Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാചകം ചെയ്ത ആഹാരം പോലും വീട്ടിന് പുറത്തെടുക്കാൻ സമ്മതിക്കാത്ത ക്രൂരത; സ്‌കൂൾ വിട്ടെത്തിയ വേണിക്ക് യൂണിഫോം പോലും മാറാൻ കഴിഞ്ഞില്ല; പെൺകുട്ടി അടക്കമുള്ള കുടുംബത്തെ വഴിയാധാരമാക്കിയത് സോഷ്യൽ മീഡിയ ചർച്ചയാക്കിയപ്പോൾ കുറ്റ സമ്മതവുമായി ബാങ്ക് ഉദ്യോഗസ്ഥർ; പട്ടികജാതി കുടുംബത്തിന് ആധാരം തിരികെ നൽകി മാനം കാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; തുണിമിൽ തൊഴിലാളിയായ ബാലുവിനും കുടുംബത്തിനും ഇത് വൈകി കിട്ടിയ നീതി

പാചകം ചെയ്ത ആഹാരം പോലും വീട്ടിന് പുറത്തെടുക്കാൻ സമ്മതിക്കാത്ത ക്രൂരത; സ്‌കൂൾ വിട്ടെത്തിയ വേണിക്ക് യൂണിഫോം പോലും മാറാൻ കഴിഞ്ഞില്ല; പെൺകുട്ടി അടക്കമുള്ള കുടുംബത്തെ വഴിയാധാരമാക്കിയത് സോഷ്യൽ മീഡിയ ചർച്ചയാക്കിയപ്പോൾ കുറ്റ സമ്മതവുമായി ബാങ്ക് ഉദ്യോഗസ്ഥർ; പട്ടികജാതി കുടുംബത്തിന് ആധാരം തിരികെ നൽകി മാനം കാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; തുണിമിൽ തൊഴിലാളിയായ ബാലുവിനും കുടുംബത്തിനും ഇത് വൈകി കിട്ടിയ നീതി

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: വീണ്ടും ജപ്തി വിവാദം. വായ്പക്കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ മൂന്നുസെന്റ് പുരയിടത്തിൽ താമസിച്ചിരുന്ന പട്ടികജാതി കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് ജപ്തിചെയ്തത് വിവാദമാകുകയാണ്. പനവൂർ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്തു വീട്ടിൽ ബീനയ്ക്കും കുടുംബവും തെരുവിലായി. വിവാദമായതോടെ ആധാരം തിരികെ കൊടുക്കാൻ ബാങ്ക് ശ്രമിക്കുന്നതായും സൂചനയുണ്ട്. അതിനിടെ ഈ വിവാദം ചർച്ചയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തി.

എസ് ബി ഐയുടെ മനുഷ്യത്വരഹിതമായ ജപ്തിയെ തുടർന്ന് നെടുമങ്ങാട് ആറ്റിൻപുറം സ്വദേശി ബാലുവും കുടുംബവുമാണ് അർധരാത്രി തെരുവിലായത്. വൈകിട്ടോടെ വീടിന് പുറത്തായ കുടുംബം രാത്രി വെളിക്കുവോളം കണ്ണീരോട് പുറത്ത് കഴിഞ്ഞു. പാചകം ചെയ്ത ആഹാരം പോലും വീട്ടിൽ നിന്ന് എടുക്കാനായില്ല. മണ്ണെണ്ണ വിളക്കിൻെ വെളിച്ചത്തിലാണ് കുടുംബം രാത്രി തള്ളിനീക്കിയത്. 2014 ലാണ് പഞ്ചായത്ത് നൽകിയ സ്ഥലത്ത് ഇവർ വീടുവെച്ചത്. അർധരാത്രി സ്ഥലത്തെതിതിയ ഡി കെ മുരളി എം എൽ എ സർക്കാരിന്റൈ ഇടപെടൽ ഉറപ്പ് നൽകിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് എസ്.ബി.ഐ. അധികൃതർ ജപ്തി നടപടികൾ തുടങ്ങിയത്. 2014-ൽ വീടുനിർമ്മാണത്തിനും മറ്റുമായി ബീനയുടെ ഭർത്താവ് ബാലു രണ്ടരലക്ഷം രൂപ വെഞ്ഞാറമൂട് ശാഖയിൽനിന്നു വായ്പയെടുത്തിരുന്നു. പലിശയും മുതലും രണ്ടുവർഷത്തോളം കൃത്യമായി അടച്ചിരുന്നു. ബാലു അസുഖബാധിതനായതോടെ അടവ് മുടങ്ങി. ബീന തൊഴിലിനിറങ്ങി വീണ്ടും കുറേ തുക അടച്ചു. രണ്ടു മക്കളാണ് ഇവർക്ക്. അവരുടെ സ്‌കൂൾ പഠനം ആരംഭിച്ചതോടെ വായ്പ അടവ് കൃത്യമല്ലാതായി.

മകളുടെയും തന്റെയും വകയായി ഉണ്ടായിരുന്ന ഉരുപ്പടി വിറ്റുകിട്ടിയ തുകയും ഒരുവർഷം മുൻപ് ബാങ്കിലടച്ചിരുന്നുവെന്നും ബീന പറയുന്നു. എന്നാൽ, 2,86,000 രൂപ കുടിശ്ശികയുണ്ടെന്നു കാട്ടി ബാങ്ക് വീണ്ടും ജപ്തി നടപടികൾ ആരംഭിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ബാങ്ക് അധികൃതരുടെ പ്രതികരണത്തിന് ശ്രമിച്ചുവെങ്കിലും പ്രതികരിച്ചില്ല. വിവാദം കൈവിട്ട് പോയതോടെയാണ് ഒത്തുതീർപ്പിന് ബാങ്ക് രംഗത്ത് വരുന്നത്. വിട്ടു വീഴ്ചയ്ക്ക് ബാങ്ക് തയ്യാറാകുമെന്നാണ് സൂചന.

ജപ്തിക്കിരയായ കുടുംബത്തിന് വീടും സ്ഥലവും തിരിച്ചുനൽകുമെന്ന് എസ്‌ബിഐ അറിയിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുരവസ്ഥ പുറത്തു വന്നതോടെയാണ് തീരുമാനം. വസ്തുവിന്റെ ആധാരം തിരികെ നൽകാൻ ബാങ്ക് ഹെഡ് ഓഫീസിൽ നിന്ന് വെഞ്ഞാറമൂട് ശാഖാമാനേജർക്ക് നിർദ്ദേശം നൽകി. പെൺകുട്ടി അടക്കമുള്ള കുടുംബത്തെ വഴിയാധാരമാക്കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടത്.

ജപ്തി നടപടിയുടെ പേരിൽ നിർധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടിയിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 11 വയസ്സായ പെൺകുട്ടിയും അമ്മയും ഉൾപ്പെട്ട കുടുംബത്തെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. മാറി ഉടുക്കാൻ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എൺപതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാർ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. ആകെയുള്ള മൂന്ന് സെന്റിൽ വീടു വയ്ക്കാനായി 2015ലാണ് കുടുംബം എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയിൽ നിന്ന് 2.75 ലക്ഷം രൂപ വായ്പയെടുത്തത്. കയ്യിൽ കിട്ടിയതാകട്ടെ 2.25 ലക്ഷം രൂപ. ആദ്യ മാസങ്ങളിൽ കൃത്യമായി തവണയടച്ചു. തുണിമിൽ തൊഴിലാളിയായ ബാലുവിന്റെ ജോലി മുടങ്ങിയതോടെ തവണ മുടങ്ങി.

ഇന്നലെ വൈകിട്ടോടെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്യുകയായിരുന്നു. സ്‌കൂൾ വിട്ടെത്തിയ വേണിക്ക് യൂണിഫോം പോലും മാറാൻ കഴിഞ്ഞില്ല. ഇത് വാർത്തയായതോടെ സോഷ്യൽമീഡിയിൽ അടക്കം ബാങ്കിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP