Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മഹത്യ ചെയ്താലെങ്കിലും നീതി ലഭിക്കുമോ എന്ന ചോദ്യവുമായി പീഡനത്തിനിരയായ പെൺകുട്ടി; സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത സ്വാമി അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ പെരുമാറുന്നത് കുട്ടികളെ പോലെ; മൊഴി രേഖപ്പെടുത്തിയിട്ടും തെളിവുകൾ മുഴുവൻ നൽകിയിട്ടും സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്ത് എന്തുകൊണ്ടെന്നും നിയമവിദ്യാർത്ഥിനി

ആത്മഹത്യ ചെയ്താലെങ്കിലും നീതി ലഭിക്കുമോ എന്ന ചോദ്യവുമായി പീഡനത്തിനിരയായ പെൺകുട്ടി; സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത സ്വാമി അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ പെരുമാറുന്നത് കുട്ടികളെ പോലെ; മൊഴി രേഖപ്പെടുത്തിയിട്ടും തെളിവുകൾ മുഴുവൻ നൽകിയിട്ടും സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്ത് എന്തുകൊണ്ടെന്നും നിയമവിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നീതി കിട്ടാൻ താൻ മരിക്കണോ എന്ന് ചോദിച്ച് മുൻ കേന്ദ്രമന്ത്രിയുടെ പീഡനത്തിനിരയായ പെൺകുട്ടി. ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടും ഇതുവരെയും പ്രതിയായ നേതാവിനെ അറസ്റ്റ് ചെയ്യാത്തതിലുള്ള അമർഷം പെൺകുട്ടി മാധ്യമങ്ങളുമായി പങ്കുവെച്ചു. 'ചിലപ്പോൾ എന്റെ മരണത്തിനു ശേഷം മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ളൂ... ഞാൻ ആത്മഹത്യ ചെയ്താൽ എങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ...' - പെൺകുട്ടി ചോദിച്ചു.

അറസ്റ്റ് അനിവാര്യമായ ഘട്ടത്തിൽ കുട്ടികളെ പോലെയാണ് ചിന്മയാനന്ദിന്റെ പെരുമാറ്റമെന്നും ഓരോ ന്യായങ്ങൾ പറഞ്ഞ് ഒളിച്ചുകളിക്കുകയാണെന്നും പെൺകുട്ടി ആരോപിക്കുന്നു. ഷാജഹാൻപുരിലെ ജില്ലാ ആശുപത്രിയിയിൽ കഴിയുന്ന ചിന്മയാനന്ദിനു ഭരണകൂടത്തിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നു പെൺകുട്ടി ആരോപിക്കുന്നു.

ചിന്മയാനന്ദിനെതിരായ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടും ഇതുവരെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നു ലൈംഗികാക്രമണത്തിനിരയായ നിയമ വിദ്യാർത്ഥിനി ചോദിക്കുന്നു. സിആർപിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ യുപി സർക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനും ബാധ്യതയുണ്ട്.

ചിന്മയാനന്ദിനെ രക്ഷിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്. പരാതിക്കാരായ ഞങ്ങൾക്കെതിരെ നടപടിയെടുക്കാനും കുറ്റം ചുമത്താനുമാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റവാളിക്കെതിരെ നടപടിയെടുക്കാതെ യുപി സർക്കാർ തന്റെ മരണത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും കേസിൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നും പെൺകുട്ടി നിരാശയോടെ മാധ്യമങ്ങളോടു പ്രതികരിച്ചു.

നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി സമൂഹ മാധ്യമത്തിലൂടെയായിരുന്നു വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ചത്. ലോ കോളജ് പ്രവേശത്തിനായാണ് കോളജ് മാനേജ്‌മെന്റ് പ്രസിഡന്റായ സ്വാമി ചിന്മയാനന്ദയെ കാണാൻ പോയത്. കോളജിൽ പ്രവേശനം ലഭിക്കുകയും അവിടത്തെ ലൈബ്രറിയിൽ 5000 രൂപ വേതനത്തിൽ ജോലി നൽകുകയും ചെയ്തു. തുടർന്ന്, ഹോസ്റ്റലിലേക്കു താമസം മാറ്റാൻ ചിന്മയാനന്ദ് തന്നെ നിർബന്ധിക്കുകയായിരുന്നു എന്ന പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

പിന്നീട് ചിന്മയാനന്ദ് തന്നെ കാണാൻ വിളിച്ച ശേഷം പ്രദർശിപ്പിച്ചത് ഹോസ്റ്റൽ മുറിയിലെ തന്റെ സ്വകാര്യ ദൃശ്യങ്ങളായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ തനിക്ക് വഴങ്ങിത്തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഗത്യന്തരമില്ലാതെ സ്വാമിക്ക് വഴങ്ങിക്കൊടുത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും സ്വാമി വീഡിയോയിൽ പകർത്തി. പിന്നീട് ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും 23 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ചിന്മയാനന്ദിന്റെ വീട്ടിൽകൊണ്ടുവന്ന് വെള്ളിയാഴ്ച യുവതിയെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനു മുന്നിൽ ഞാൻ പറഞ്ഞിരുന്നു. ഹോസ്റ്റൽ മുറിയിൽ വച്ച് എന്റെ കണ്ണടയും ഒരു ചീപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. ചിന്മയാനന്ദയുടെ മുറിയിൽ നിന്നും മദ്യക്കുപ്പികളും തലയിണകളും നീക്കം ചെയ്തതിനെക്കുറിച്ചും താൻ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP