Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനായി കാറുകൾ നൽകി മാസങ്ങൾ പിന്നിട്ടിട്ടും വാടക ലഭിക്കാതെ ഉടമകൾ; കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോർട്ട് നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ്

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനായി കാറുകൾ നൽകി മാസങ്ങൾ പിന്നിട്ടിട്ടും വാടക ലഭിക്കാതെ ഉടമകൾ; കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോർട്ട് നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച് സംസ്ഥാന ടൂറിസം വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് വാഹനങ്ങൾ വിട്ടു നൽകിയ കാറുടമകൾ തങ്ങൾക്ക് ലഭിക്കാനുള്ള വാടക കിട്ടുന്നതിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. തങ്ങൾക്ക് ലഭിക്കേണ്ട വാടകയ്ക്ക് ഇനി ആരെ കാണണം എന്നും ആരോട് ചോദിക്കണം എന്നും അറിയാതെ നിൽക്കുകയാണ് കാറുടമകൾ. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രിയുടെ എസ്‌പിജി സുരക്ഷയ്ക്കായി നൽകിയ കാറുകളുടെ ഉടമകളാണ് കഴിഞ്ഞ എട്ട് മാസമായി തങ്ങൾക്ക് കിട്ടാനുള്ള പണത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്.

ജനുവരി 15നു നടന്ന പരിപാടിക്കുവേണ്ടി ഐടിഡിജി (ഇൻഡിപെഡന്റ് ടാക്‌സി ഡ്രൈവേഴ്‌സ് ഗ്രൂപ്പ്) വഴി 15 ഇന്നോവ കാറുകളാണ് അഞ്ചു മുതൽ ആറു ദിവസം വരെ ഡ്രൈവർ സഹിതം നൽകിയത്. 2,800 രൂപ വാടകയും 200 രൂപ ബാറ്റയും ഉൾപ്പെടെ 3,000 രൂപയാണ് ഒരു ദിവസത്തെ നിരക്ക്. ഇന്ധന ചാർജ് ഉൾപ്പെടെയുള്ള തുകയാണിത്. ആർടിഒയുടെ നിർദേശ പ്രകാരം എആർ ക്യാംപിലാണു വാഹനങ്ങൾ എത്തിച്ചത്. വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും രേഖകളും നൽകിയിരുന്നു.

വാഹനങ്ങൾ ഓടിയ ദിവസങ്ങളും ചെലവും സഹിതമുള്ള ചാർട്ട് പരിപാടിക്കു ശേഷം കലക്ടറേറ്റിൽ നൽകി. പിന്നീട് ഇതു സംബന്ധിച്ച് മാസങ്ങളോളം വിവിധ ഓഫിസുകളിൽ കയറിയിറങ്ങി. ഒടുവിൽ കലക്ടറേറ്റിൽനിന്നു ശിരസ്തദാർ നൽകിയ കത്തുമായി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലുമെത്തി. ഇവിടെ നിന്നു ടൂറിസം വകുപ്പിലേക്കു റിപ്പോർട്ട് കൈമാറിയെന്നാണ് ഡ്രൈവർമാർക്ക് ഒടുവിൽ കിട്ടിയ വിവരം. അതിന് ശേഷം യാതൊരു വിധ അറിയിപ്പുകളോ അന്വേഷിച്ചാൽ കൃത്യമായ മറുപടിയോ ഇവർക്ക് ലഭിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP