Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ.ആർ.ഐസ് ഓഫ് കുവൈറ്റ് ഭാരവാഹികൾ മന്ത്രി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി

എൻ.ആർ.ഐസ് ഓഫ് കുവൈറ്റ് ഭാരവാഹികൾ മന്ത്രി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി - ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി എൻ.ആർ.ഐസ് ഓഫ് കുവൈറ്റ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. വിദേശ ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ, സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് സ്വദേശത്തേക്ക് പോകുന്ന കുടുംബങ്ങൾക്കുള്ള പുനരധിവാസംവും കുട്ടികളുടെ പഠനത്തിനുള്ള ഫീസ് ഇളവ് തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

തൊഴിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ജോലിക്കാരെ ചൂഷണം ചെയ്യുന്നതായി ചില കന്പനികൾ ശ്രമിക്കുന്നതും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പ്രസ്തുത കാര്യങ്ങളിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ജയകൃഷ്ണകുറുപ്പ്, ഹരി ബാലരാമപുരം, രമേഷ് പിള്ള, ജിനേഷ്,കൃഷ്ണകുമാർ, അശോക് പാഞ്ചാൽ തുടങ്ങിയവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP