പരിശോധിക്കുന്നില്ല. 2008-ൽ ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ 21 ലക്ഷവുമായി ഒരു ജീവനക്കാരൻ കടന്നുകളഞ്ഞ സംഭവം കേസായി നിൽക്കുന്നുണ്ടെങ്കിലും വകുപ്പുതല നടപടികൾ ശക്തമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP