Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡ് ഉപരോധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചിട്ടും കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഡിവൈഎഫ്‌ഐ നേതാക്കൾ; പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി ഉത്തരവിട്ടത് സ്ഥാവരജംഗമ വസ്തുക്കൾ ജപ്തി ചെയ്യാനും

റോഡ് ഉപരോധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചിട്ടും കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഡിവൈഎഫ്‌ഐ നേതാക്കൾ; പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി ഉത്തരവിട്ടത് സ്ഥാവരജംഗമ വസ്തുക്കൾ ജപ്തി ചെയ്യാനും

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: റോഡുപരോധിച്ച് കാൽനട യാത്രക്കാർക്കും വാഹനഗതാഗത്തിനും തടസ്സം സൃഷ്ടിച്ച് വസ്തു വകകൾക്ക് നാശനഷ്ടം വരുത്തിയ കേസിൽ ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യാനും അവരുടെ സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനും തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിന് തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് പ്രതികളായ ഷിജുഖാൻ, ബിനീഷ്, ബാലമുരളി എന്നിവർക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്.

നേതാക്കളെ അറസ്റ്റ് ചെയ്യാൻ മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടും സ്വത്തുക്കൾ ജപ്തി ചെയ്യാൻ പ്രതികളുടെ വീട് സ്ഥിതി ചെയ്യുന്ന അതിർത്തി വില്ലേജ് ഓഫീസർമാരോടുമാണ് കോടതി ഉത്തരവിട്ടത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 ജനുവരി 2ന് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ നിരന്തരം നേതാക്കൾ കോടതിയിൽ ഹാജരാകാത്തതിനാലാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നേതാക്കളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരട്ട വാറണ്ട് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP