Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മോദി നമ്മുടെ രാഷ്ട്രപിതാവ്!: വിവാദ ട്വീറ്റും വീഡിയോയുമായി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച അമൃതയുടെ ട്വീറ്റ് പ്രധാനമന്ത്രിയുടെ 69ാം പിറന്നാൾ ദിനത്തിൽ; ഇത് മോദിയെ രാഷ്ട്രപിതാവായി ഉയർത്തിക്കാട്ടാനുള്ള അജണ്ടയുടെ ഭാഗമെന്ന് വിമർശിച്ച് പ്രതിപക്ഷം; വൈറലായ ട്വീറ്റിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

'മോദി നമ്മുടെ രാഷ്ട്രപിതാവ്!: വിവാദ ട്വീറ്റും വീഡിയോയുമായി ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃത; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച അമൃതയുടെ ട്വീറ്റ് പ്രധാനമന്ത്രിയുടെ 69ാം പിറന്നാൾ ദിനത്തിൽ; ഇത് മോദിയെ രാഷ്ട്രപിതാവായി ഉയർത്തിക്കാട്ടാനുള്ള അജണ്ടയുടെ ഭാഗമെന്ന് വിമർശിച്ച് പ്രതിപക്ഷം; വൈറലായ ട്വീറ്റിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പ്രധാനമന്ത്രിയുടെ 69 ാം ജന്മദിനത്തിൽ ആശംസകൾ നേർന്നവർ എത്രയോ. അതിൽ മഹരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയുടെ ആശംസ ഇപ്പോൾ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. രാഷ്ട്രപിതാവ് എന്നാണ് അമൃത മോദിയെ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെ പുരോഗതിക്കായി അശ്രാന്തം പരിശ്രമിക്കാൻ പ്രചോദനം നൽകുന്ന രാഷ്ട്രപിതാവ് നരേന്ദ്ര മോദിജിക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ നേരുന്നു, ഇതായിരുന്നു അമൃതയുടെ ആശംസ.

ട്വീറ്റ് വൈറലായതോടെ സോഷ്യൽ മീഡിയ ഇതേറ്റുപിടിച്ചുവെന്ന് മാത്രമല്ല, വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ മനപ്പൂർവം വിസ്മൃതിയിലേക്ക് തള്ളാനും മോദിയെ രാഷ്ട്രപിതാവായ അവരോധിക്കാനുമുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണ് അമൃതയുടെ ഈ ട്വീറ്റ് എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. താൻ വേദിയിൽ പാട്ടുപാടുന്ന വീഡിയോയും അമൃത പ്രധാനമന്ത്രിക്കുള്ള ആശംസക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.ഏതാനും കുട്ടികളുടെ ഒപ്പം അമൃത പാടുന്നതാണ് വീഡിയോയിലുള്ളത്.

മോദിയെ രാഷ്ട്രപിതാവായി ഉയർത്തിക്കാട്ടാനുള്ള അജണ്ടയുടെ ഭാഗമാണ് അമൃതയുടെ ട്വീറ്റന്ന് എൻസിപി വക്താവ് നവാബ് മാലിക്ക് ആരോപിച്ചു. മുമ്പ് ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം മോദിയുടെ ചിത്രം വന്നപ്പോഴും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.

എന്നാണ് മോദി രാഷ്ട്ര പിതാവായത്? എപ്പോൾ? സാമ്പത്തിക പ്രതിസന്ധിയുടെയും തൊഴിലില്ലായ്മയുടെയും കാലത്ത് സമൂഹത്തിന്റെ പുരോഗതിക്ക് എന്ത് സംഭാവനയാണ് മോദി ചെയ്തത്, ട്വിറ്ററിൽ വിമർശനം ഇങ്ങനെ. ഏതായാലും അമൃതയുടെ ആശംസയും വീഡിയോയും 4800 ലേറെ ലൈക്കുകൾ നേടി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അമൃത ഫട്‌നാവിസ് പിന്നണി ഗായികയായി രംഗപ്രവേശം ചെയ്തത്. അന്ന് ഒരുക്രൂസ് ഷിപ്പിന്റെ തുഞ്ചത്ത് നിന്ന് അപകടകരമായ സെൽഫി എടുത്തതിനെ ചൊല്ലി അമൃതയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അവർ മാപ്പ് പറയുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP