Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്വിന്റൺ ഡി കോക്കിന്റെ അർധ സെഞ്ച്വറിക്ക് അതിലും മികവിൽ കോലിയുടെ തിരിച്ചടി; നായകന് ഉറച്ച പിന്തുണ നൽകി ശിഖർ ധവാൻ; വീണ്ടും നിരാശപ്പെടുത്തിയത് ഋഷഭ് പന്ത് മാത്രം; ഇന്ത്യക്ക് ഒട്ടും വെല്ലുവിളി ഉയർത്താതെ സൗത്താഫ്രിക്ക; മൊഹാലി ടി20യിൽ 7 വിക്കറ്റ് ജയവുമായി നീലപ്പട

ക്വിന്റൺ ഡി കോക്കിന്റെ അർധ സെഞ്ച്വറിക്ക് അതിലും മികവിൽ കോലിയുടെ തിരിച്ചടി; നായകന് ഉറച്ച പിന്തുണ നൽകി ശിഖർ ധവാൻ; വീണ്ടും നിരാശപ്പെടുത്തിയത് ഋഷഭ് പന്ത് മാത്രം; ഇന്ത്യക്ക് ഒട്ടും വെല്ലുവിളി ഉയർത്താതെ സൗത്താഫ്രിക്ക; മൊഹാലി ടി20യിൽ 7 വിക്കറ്റ് ജയവുമായി നീലപ്പട

സ്പോർട്സ് ഡെസ്‌ക്

മൊഹാലി: സൗത്താഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് അനായാസ വിജയം. മൊഹാലിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 150 റൺസ് വിജയ ലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി. തകർപ്പൻ അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോലി 72*(52) ആണ് ഇന്ത്യക്ക് അനായാസ ജയം ഒരുക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സൗത്താഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. രോഹിത് ശർമ്മ 12(12), ശിഖർ ധവാൻ 40(31), ഋഷഭ് പന്ത് 4(5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ശ്രേയസ് അയ്യർ 16*(14) പുറത്താകാതെ നിന്നു. വിരാട് കോലിയാണ് കളിയിലെ കേമൻ.

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ക്യാപ്റ്റൻ ക്വിന്റൺ ഡി കോക്ക് നേടിയ തകർപ്പൻ അർധ സെഞ്ച്വറി 52(37)യുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് ആണ് നേടിയത്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡി കോക്കിന് പുറമെ തെംബ ബാവുമ 49(43) വാൻഡർ ഡൂസൻ 1(2), ഡേവിഡ് മില്ലർ 18(15) ഡെയിൻ പ്രിറ്റോറിയസ് 10(7) ഫെക്ലുക്ക്വായോ 8(5) റീസ ഹെൻഡ്രിക്സ് 6(11) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോറുകൾ.

ഡികോക്ക് പുറത്താകുമ്പോൾ 11.2 ഓവറിൽ 88ന് 2 എന്ന ശക്തമായ നിലയിലായിരുന്നു സൗത്താഫ്രിക്ക. എന്നാൽ പിന്നീട് വന്ന ബാറ്റ്സ്മാന്മാരെ സ്‌കോർ ഉയർത്താൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. പിന്നീട് 19 ഓവറിൽ 133 എന്ന സ്‌കോറിലേക്ക് എത്തിയെങ്കിലും അവസാന ഓവറിൽ നവ്ദീപ് സെയ്നിയെ 16 റൺസ് അടിച്ചെടുത്താണ് സൗത്താഫ്രിക്ക പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. ഇന്ത്യക്ക് വേണ്ടി ദീപക് ചഹാർ 2 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നവ്ദീപ് സെയ്നി രവീന്ദ്ര ജഡേജ ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ (1-0) മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ബംഗലൂരുവിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP