Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാന സർക്കാർ പണം മുടക്കിയ റോഡുകളിൽ ടോൾ പൂർണമായി നിർത്താൻ തീരുമാനിച്ച് മരാമത്ത് വകുപ്പ്; റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 14 പാലങ്ങളും റോഡുകളും വകുപ്പ് ഏറ്റെടുക്കും

സംസ്ഥാന സർക്കാർ പണം മുടക്കിയ റോഡുകളിൽ ടോൾ പൂർണമായി നിർത്താൻ തീരുമാനിച്ച് മരാമത്ത് വകുപ്പ്; റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 14 പാലങ്ങളും റോഡുകളും വകുപ്പ് ഏറ്റെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പണം മുടക്കി നിർമ്മിച്ച റോഡുകളിൽ ടോൾ പൂർണമായി നിർത്താൻ മരാമത്ത് വകുപ്പ് തീരുമാനിച്ചു. ഇപ്പോൾ ടോൾ പിരിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 14 പാലങ്ങളും റോഡുകളും മരാമത്ത് വകുപ്പ് ഏറ്റെടുക്കും. റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷൻ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിന് വായ്പയായി എടുത്ത തുക സർക്കാർ അടച്ചു തീർക്കും. കരാർ എടുത്തവർക്ക് വ്യവസ്ഥകൾ പ്രകാരമുള്ള തുക നൽകും. നേരത്തേ 14 ഇടങ്ങളിലെ ടോൾ സർക്കാർ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

കഴിഞ്ഞ ദിവസം പുതിയതായി നിർമ്മിച്ച രണ്ടു ബൈപ്പാസുകളിൽ ടോൾ പിരിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകളിൽ ടോൾ പിരിവ് ഏർപ്പെടുത്താനാണ് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചത്. എന്നാൽ നിർമ്മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിച്ചതിനാൽ ആവശ്യം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരാകരിച്ചത്. യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. നൂറ് കോടിക്ക് മുകളിൽ നിർമ്മാണ ചെലവ് വരുന്ന റോഡുകൾക്ക് ടോൾ പിരിക്കാമെന്നാണ് കേന്ദ്ര നയം. ഇത് ചൂണ്ടിക്കാട്ടിയാണ് 372 കോടി ചെലവിൽ നിർമ്മിച്ച കൊല്ലം, ആലപ്പുഴ ബൈപ്പാസുകളിൽ ടോൾ ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP