Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർകോട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽയോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോട് സർക്കാർ മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി എത്രയും വേഗം പ്രവർത്തനസജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ വച്ച് ബുധനാഴ്ച ഉദ്യോഗസ്ഥതല യോഗം ചേർന്നു.

2012ൽ ബദിയടുക്ക വില്ലേജിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ അനുമതി ലഭിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ പുരോഗതി കൈവരിക്കാനായില്ല. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാനുള്ള നിരവധി പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.

ആശുപത്രി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 95 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് 2018 നവംബർ മാസം മുഖ്യമന്ത്രി നടത്തി. കിറ്റ്കോയ്ക്കാണ് നിർമ്മാണ ചുമതല. അദ്ധ്യാപകരുടെ ക്വാർട്ടേഴ്സ്, വിദ്യാർത്ഥികളുടെ ഹോസ്റ്റൽ, ക്യാന്റീൻ, ശുദ്ധജല ലഭ്യത, ഉപകരണങ്ങൾ എന്നിവ സജ്ജമാക്കേണ്ടതാണ്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ, ക്ലീനിങ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ അത്യാവശ്യത്തിന് വേണ്ട ജീവനക്കാരെ നിയമിക്കുന്നതിനായിട്ടുള്ള രൂപരേഖയും ചർച്ച ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP