Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിഫ്ബിയെ എങ്ങനെയെങ്കിലും തകർക്കണമെന്നാണ് ചിലരുടെ മനോഭാവം; ആരുവികസനം നടത്തിയാലും നാടിന് ഗുണമെന്ന് തിരിച്ചറിയണം; കിഫ്ബിയെ തകർക്കാൻ ആസൂത്രിത ശ്രമമെന്നും മുഖ്യമന്ത്രി

കിഫ്ബിയെ എങ്ങനെയെങ്കിലും തകർക്കണമെന്നാണ് ചിലരുടെ മനോഭാവം; ആരുവികസനം നടത്തിയാലും നാടിന് ഗുണമെന്ന് തിരിച്ചറിയണം; കിഫ്ബിയെ തകർക്കാൻ ആസൂത്രിത ശ്രമമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കിഫ്ബിയെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനം നടപ്പാക്കാൻ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്കുന്നത്. അതിനെ എങ്ങനെയെങ്കിലും തകർക്കണം എന്നാണ് ചിലരുടെ മനോഭാവം. ആര് വികസനം നടത്തിയാലും നാടിനാണ് ഗുണമെന്ന് ഇക്കൂട്ടർ കരുതുന്നില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

കിഫ്ബിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ തന്നെയാണ്. അത് ജനം തിരിച്ചറിയുന്നുണ്ടെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

അമ്പത് കോടി രൂപയോളം ചെലവാക്കിയാണ് വികസനപ്രവർത്തനങ്ങൾ നടക്കുന്നത്. നാടിന്റെ മുഖച്ഛായ തന്നെ ഇതുവഴി മാറ്റിയെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP