Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗദി എണ്ണപ്പാടത്തേക്ക് ഡ്രോൺ അയച്ചത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് അമേരിക്ക; ഇറാക്കിന് സമീപമുള്ള ഇറാനിയൻ സൈനിക കേന്ദ്രത്തിൽ നിന്നും ഡ്രോൺ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്; യെമനിൽ നിന്നും മിസൈൽ അയക്കുക അസാധ്യമെന്നും റിപ്പോർട്ട്; ഇറാനെ ആക്രമിക്കാൻ ഒരുങ്ങി സൗദിയും അമേരിക്കയും

സൗദി എണ്ണപ്പാടത്തേക്ക് ഡ്രോൺ അയച്ചത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് അമേരിക്ക; ഇറാക്കിന് സമീപമുള്ള ഇറാനിയൻ സൈനിക കേന്ദ്രത്തിൽ നിന്നും ഡ്രോൺ ഉയരുന്ന ദൃശ്യങ്ങൾ പുറത്ത്; യെമനിൽ നിന്നും മിസൈൽ അയക്കുക അസാധ്യമെന്നും റിപ്പോർട്ട്; ഇറാനെ ആക്രമിക്കാൻ ഒരുങ്ങി സൗദിയും അമേരിക്കയും

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ശനിയാഴ്ച രാവിലെ സൗദിയിലെ ഓയിൽ ടൗണായ അബ്ഖായിഖിലെ സൗദി ആരാംകോയുടെ ഖുറൈസ്, അബ്കായിക് പ്ലാന്റുകളിൽ ഡ്രോൺ ആക്രമണം നടത്തി വൻ തോതിൽ ക്രൂഡ് ഓയിൽ നശിപ്പിച്ചത് ഇറാൻ തന്നെയാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക രംഗത്തെത്തി. സൗദി എണ്ണപ്പാടത്തേക്ക് ഇറാന്റെ ഡ്രോൺ ഇറാക്കിന് സമീപത്തുള്ള ഇറാനിയൻ സൈനിക കേന്ദ്രത്തിൽ നിന്നും ഉയരുന്ന ദൃശ്യങ്ങൾ തെളിവായി പുറത്ത് വന്നിട്ടുമുണ്ട്. ഇറാൻ പറയുന്നത് പോലെ യെമനിൽ നിന്നാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും കാരണം യെമനിൽ നിന്നും ഈ പ്ലാന്റുകളിലേക്ക് മിസൈൽ അയക്കുക അസാധ്യമാണെന്നും റിപ്പോർട്ടുണ്ട്

ഇറാനാണ് പ്രതിയെന്ന് നിസംശയം തെളിഞ്ഞതോടെ ഇറാനെ ഏത് നിമിഷവും ആക്രമിക്കാൻ ഒരുങ്ങി സൗദിയും അമേരിക്കയും കച്ചകെട്ടിയിറങ്ങിയിട്ടുമുണ്ട്.സൗദി ഓയിൽ പ്ലാന്റുകളിലേക്ക് ഡ്രോൺ അയച്ചത് ഇറാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത് യുഎസ് ഇൻവെസ്റ്റിഗേറ്റർമാർ നടത്തിയ സൂക്ഷ്മമായ അന്വേഷണത്തെ തുടർന്നാണ്. സൗദി എണ്ണപ്പാടത്തെ ലക്ഷ്യമിട്ട് കൊണ്ടുള്ള മിസൈലുകൾ സതേൺ ഇറാഖിനും കുവൈത്തി എയർസ്പേസിനും മുകളിൽ കൂടി പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയതെന്നാണ് ഒഫീഷ്യലുകൾ വിശ്വസിക്കുന്നത്.

ലക്ഷ്യം നിറവേറ്റുന്നതിന് മുമ്പ് പേർഷ്യൻ ഗൾഫിലെ ശക്തമായ റഡാറിനെ ഒഴിവാക്കുന്നതിനാണീ ഈ വഴി മിസൈലുകളെ അയക്കാൻ ഇറാൻ തീരുമാനിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കുവൈത്തിൽ നിന്നുമുള്ള വീഡിയോ വിദഗ്ദ്ധർ ഈ അന്വേഷണത്തിന്റെ ഭാഗമായി പഠിക്കുന്നുണ്ട്. ഇതിൽ മിസൈലുകൾ മുകളിലൂടെ പറക്കുന്നതിന്റെ സ്വരം കേൾക്കാൻ സാധിക്കുന്നുണ്ട്. സൗദിയിലെ എണ്ണപ്പാടത്ത് കണ്ടെത്തിയ മിസൈൽ അവശിഷ്ടത്തിന്റെ യഥാർത്ഥ ചിത്രം ഈ വീഡിയോയിൽ കണ്ടെത്താനും അന്വേഷകർക്ക് സാധിച്ചിട്ടുണ്ട്.ഇറാനാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തെളിയിക്കുന്നതിന് തെളിവുകൾ യുഎസ് ശേഖരിച്ചിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഒഫീഷ്യൽ സ്ഥിരീകരിച്ചിരിക്കുന്നത്.

അതായത് അടുത്ത ആഴ്ച യുഎൻ ജനറൽ അസംബ്ലി കൂടുമ്പോൾ പ്രത്യേകിച്ച് യൂറോപ്യൻ സഖ്യകക്ഷികൾക്ക് മുമ്പിൽ ഇക്കാര്യം പ്രത്യേകം ബോധിപ്പിക്കുമെന്നും ഒഫീഷ്യൽ വെളിപ്പെടുത്തുന്നു.ഇറാഖിന് സമീപമുള്ള ഇറാനിയൻ സൈനിക കേന്ദ്രത്തിൽ നിന്നും അയക്കപ്പെട്ട മിസൈലുകളും ഡ്രോണുകളും ആക്രമണത്തിൽ ഭാഗഭാക്കായിരുന്നുവെന്നാണ് മറ്റൊരു ഉറിവിടം സിഎൻഎന്നിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് വീഡിയോകളെ അടിസ്ഥാനമാക്കി കുവൈത്തി ഒഫീഷ്യലുകളും ഇത് സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ട്.

സൗദിയിലെ എണ്ണപ്പാടത്ത് ആക്രമണം നടക്കുന്നതിന് തൊട്ട് മുമ്പ് തങ്ങളുടെ ടെറിട്ടെറിക്ക് മുകളിലൂടെ മിസൈലുകളോ ഡ്രോണുകളോ പറക്കുന്ന സ്വരം തിരിച്ചറിയാൻ അവർക്ക് ഇതിലൂടെ സാധിക്കുകയും ചെയ്തിട്ടുണ്ട്.സൗദി എണ്ണപ്പാടം ആക്രമിച്ചതിന് പുറകിൽ ഇറാനാണെന്ന് തെളിഞ്ഞാൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പേകിയിരുന്നു. ഇറാനെ ആക്രമിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് സൗദി അറേബ്യയും വെളിപ്പെടുത്തിയിട്ടുണ്ട്.

യെമനിൽ നിന്നും സൗദിയെ ആക്രമിക്കുക അസാധ്യം

യെമനിൽ സൗദിക്കെതിരെ പോരാടുന്ന ഇറാന്റെ പിന്തുണയുള്ള ഹൂതി റിബലുകളായിരുന്നു തുടക്കത്തിൽ എണ്ണപ്പാടആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. എന്നാൽ യെമനിൽ നിന്നും സൗദിയെ ആക്രമിക്കുക അസാധ്യമാണെന്നും മറിച്ച് ഇറാനിൽ നിന്നു തന്നെയാണ് ഈ ആക്രമണം നടന്നതെന്നുമാണ് ഇപ്പോൾ നടത്തിയ അന്വേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. എണ്ണപ്പാടത്ത് ആക്രമണം നടത്തിയിരിക്കുന്നത് ഹ്രസ്വദൂര കുഡ്സ്-1 ക്രൂയിസ് മിസൈൽ പോലുള്ള ഒന്നാണെന്നും അതിനെ യെമനിൽ നിന്നും സൗദിക്ക് നേരെ പ്രയോഗിക്കാനാവില്ലെന്നും മറിച്ച് ഇറാനിൽ നിന്നാണ് പ്രയോഗിച്ചതെന്നുമാണ് ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺപ്രൊഫിലിയേഷൻ സ്റ്റഡീസിലെ ഫാബിയൻ ഹിൻസ് വിശദീകരിക്കുന്നത്.

ഹൂതികളാണ് ആക്രമണത്തിന് പുറകിലെന്ന വെളിപ്പെടുത്തലുകളെ തുടക്കത്തിൽ തന്നെ വാഷിങ്ടൺ നിഷേധിച്ചിരുന്നു. ഇറാനിൽ നിർമ്മിച്ച ഒരു പറ്റം മിസൈലുകളും ഡ്രോണുകളും സംയുക്തമായിട്ടാണ് ഈ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് അമേരിക്ക നേരത്തെ തന്നെ ആരോപിച്ചിരുന്നത്. ഇപ്പോൾ നടത്തിയ വിശദമായ അന്വേഷണങ്ങളിലൂടെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതോടെ അമേരിക്കയും സൗദിയും ഏത് നിമിഷവും ഇറാന് തിരിച്ചടി നൽകിയേക്കാമെന്നും അത് വഴി ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നയിക്കപ്പെട്ടേക്കാമെന്നുമുള്ള ആശങ്കകൾ ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP