Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പഴയിടത്തിന്റെ സദ്യയും മെഗാ തിരുവാതിരയുമായി യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഓണാഘോഷം 21ന്

പഴയിടത്തിന്റെ സദ്യയും മെഗാ തിരുവാതിരയുമായി യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഓണാഘോഷം 21ന്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: വ്യത്യസ്തമായ ഓണാക്കാഴ്ചകളും, സദ്യയും, മെഗാ തിരുവാതിരയുമായി ഈ ശനിയാഴ്‌ച്ച (സെപ്റ്റംബർ 21) ഏറെ പുതുമകളുമായി യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം.

ന്യൂ യോർക്ക് സ്റ്റേറ്റിൽ തന്നെ ആദ്യമായിരിക്കും ഇത്തരമൊരു മെഗാ തിരുവാതിര. അൻപതിൽപരം സ്ത്രീകൾ ആണ് മെഗാ തിരുവാതിരയിൽ പങ്കെടുക്കുക. കൊറിയോഗ്രാഫ് ചെയ്യുന്നതാവട്ടെന്യൂ യോർക്ക്കലാകേന്ദ്ര സ്‌കൂൾ ഓഫ് ഡാൻസ് ഡയറക്ടറും, ഫോമാ വിമൻസ് ഫോറം ചെയർപേഴ്സണുമായ രേഖ നായർ ആണ്.

വിവിധ മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള രേഖ നായർ 6 വയസ്സ് മുതൽ ശ്രീമതി ചന്ദ്രിക കുറുപ്പിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. ഭാരതനാട്യം, മോഹിയാട്ടം, കഥക്, ഒഡിസ്സി എന്നീ നൃത്ത രൂപങ്ങൾ വിവിധ നൃത്ത അദ്ധ്യാപകരുടെ കീഴിൽ അഭ്യസിച്ചു. കഴിഞ്ഞ 3 വർഷമായി റോക്ലാൻഡ് കേന്ദ്രികരിച്ചു കലാകേന്ദ്ര സ്‌കൂൾ ഓഫ് ഡാൻസ് നടത്തുന്നു. സാധാരണ നാല് മാസം കൊണ്ട് പഠിപ്പിക്കേണ്ട ഒന്നാണ് മെഗാ തിരുവാതിര. കേവലം 3 ആഴ്‌ച്ച കൊണ്ട് 50ൽഅധികം സ്ത്രീകളെഅണിനിരത്തി മെഗാ തിരുവാതിരഅവതരിപ്പിക്കുന്നു എന്നത് രേഖയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രം ആണെന്ന് യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഫ്രിൻ ജോസ് അഭിപ്രായപ്പെട്ടു.

ഈ തരത്തിൽ ഒരു മെഗാ തിരുവാതിര ചെയ്യണം എന്ന് ആവശ്യപ്പെട്ടപ്പോൾ, ഒരു മടിയും കൂടാതെ രേഖ ആയ ദൗത്യം ഏറ്റെടുത്തു. കുരുങ്ങിയ കാലം കൊണ്ട് എല്ലാവരെയും പഠിപ്പിച്ചെടുത്തു. രേഖക്ക് എല്ലാ സഹായത്തിനും കൾച്ചറൽ കോർഡിനേറ്റർ ഷീജ നിഷാദ്, വിമൻസ് ഫോറം പ്രതിനിധി നിഷ ജോഫ്രിൻ എന്നിവർ ഉണ്ട്.

രേഖ നായർ, സ്മിത ഹരിദാസ്, ഷീജ നിഷാദ്, ഹെലനി ചാക്കോ, ജോസ്മി മാത്യു, മഞ്ജു നായർ, അനിജ ബിജു, അർച്ചന നായർ, അനുലിബി, ബിന്ദു തോമസ്, ബ്രിയാന തോമസ്, സെനിയ അനിൽ, ഡോണ ഷിനു, എൽസി കോയിത്തറ, ജെസ്സി ആന്റോ, ഹന്ന ജിമ്മി, ജൂനി ലിയോൺ, ലാലിനി ഷൈജു, ലേഖ നായർ, ലൈസി കൊച്ചുപുരക്കൽ, മനു മാത്യു, നിഷ നമ്പ്യാർ, രാധ നായർ, റാണി ജോർജ്ജ്, സെരീറ്റ ഷാജി, സിൽവിയ ഷാജി, സാന്ദ്ര നായർ, ഷീല ജോസഫ്, അഷിത അലക്സ്, ലീയജോർജ്ജ്, നേയ ജോർജ്ജ്, ഷെറിൻ വർഗീസ്സ്, സ്നേഹ പിള്ള, സൂര്യ കുറുപ്പ്, സ്വപ്ന മലയിൽ, ടിന്റു ഫ്രാൻസിസ്, ഷൈല പോൾ, ജെസ്സി ജെയിംസ്, അന്ന ജോർജ്ജ്, ലീഷ് ജയ്സ്, ലീജ എബ്രഹാം, ഡോളി, പ്രീതി ജിം, നിഷ ഗോപിനാഥ്, ബ്ലെസ്സി സുബാഷ്, ബിൻസി കുരുവിള, റിറ്റി റോയ്, ലിറ്റി സാമുവേൽ, മേരി ജേക്കബ്, ജാനെറ്റ് മേരി ജെയ്സൺ , ഡോണ ആൽവിൻ എന്നിവർ ആണ് മെഗാ തിരുവാതിരയിൽ പങ്കെടുക്കുന്നത്.

പ്രശസ്ത പാചക വിദ്വാൻ ശ്രീ. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആണ് ഈ വർഷം ഓണസദ്യ ഒരുങ്ങുന്നത്. അമേരിക്കയിൽ ഇദ്ദേഹം ആദ്യമായിട്ടാണ് സദ്യ ഒരുക്കുന്നത്. ഏതാണ്ട് 2 ദശാബ്ദം കേരള സ്‌കൂൾ കലോൽസവ വേദിയിൽ ഭക്ഷണം വിളമ്പി പ്രശസ്തനണ് മോഹനൻ നമ്പൂതിരി. വ്യത്യസ്തങ്ങളായ പായസങ്ങൾ ഒരുക്കി അത് ഏത് പായസം ആണ് എന്ന് മത്സരം നടത്തുന്നതും ഇദ്ദേഹത്തിനെ പ്രശസ്തനാക്കി . 2000 ഇല ആണ് ഈ തവണ യോങ്കേഴ്സ് മലയാളി അസോസിയേഷൻ ഒരുക്കുക.

ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെ മലയാള സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വില്യംനേതൃത്വം കൊടുക്കുന്ന ടീമിന്റെ ഗാനമേള ആണ് മറ്റൊരു ആകർഷണം. കൂടാതെ വിവിധ ഡാൻസ് സ്‌കൂളുകളിൽനിന്നുമുള്ള കുട്ടികളുടെ സംഘനൃത്തം യോങ്കേഴ്സ് വേദിയിൽ അന്നേ ദിവസം അരങ്ങേറും.

ഓണാഘോഷത്തിൽ മലബാർ ഗോൾഡ് ന്യൂ ജേഴ്സി സ്റ്റോർ ഒരു ഗോൾഡ് കോയിൻ നൽകുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും റാഫിൾ വഴിയാണ് വിജയിയെ തെരഞ്ഞടുക്കുന്നത് . ഈ ഗോൾഡ് കോയിൻ സ്വന്തമാക്കാൻ യോങ്കേഴ്സ് മലയാളീ അസോസിയേഷന്റെ ഓണാഘോഷത്തിൽ പങ്കെടുക്കുക മാത്രമാണ് വേണ്ടത്

ഈ പരിപാടി വിജയം ആക്കുവാൻ ഏവരുടെയും സഹായ സഹകരങ്ങൾ ഉണ്ടാവണം എന്ന് പ്രസിഡന്റ് ജോഫ്രിൻ ജോസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP