Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാരിവട്ടം പഞ്ചവടിപ്പാലം പോലെ ആയല്ലോ! സിനിമാക്കഥ യാഥാർഥ്യമാവുകയാണോ? ക്രമക്കേടിന് ആരാണ് ഉത്തരവാദി? അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം; കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ്; പാലം നിർമ്മാണത്തിൽ താൻ ഒരുഉപകരണമെന്നും ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ടി.ഒ.സൂരജ് കോടതിയിൽ

പാലാരിവട്ടം പഞ്ചവടിപ്പാലം പോലെ ആയല്ലോ! സിനിമാക്കഥ യാഥാർഥ്യമാവുകയാണോ? ക്രമക്കേടിന് ആരാണ് ഉത്തരവാദി? അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം; കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ്; പാലം നിർമ്മാണത്തിൽ താൻ ഒരുഉപകരണമെന്നും ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ടി.ഒ.സൂരജ് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം പഞ്ചവടിപ്പാലംപോലെ ആയല്ലോയെന്ന് ഹൈക്കോടതി. ക്രമക്കേടിന് ആരാണ് ഉത്തരവാദിയെന്നും സിനിമാ കഥ യാഥാർഥ്യമാകുകയാണോയെന്നും കോടതി ചോദിച്ചു.അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസിന് കോടതി നിർദ്ദേശം നൽകി. കേസിൽ വിജിലൻസ് ഇതുവരെ കണ്ടെത്തിയ വിവരങ്ങളും പ്രതിചേർത്തവരുടെ പങ്കും അറിയിക്കണമെന്ന് കോടതി പറഞ്ഞു. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. പാലം അഴിമതിയിൽ നേരത്തെ അറസ്റ്റിലായ ടി ഒ സൂരജ് അടക്കമുള്ളവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം. പാലം നിർമ്മാണത്തിന് ആരാണ് മേൽനോട്ടം വഹിച്ചതെന്ന് കോടതി ചോദിച്ചു. പൊതുജനത്തിന്റെ ജീവന് ഭീഷണിയാകും വിധത്തിലാണ് പാലം നിർമ്മിച്ചതെന്നായിരുന്നു സർക്കാരിന്റെ മറുപടി.

ഉദ്യോഗസ്ഥരടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയായെണെന്നും വിജിലൻസ് വിശദീകരിച്ചു. അഴിമതിക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും. എന്നാൽ പാലം നിർമ്മാണ നടപടികളിൽ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സർക്കാർ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ടി ഒ സൂരജിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. സൂരജടക്കം റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അഴിമതിയിലെ പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷകൾ ഈ മാസം 24ന് വീണ്ടും പരിഗണിക്കും

അതേസമയം, പാലാരിവട്ടം പാലത്തിന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. ഫയൽ ഏറ്റവും ഒടുവിൽ മാത്രമാണ് തന്റെ പക്കൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻകൂർ പണം നൽകിയതിൽ തെറ്റില്ല. ഇടപ്പള്ളി പാലത്തിനായും പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല. ഭയമുള്ളതുകൊണ്ടല്ല എംഎൽഎ ഹോസ്റ്റലിൽ കഴിയുന്നത്.കോടതിയുടേയും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെയും പക്കലിരിക്കുന്ന കേസ് ആയതിനാൽ അഭിപ്രായം പറയുന്നില്ല. കേസ് അന്വേഷണവുമായി 100 ശതമാനം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേൽപാലം അഴിമതിയിൽ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ ടി.ഒ സൂരജ് ഹൈക്കോടതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും എട്ടേകാൽ കോടി രൂപ പലിശയില്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ജയിലിൽ കഴിയുന്ന സൂരജ് നൽകിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടി.ഒ സൂരജ് പാലാരിവട്ടം അഴിമതി കേസിൽ 19 ദിവസമായി റിമാന്റിലാണ്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് മുൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ ഉത്തരവിട്ടത് അന്നത്തെ മന്ത്രിയായ വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് കരാറിന് വിരുദ്ധമായി നൽകിയിട്ടുണ്ട്. എന്നാൽ അതിൽ അന്തിമ തീരുമാനം തന്റേതായിരുന്നില്ല. പണം കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ട് ഇബ്രാഹിം കുഞ്ഞാണ്. എന്നാൽ പലിശ ഈടാക്കാനുള്ള നിർദ്ദേശം ഈ ഉത്തരവിലുണ്ടായില്ല. താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ എഴുതിയതെന്നും ടി.ഒ സൂരജ് നൽകിയ ഹരജിയിൽ പറയുന്നു. പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനാണ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ താൻ നിരപരാധിയാണ്. മന്ത്രിയുടെ ഉത്തരവ് പാലിക്കുകയാണുണ്ടായതെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP