Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവും വലിയ പ്രവാസി സമൂഹം ഇക്കുറിയും ഇന്ത്യക്കാർ തന്നെ; 1.75 കോടി ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ കഴിയുമ്പോൾ ഇന്ത്യയിലേക്കെത്തിയത് അമ്പത് ലക്ഷത്തോളം ആളുകൾ; അഞ്ച് കോടിയിലധികം വിദേശികൾക്ക് ആതിഥേയത്വമരുളി അമേരിക്കയും

ഏറ്റവും വലിയ പ്രവാസി സമൂഹം ഇക്കുറിയും ഇന്ത്യക്കാർ തന്നെ; 1.75 കോടി ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽ കഴിയുമ്പോൾ ഇന്ത്യയിലേക്കെത്തിയത് അമ്പത് ലക്ഷത്തോളം ആളുകൾ; അഞ്ച് കോടിയിലധികം വിദേശികൾക്ക് ആതിഥേയത്വമരുളി അമേരിക്കയും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആഗോള തലത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. 1.75 കോടി ഇന്ത്യക്കാരാണ് ലോകത്താകമാനം പടർന്നു കിടക്കുന്ന ഇന്ത്യൻ പ്രവാസിക്കൂട്ടത്തിലുള്ളത്. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ മെക്‌സിക്കൻ ജനതയാണ് കുടിയേറ്റക്കാരിൽ കൂടുതലായുള്ളത്. 1.18 കോടി മെക്‌സിക്കൻ പൗരന്മാരാണ് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. 1.7 കോടിയുമായി ചൈനയും. 1.5 കോടിയുമായി റഷ്യയും തൊട്ട് പിന്നിലുണ്ട്.

2010ലെ കണക്ക് വെച്ച് 23 ശതമാനം വർദ്ധനവാണ് 2019ലെ പ്രവാസി കണക്കെടുപ്പിൽ ഐക്യരാഷ്ട്ര സഭക്ക് കണ്ടെത്താനായത്. ലോകരാജ്യങ്ങളിലേക്കെല്ലാം കുടിയേറ്റം ഉണ്ടെങ്കിലും അമേരിക്ക, ജർമ്മനി, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് എന്നും സർവേയിൽ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 5.1 കോടി ജനങ്ങളാണ് അമേരിക്കയിലെ വിദേശി സമൂഹത്തിലുള്ളത്. ജർമ്മനിയിലും സൗദിയിലും 1.3 കോടി പ്രവാസികൾ വീതം ജീവിക്കുന്നു എന്നും കണക്കുകൾ പറയുന്നു.

പ്രവാസികൾ ഒരേ സമയം ഇരു രാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്നു എന്നാണ് യുഎൻ വിലയിരുത്തുന്നത്. മാതൃരാജ്യത്തേക്ക് പണം എത്തുമ്പോൾ അതിഥി രാജ്യത്തിന് കൂടുതൽ സേവനവും വ്യത്യസ്തമായ ആശയങ്ങളും പ്രവാസികൾ പ്രദാനം ചെയ്യുന്നു. രസകരമായ സംഗതി, 1.7 കോടി ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിലേക്ക് പോയപ്പോൾ ഇന്ത്യയിലേക്ക് പ്രവാസികളായി എത്തിയത് അമ്പത് ലക്ഷത്തോളം പ്രവാസികളാണ്. ഇതിൽ നാല് ശതമാനം അഭയാർത്ഥികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP