Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി

`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ


ചെന്നൈ: സീരിയലിൽ ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള അശ്ലീല ദൃശ്യങ്ങൾ സെൻസർ ചെയ്യാതെ പ്രദർശിപ്പിച്ച സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴ വിധിച്ച് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അഥോറിറ്റി. സൺ ടിവിയിൽ ഏറെ പ്രേക്ഷകരുള്ള `കല്യാണ വീട്` എന്ന പരമ്പരയിലാണ് സെൻസർ ചെയ്യാത്ത ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ചാനലിൽ നിന്ന് ഇങ്ങനെയൊരു സംഭവം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു എന്നാണ് അതോരിറ്റി അഭിപ്രായപ്പെട്ടത്.

ചാനലിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അഥോറിറ്റി, ഈ മാസം 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ കല്യാണ വീട് പരമ്പരയ്ക്ക് മുമ്പ് ചാനൽ ക്ഷമാപണം ആവർത്തിച്ച് എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. മെയ് 14, 15 തീയതികളിൽ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലാണ് യുക്തിക്ക് നിരക്കാത്ത ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടത്. സീരിയലിലെ വിവാദ ഭാഗങ്ങളിൽ, പ്രതിനായികയായ വനിതാകഥാപാത്രം, വാടകക്കെടുത്ത ഗുണ്ടാസംഘത്തോട് തന്റെ സഹോദരിയെ കൂട്ടബലാൽസംഗം ചെയ്യാൻ ആവശ്യപ്പെടുകയാണ്. തന്റെ സഹോദരിയാണെന്നോ, പണം ഈടാക്കിയാണ് ചെയ്യുന്നതെന്നോ ഉള്ള വിചാരമില്ലാതെ അതിക്രൂരമായി ബലാൽസംഗം ചെയ്യണമെന്നാണ് വില്ലത്തിയുടെ ഉപദേശം.

നിർദേശങ്ങളെല്ലാം കേട്ടശേഷം ഗുണ്ടാസംഘത്തലവൻ പ്രതിനായികയെ തന്നെ കൂട്ടബലാൽസംഗം ചെയ്യാൻ തീരുമാനിക്കുന്നു. തുടർന്ന് കുറ്റിക്കാട്ടിലേക്ക് ഇവരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ബലാൽസംഗം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് മറ്റ് സംഘാംഗങ്ങളോടും പോയി ആഘോഷിക്കാൻ ഇയാൾ നിർദേശിക്കുന്നതും സീരിയലിലുണ്ട്.ഇതുമാത്രമല്ല, ഇതിനേക്കാൾ കടുത്ത രംഗങ്ങളാണ് പിന്നീട് ചാനലിൽ സംപ്രേഷണം ചെയ്തത്. ജൂൺ 28 ന്റെ എപ്പിസോഡിൽ ബലാൽസംഗം ചെയ്ത അക്രമികൾക്കെതിരെ കടുത്ത ശിക്ഷയാണ് പ്രതിനായികയും സഹായിയും ചേർന്ന് നടപ്പാക്കുന്നത്. അക്രകമികളായ ഗുണ്ടകളുടെ ലിംഗം ഛേദിച്ച് തീയിലെറിയുന്നതാണ് സംപ്രേഷണം ചെയ്തത്.

അശ്ലീലവും വയലൻസും നിറഞ്ഞ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പരാതികൾ വ്യാപകമായതോടെയാണ്, ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി ചാനലിനും സീരിയൽ നിർമ്മാതാക്കളായ തിരു പിക്‌ചേഴ്‌സിനും നോട്ടീസ് അയച്ചത്. പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും, വേണ്ട മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്നുമാണ് ഇവർ വാദിച്ചത്. എന്നാൽ ന്യായീകരണങ്ങ്ൾ തള്ളിയ അഥോറിറ്റി ശിക്ഷ വിധിക്കകുയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP