Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഗീതാ മണ്ഡലം ഓണാഘോഷം

പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഗീതാ മണ്ഡലം ഓണാഘോഷം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ തറവാടു മുറ്റത്ത് പ്രൗഢ ഗംഭീരമായി 41മത് ഓണാഘോഷം ആഘോഷിച്ചു.

ആടിത്തിമിർക്കാൻ ഊഞ്ഞാലുകളില്ല, കണ്ണാന്തളിപൂക്കൾ പറിക്കുവാൻ തൊടികളില്ല എന്നൊക്കെ വേദനയോടെ ഓർത്തിരുന്ന ഷിക്കാഗോ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു ഓണസമ്മാനം തന്നെയായിരുന്നു ഈ വർഷം ഗീതാമണ്ഡലം സമ്മാനിച്ചത്. കുട്ടികൾക്കായി ഊഞ്ഞാലുകളും വീടിന്റെ തൊടിയിൽ വിടർന്ന പൂക്കളാൽ തീർത്ത മെഗാപൂക്കളവുമെല്ലാം ഷിക്കാഗോ മലയാളി സമൂഹത്തിന് നഷ്ടപെട്ട കേരളത്തിന്റെ പൈതൃകത്തെ തിരിച്ചു പിടിക്കുന്നവയായിരുന്നു. ഉത്രാടരാവിൽ, കൊച്ചുകുട്ടികൾ അടക്കം കുടുബാംഗങ്ങൾ ഒത്തു ചേർന്ന് ഭക്ഷണം പാകം ചെയ്തും, തിരുവോണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങൾക്കും നടത്തിയും അടുത്ത തലമുറക്ക് ഉത്രാടപാച്ചിലിന്റെ ആഘോഷരാവുകൾ അനുഭവയോഗ്യമാക്കി.

തുടർന്ന് രാവിലെ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ പ്രധാന പുരോഹിതൻ ബിജു കൃഷ്ണന്റെ നേതൃത്വത്തിൽ മഹാഗണപതി പൂജയോടെ ആരംഭിച്ച തിരുവോണോത്സവം, ആർപ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റു വിശേഷാൽ പൂജകൾ ചെയ്ത ഓണാഘോഷത്തിനു തുടക്കമിട്ടു. തുടർന്ന് സ്പിരിറ്റുല് ചെയർആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ നാരായണീയ സത്സംഗവും നടത്തി. പിന്നീട്ക്ഷേത്ര മുറ്റത്ത് നടന്ന കൈകൊട്ടിക്കളിയും, ഓണ പാട്ടുകളും, പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും, ഓണക്കളികളും, ഊഞ്ഞാൽ ആടിയും വർഷത്തെ ഗീതാമണ്ഡലം ഓണാഘോഷങ്ങൾ അക്ഷരാർത്ഥത്തിൽ ഷിക്കാഗോ മലയാളി സമൂഹത്തിന്റെ ഗതകാല സ്മരണകളിലേക്കുള്ള ഒരു തീർത്ഥയാത്ര തന്നെയായിരുന്നു. മറ്റൊരു പ്രതേകത പൂക്കളം ആയിരുന്നു. കലാ പരിപാടികൾ തയ്യാറാക്കിയത്‌ ്രേദവി ശങ്കർ, ഡോക്ടർ നിഷാ ചന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് .

ഇന്നോളം അമേരിക്കയിൽ ഒരുക്കിയിട്ടുള്ള ഓണ പൂക്കളങ്ങളിൽ വെച്ച് ഏറ്റവും വലതും, അതിമനോഹരമായ പൂക്കളം ആണ് ഈ വർഷം ഗീതാമണ്ഡലം അങ്കണത്തിൽ ഒരുക്കിയിരുന്നത്. ഈ വർഷത്തെ ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷ ഉത്സവത്തിൽ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷിയും, ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചറും മുഖ്യാതിഥികൾ ആയിരുന്നു. ഇതോടൊപ്പം ഒരാഴ്‌ച്ച നീണ്ടു നിൽക്കുന്ന ജഗദ്‌ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ എൺപത്തിനാലാം ജയന്തി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. തുടർന്ന് നടന്ന മഹാസമ്മേളനത്തിൽ ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി ജഗദ്‌ഗുരു നൽകിയ സംഭവനകളെ പറ്റിയും, ലൗകിക ജീവിതത്തിൽ,ആത്മീയതക്കുള്ള പ്രാധാന്യത്തെ പറ്റിയും ശ്രീ ശക്തി ശാന്താനന്ദ മഹര്ഷിയും, തിരുവോണത്തിന്റെ ശരിയായ ലക്ഷ്യം സമഭാവനയാണ് എന്നും, നമ്മുടെ എല്ലാം ഉള്ളിൽ എല്ലാ ദിനവും ഓണാഘോഷം ഉണ്ടാവണം എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറും അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ മറ്റൊരു വലിയ ആകർഷണം സജി പിള്ളയുടെയും, ശ്രീ ശിവപ്രസാദ് പിള്ളയുടെയും നേതൃത്വത്തിൽ പതിനഞ്ചിലേറെ കറികളുമായി ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന ഒറിജിനൽ തൂശനിലയിൽ ഒരുക്കിയ വിപുലമായ തിരുവോണ സദ്യയും ആയിരുന്നു. ഓണസദ്യക്കുശേഷം, തറവാട്ട് മുറ്റത്ത് കുട്ടികൾ ഓണക്കളികളിൽ ഏർപ്പെട്ടും, ഊഞ്ഞാലാടിയും 2019ലെ ഓണം ആസ്വദിച്ചു.

ഓണമെന്നാൽ കേവലം ചില ആഹൽദദിനങ്ങൾ മാത്രമല്ല മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി കൂടിയാണ്. ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ മാത്രമേ നമ്മുക്ക് നമ്മുടെ അടുത്ത തലമുറക്ക് നമ്മുടെ സംസ്‌കൃതി പകർന്ന് കൊടുക്കുവാൻ കഴിയുകയുള്ളു എന്ന് തദവസരത്തിൽ ഗീതാ മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.

അമേരിക്കൻ മലയാളീ സംഘടനകിൽ കാണാറുള്ളതിൽ വച്ച് ഏറ്റവും വലുതും കലാഭംഗിയുള്ളതുമായ ഒരു പൂക്കളം ആണ് ഗീതാ മണ്ഡലം ഈവർഷത്തെ ഓണത്തിന് ഷിക്കാഗോ മലയാളികൾക്ക് സമ്മാനിച്ചത്. അതിനു പിന്നിൽ പ്രവർത്തിച്ചവർ ബൈജു എസ് മേനോൻ, രശ്മി ബൈജു മേനോൻ, ശ്രുതി വടവതി, ലിസി പ്രഭാകരൻ എന്നിവരാണ്.

രെജിസ്ട്രേഷന് മേൽനോട്ടം രമാ നായരും അനിത പിള്ളൈയും വഹിച്ചു. ഗീതാ മണ്ഡലത്തിന്റെ നാല്പത്തിയൊന്നാം ഓണാഘോഷത്തിന് നാൽപത്തിയൊന്ന് വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരക്കു നേതൃത്വം നൽകിയത് ഇന്ദു ബിജു, ഉഷാ ഓമനക്കുട്ടൻ, മണി ചന്ദ്രൻ എന്നിവരാണ്. തിരുവാതിരക്കാർക്കു വേണ്ട സെറ്റ് മുണ്ടും ബ്ലൗസ്‌കളും ഡിസൈൻ ചെയതതും ഇന്ത്യൻ നെയ്ത്തുശാലയിൽ നിന്ന് ഓർഡർ ചെയ്തു വരുത്തിയതും ശ്രീമതി രശ്മി ബൈജു മേനോൻ ആണ്. പുതിയ പുതിയ ആശയങ്ങൾ ആവിഷ്‌കരിക്കാൻ ഗീത മണ്ഡലം മെമ്പേഴ്സിനുള്ള കഴിവ് ഒന്ന് വേറെ തന്നെ ആണ് .

ഈ വർഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാൻ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും, ഗീതാമണ്ഡലം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും, ഏഷ്യാനെറ്റിനും, ഗുരുജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയ ജയപ്രകാശിനും ഈ അവസരത്തിൽ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP