Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷൻ വിശുദ്ധി: അബ്കാരി കേസുകളിൽ അറസ്റ്റിലായത് 1390 പേർ; കഞ്ചാവ് കേസിൽ പിടിയിലായത് 868 പേരും

ഓപ്പറേഷൻ വിശുദ്ധി: അബ്കാരി കേസുകളിൽ അറസ്റ്റിലായത് 1390 പേർ; കഞ്ചാവ് കേസിൽ പിടിയിലായത് 868 പേരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസ് വകുപ്പ് നടത്തിയ 'ഓപ്പറേഷൻ വിശുദ്ധി' യിൽ അറസ്റ്റിലായത് 2258 പേർ. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കിയ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി 1687 അബ്കാരി കേസുകളും 836 കഞ്ചാവ് - മയക്കുമരുന്ന് കേസുകളും 8418 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ 1390 പേരെയും കഞ്ചാവ് - മയക്കുമരുന്ന് കേസുകളിൽ 868 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ പിടിച്ചെടുത്തത് 577.9 ലിറ്റർ ചാരായം, 28301 ലിറ്റർ കോട, 3528.695 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 1578.3 ലിറ്റർ കള്ള്, 1054.448 ലിറ്റർ ഇതരസംസ്ഥാന മദ്യവുമാണ്. 250.327 കിലോഗ്രാം കഞ്ചാവ്, 139 കഞ്ചാവ് ചെടികൾ, 8.821 ഗ്രാം ഹാഷിഷ് ഓയിൽ, 10 ഗ്രാം ബ്രൌൺഷുഗർ, 4.208 ഗ്രാം എം.ഡി.എം.എ., 230 മില്ലിഗ്രാം എൽ.എസ്.ഡി, 279 മില്ലിഗ്രാം കൊക്കൈൻ, 1263 മയക്കുമരുന്ന് ഗുളികകൾ, 11835.5 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു 178 വാഹനങ്ങളും പിടിച്ചെടുത്തതായി എക്സൈസ് കമ്മിഷണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP