Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യക്കേസിൽ എല്ലാ ദിവസവും വാദം; ഒപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാം; വാദം ഒക്ടോബർ 18 നകം പൂർത്തിയാക്കുമെന്നും സുപ്രീംകോടതി

അയോധ്യക്കേസിൽ എല്ലാ ദിവസവും വാദം; ഒപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാം; വാദം ഒക്ടോബർ 18 നകം പൂർത്തിയാക്കുമെന്നും സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിൽ ഒക്ടോബർ 18നകം വാദം പൂർത്തിയാക്കുമെന്ന് സുപ്രീം കോടതി. കേസിൽ വാദം നടക്കുന്നതിനൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. കേസിൽ എല്ലാ ദിവസവും വാദം കേൾക്കാനും പരമോന്നത കോടതി തീരുമാനിച്ചു. കക്ഷികൾ മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, അവർക്ക് അത് ചെയ്യാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വാദം 26ാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബർ 17 ന് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നതിനുമുമ്പ് വിധിയുണ്ടാകും. അയോധ്യ ഭൂമി തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ഹിന്ദു-മുസ്ലിം കക്ഷികൾ തങ്ങളെ സമീപിച്ചെന്ന് മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചിരുന്നു. കേസിൽ വാദം കേൾക്കൽ തടസപ്പെടുത്താതെ മധ്യസ്ഥ നീക്കങ്ങൾ നടത്താനാണ് നിർമോഹി അഖാഡയും സുന്നീ വഖഫ് ബോർഡും അഭ്യർത്ഥിച്ചതെന്നും സമിതി സമർപ്പിച്ച കുറിപ്പിൽ പറയുന്നു.

ജസ്റ്റീസ് ഇബ്രാഹീം ഖലീഫുല്ല ആണ് മധ്യസ്ഥ സമിതിയുടെ അധ്യക്ഷൻ. ശ്രീശ്രീ രവി ശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മധ്യസ്ഥനീക്കം പരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഓഗസ്റ്റ് ആദ്യവാരം മുതൽ കേസിൽ അന്തിമ വാദം തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP