Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഭീതിയിലാഴ്‌ത്തിയ വസൂരി തിരികെ വരുമോ? മനുഷ്യകുലത്തിന് ഭീഷണിയായ രോഗാണുക്കൾ സൂക്ഷിച്ച റഷ്യയുടെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് തകർന്നത് സ്‌ഫോടനത്തിൽ; സൂക്ഷിച്ചിരുന്നത് എബോള ഉൾപ്പെടെയുള്ള മാരക വൈറസുകൾ; എല്ലാം സുരക്ഷിതം എന്ന് റഷ്യ പറയുന്നെങ്കിലും വിശ്വാസമില്ലാതെ ലോകം; നിഗൂഢത ഒളിപ്പിച്ച വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്‌ഫോടനം ഉയർത്തുന്നത് കനത്ത ആശങ്ക

ലോകത്തെ ഭീതിയിലാഴ്‌ത്തിയ വസൂരി തിരികെ വരുമോ? മനുഷ്യകുലത്തിന് ഭീഷണിയായ രോഗാണുക്കൾ സൂക്ഷിച്ച റഷ്യയുടെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് തകർന്നത് സ്‌ഫോടനത്തിൽ; സൂക്ഷിച്ചിരുന്നത് എബോള ഉൾപ്പെടെയുള്ള മാരക വൈറസുകൾ; എല്ലാം സുരക്ഷിതം എന്ന് റഷ്യ പറയുന്നെങ്കിലും വിശ്വാസമില്ലാതെ ലോകം; നിഗൂഢത ഒളിപ്പിച്ച വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്‌ഫോടനം ഉയർത്തുന്നത് കനത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

റഷ്യ: സിനിമകളിൽ മാത്രം കണ്ട കഥകൾ സത്യമാകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല. എന്നാൽ റഷ്യയിലിപ്പോൾ ഒരു സ്‌ഫോടനം ഉണ്ടായിരിക്കുകയാണ്. അതിലിപ്പോ എന്താണ് പ്രശ്‌നം എന്ന് നമ്മൾ എല്ലാവരും ചിന്തിക്കും. പക്ഷേ ലോകത്തെ ഇല്ലാതാക്കാൻ കെല്പുള്ള, ഒരിക്കൽ എല്ലാവരേയും ഭീതിയിലാഴ്‌ത്തിയ പല രോഗാണുക്കളേയും സൂക്ഷിച്ച കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അതായത് സ്‌ഫോടനത്തോടെ അവയെല്ലാം പുറത്തേക്ക് പടർന്നിരിക്കുകയാണ്. സൈബീരിയയിലെ കോൾട്ട്സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി ആൻഡ് ബയോടെക്‌നോളജിയിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായത്. സാധാരണ തീ പിടിത്തം എന്ന രീതിയിൽ ചിന്തിച്ച എല്ലാവരും രോഗാണുക്കൾ സൂക്ഷിച്ചിരുന്ന ലാബാണ് തകർന്നത് എന്ന് അറിഞ്ഞപ്പോൾ ഭയത്തിലായി

ഇപ്പോഴും വൈദ്യശാസ്ത്രത്തിന് പിടിനൽകാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്‌ഐവി, എബോള, ആന്ത്രാക്‌സ്, വസൂരി വൈറസുകളെ ഉൾപ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ളത്. എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉൾപ്പെടെ പ്രതിരോധ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടർ. ഇപ്പോഴും പല മാരകരോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചുള്ള ഗവേഷണം ഇവിടെ നടക്കുന്നുമുണ്ട്. 1974ൽ സെന്റർ ഫോർ വൈറോളജി ആൻഡ് ബയോടെക്‌നോളജി എന്ന പേരിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമ്മിക്കാൻ റഷ്യ നിർമ്മിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ടെന്നാണു പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ലാബിൽ ഇപ്പോഴും ഈ രോഗാണുക്കളെല്ലാം ഉണ്ടെന്നാണ് എല്ലാവരും കരുതുന്നത്. കൂടാതെ ഈ വിഷയത്തിൽ റഷ്യ മറിച്ചൊന്നും പറയാത്തതും ഇതിനെ പറ്റിയുള്ള നിഗൂഢത വർദ്ധിപ്പിക്കുന്നു.

ഈ ലാബിൽ എന്തൊക്കെ നടക്കുന്നു എന്നത് ഇപ്പോഴും രഹസ്യമായ കാര്യമാണ്. ലോകത്തിൽ വസൂരി വൈറസുകളെ സൂക്ഷിച്ചിട്ടുള്ള രണ്ട് ലാബറട്ടറികളിൽ ഒന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തീ പിടിത്തമുണ്ടായപ്പോൾ റഷ്യ പറഞ്ഞത് അത് വളരെ ചെറിയ വിഷയമാണെന്നും പെട്ടെന്ന് തന്നെ തീ അണച്ചെന്നുമാണ്. പക്ഷേ ചെറിയ തീ പിടിത്തത്തിന് റഷ്യൻ എമർജൻസി മന്ത്രാലയം 13 ഫയർ എൻജിനുകളും 38 അഗ്‌നിരക്ഷാ സേനാംഗങ്ങളെയുമാണ് അയച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ അഞ്ചാം നിലയിലാണു തീപിടിത്തമുണ്ടായതെന്ന് റഷ്യയുടെ ടാസ് വാർത്താ ഏജൻസി പറഞ്ഞു. കൂടാതെ രോഗാണുക്കളെ സൂക്ഷിച്ച മേഖലയിലല്ല സ്‌ഫോടനമുണ്ടായതെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കിയിട്ടുണ്ട്

ജനങ്ങൾക്ക് പ്രശ്‌നം വരുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാരക രോഗാണുക്കളെ കെട്ടിടത്തിൽ നിന്നു മാറ്റിയിരിക്കുകയായിരുന്നെന്നും വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കോൾട്ട്സവ സയൻസ് സിറ്റിയുടെ മേധാവി നിക്കോളായ് ക്രാസ്‌നികോവ് അറിയിച്ചിരുന്നു. ഇതുവരെ മനുഷ്യൻ കണ്ടതിൽ വെച്ച് ഏറ്റവും മാരകമായ രോഗം വസൂരിയായിരുന്നു. ഇതിന്റെ വൈറസുകൾ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടല്ലാതെ അറ്റ്‌ലാന്റയിലെ യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻസിലാണുള്ളത്.

സ്‌ഫോടനത്തിന് ശേഷം മാരകരോഗാണുക്കൾ പുറത്തെത്താനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ദർ പറയുന്നത്. കൂടാതെ ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ പല സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എബോളയുടെയും വസൂരിയുടെയും പോലുള്ള രോഗാണുക്കളെ സൂക്ഷിക്കുന്നതിന് 'ലെവൽ 4' ലാബറട്ടറികൾ നിർമ്മിക്കണമെന്നതാണ് അതിലൊന്ന്. പ്രത്യേക കണ്ടെയ്‌നറുകളിലാണ് ഇവയെ ശീതീകരിച്ചു സൂക്ഷിക്കുക. ഇവയെ സംരക്ഷിക്കുന്നതിനുള്ള രീതിയും വ്യത്യസ്തമാണ്. വളരെ കുറച്ചു പേർക്കു മാത്രമേ ഇവയെ സൂക്ഷിച്ച ഇടത്തേക്കു പ്രവേശനമുള്ളൂ.

ഇവയ്ക്ക് പുറമേ തീപിടിത്തത്തിൽ 100 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ താപനില ഉയർന്നാൽ വൈറസുകൾ നശിച്ച് ഇല്ലാതാകും. അല്ലെങ്കിൽ മാത്രമേ രോഗാണുക്കളെ സംരക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ നിന്ന് അവ പുറത്തു പോവുകയുള്ളൂ. മാത്രവുമല്ല, തീപിടിത്തത്തിന്റെ ഉറവിടം രോഗാണുക്കളെ സംരക്ഷിച്ചിരിക്കുന്ന ലാബിൽ നിന്നായാൽ മാത്രമേ ഇവയെ പുറത്തെത്തിക്കാനുള്ളത്ര 'സമ്മർദം' സൃഷ്ടിക്കപ്പെടുകയുള്ളൂ. കൂടാതെ സ്‌ഫോടനമുണ്ടായാൽ എങ്ങനെ നേരിടണമെന്നു വരെ ഇവിടെയുള്ളവർക്കു പരിശീലനം നൽകിയിട്ടുണ്ട്. 2006ൽ ലാബിനു സമീപത്തു നിന്ന് ഗ്രനേഡ് ലോഞ്ചറുകൾ ഉൾപ്പെടെ പലതരം ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. പക്ഷേ റഷ്യ പൊതുവേ ഇത്തരത്തിലുള്ള വിഷയങ്ങളെല്ലാം മറച്ച് വെക്കാറാണ് പതിവ്. എബോള വൈറസുള്ള സൂചി യാദൃശ്ചികമായി ശരീരത്തിൽ കുത്തിക്കയറിയതിനെത്തുടർന്ന് ഗവേഷകൻ മരിച്ച സംഭവം റഷ്യ പുറത്ത് വിട്ടില്ല. മാധ്യമങ്ങൾ അത് പുറത്തുകൊണ്ട് വന്നപ്പോൾ മാത്രമാണ് എല്ലാവരും അത് അറിഞ്ഞത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പലർക്കും അറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP