Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടനിൽ നടന്ന ആയുധമേളക്ക് ഇന്ത്യ എത്തിയത് കയ്യും വീശി; ബോംബും തോക്കും വിമാന മോഡലുമായി പാക്കിസ്ഥാനും ഇസ്രയേലും മത്സരിച്ചു ആഘോഷമാക്കിയ മേള ഇന്ത്യയെ നാണം കെടുത്തിയെന്നു മോദിക്ക് കത്തെഴുതി യുകെ മലയാളി; പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേളയെ ഇന്ത്യൻ ഉദ്യോഗസ്ഥർ സമീപിച്ചത് ലണ്ടനിൽ കറങ്ങാനുള്ള സ്വകാര്യ ടൂറെന്ന് കണ്ട്; ലണ്ടന് പുറത്തു കടക്കൂ എന്ന് മേയർ സാദിഖ് ഖാൻ

ലണ്ടനിൽ നടന്ന ആയുധമേളക്ക് ഇന്ത്യ എത്തിയത് കയ്യും വീശി; ബോംബും തോക്കും വിമാന മോഡലുമായി പാക്കിസ്ഥാനും ഇസ്രയേലും മത്സരിച്ചു ആഘോഷമാക്കിയ മേള ഇന്ത്യയെ നാണം കെടുത്തിയെന്നു മോദിക്ക് കത്തെഴുതി യുകെ മലയാളി; പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേളയെ ഇന്ത്യൻ ഉദ്യോഗസ്ഥർ സമീപിച്ചത് ലണ്ടനിൽ കറങ്ങാനുള്ള സ്വകാര്യ ടൂറെന്ന് കണ്ട്; ലണ്ടന് പുറത്തു കടക്കൂ എന്ന് മേയർ സാദിഖ് ഖാൻ

പ്രത്യേക ലേഖകൻ

ലണ്ടൻ: ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന ലോക ആയുധമേളയിൽ ഇന്ത്യ പങ്കെടുത്തത് ഒരുക്കങ്ങൾ ഇല്ലാതെ. ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്വിപ്മെന്റ് ഇന്റർനാഷണൽ - ഡി എസ് ഇ ഐ - വ്യാപാര മേള ലോകത്തിലെ വൻ ശക്തികളും സാധാരണ രാജ്യങ്ങളും ഒക്കെ ഒരേ പോലെ പ്രാധാന്യം നൽകി പങ്കെടുത്ത ഒരാഴ്ചത്തെ വിപണന മേളയിൽ ഇന്ത്യ മാത്രമാണ് മുന്നൊരുക്കങ്ങൾ ഇല്ലാതെ നാണം കെട്ട പ്രകടനം നടത്തിയത്. ഇസ്രയേലും മറ്റും ചുറുചുറുക്കോടെ കാര്യങ്ങൾ അറിയാൻ എത്തിയവരെ കൈകാര്യം ചെയ്തപ്പോൾ ഇന്ത്യൻ വശത്തു നിന്നും ആര് ആരെ കോ ഓഡിനേറ്റ ചെയ്യണമെന്നത് വരെ മറന്നു പോയ സാഹചര്യമാണ് സംജാതമായത്.

എല്ലാ രണ്ടു വർഷവും ലണ്ടനിൽ നടക്കുന്ന സ്ഥിരം മേളയിൽ ഇന്ത്യ സ്ഥിരം പങ്കാളി കൂടിയാണ്. എല്ലാ രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയമാണ് മേളയിൽ പ്രധാനമായും പങ്കെടുക്കുക. ആയുധവ്യാപാരം സംബന്ധിച്ച മേള ആയതിനാൽ പൊതുജനനങ്ങൾക്കു പ്രവേശനം നൽകാതെയാണ് ഇത് സംഘടിപ്പിക്കുന്നത്. എന്നാൽ മേളയ്‌ക്കെത്തിയവരിൽ ഒരാൾ എടുത്ത ചിത്രങ്ങൾ ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചതോടെ ഇന്ത്യൻ കെടുകാര്യസ്ഥതയുടെ മറ്റൊരു എപ്പിസോഡ് കൂടി ഇപ്പോൾ പുറത്താകുകയാണ്.

ഇന്ത്യയിൽ നിന്ന് ഡി ആർ ഡി എ, എച്ച് എ എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി പങ്കെടുത്തിരുന്നെങ്കിലും മുഴുവൻ സ്റ്റാളുകളിലും ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ലഭ്യമായത്. പൊതുജനങ്ങളും മാധ്യമങ്ങളും എത്താത്ത മേളയിൽ മുൻകൂട്ടി പറഞ്ഞുറപ്പിച്ച കച്ചവടമാണ് പ്രധാനമായും നടക്കുക. ഓരോ രാജ്യവും ആയുധ ശക്തിയിൽ എത്ര കേമന്മാർ ആണെന്നതും തങ്ങൾ പുതുതായി വികസിപ്പിച്ച ആയുധത്തിന്റെ മേന്മ ലോകത്തെ കാട്ടിക്കൊടുക്കുവാനും ഉള്ള അപൂർവ്വ വേദിയിൽ ഇന്ത്യ ഒഴിഞ്ഞ സ്റ്റാളുകൾ പ്രദർശിപ്പിച്ചാണ് സ്വയം പരിഹാസ്യരായത്. ഇത് സംബന്ധിച്ച് ഇതിനകം ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്റ്റാളിൽ എത്തിയ മലയാളി കത്തെഴുതിക്കഴിഞ്ഞു.

ഭാവിയിൽ എങ്കിലും ഇത്തരം കാര്യങ്ങൾ ചിട്ടയായി നടക്കണം എന്നതാണ് കത്തിലെ ഉള്ളടക്കം. ഒരാഴ്ച സുഖമായി ലണ്ടൻ ചുറ്റിയടിക്കാനുള്ള അവസരമായി ഉധ്യോഗസ്ഥർ ചടങ്ങിനെ മാറ്റിയിരിക്കും എന്നാണ് അനുമാനം. അവസാന ദിവസം പോലുമിന്ത്യൻ സ്റ്റാളിലെക്കു എത്തിനോക്കാൻ ഉള്ള മാന്യത കാട്ടാൻ പോലും ഉദ്യഗസ്ഥർ തയാറായില്ല എന്നത് തികഞ്ഞ അഹങ്കാരത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

അതിനിടെ മേള പതിവായി ലണ്ടനിൽ നടക്കുന്നതിനു എതിരെ വലിയ പ്രക്ഷോഭവും നടന്നു. മേളയെ ലണ്ടന് പുറത്താക്കാൻ താൻ തന്നെ മുന്നിൽ നിൽക്കുമെന്ന് മേയർ സാദിഖ് ഖാൻ വ്യക്തമാക്കി. ലണ്ടൻ മാനവികതയുടെ ഇടമാണെന്നും ആയുധം വിൽക്കാൻ ഉള്ള സ്ഥലം അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. മേള തടയാൻ എത്തിയ നൂറിലേറെപ്പേരെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ട് പങ്കാളിത്തമുള്ള മേളയിൽ നിരവധി രാജ്യങ്ങളിൽ നിന്നും പ്രതിരോധ മന്ത്രിമാരും പങ്കെടുത്തിരുന്നു. കൂടാതെ സേന തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും ഒക്കെ മേളയുടെ ഭാഗമാണ്. ബ്രിട്ടനിലെ കര, നാവിക, വ്യോമ സേനകൾ തങ്ങളുടെ ശക്തിപ്രകടനം കാഴ്ചവയ്ക്കാനുള്ള വേദികൂടിയായി മേളയെ മാറ്റുക ആയിരുന്നു. പുത്തൻ റോക്കറ്റുകളും ടാങ്കുകളും ഒക്കെയായി മേളയിൽ നിറഞ്ഞു നിൽക്കാൻ ഓരോ രാജ്യവും ശ്രമിക്കുന്നുണ്ടായിരുന്നു.

ഈ കാഴ്ചകൾ ഒരുവശത്തു അരങ്ങേറുമ്പോഴാണ് തങ്ങൾക്കു ലഭിച്ച സ്റ്റാളുകളിൽ ജീവനക്കാരെ പോലും ലഭ്യമാകാതെ ഇന്ത്യ തികഞ്ഞ അവധാനത കാട്ടിയത്. വിഷയം സോഷ്യൽ മീഡിയിയിലും മറ്റും എത്തിയതോടെ ഡൽഹിയിൽ നിന്നും ലണ്ടനിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബന്ധപ്പെട്ടാവരിലേക്കു എത്തിക്കഴിഞ്ഞു. രാജ്യത്തെ പ്രതിനിധീകരിച്ചാണ് തങ്ങൾ എത്തിയതെന്ന് മറന്ന വിധമാണ് ഡൽഹിയിൽ നിന്നെത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥർ മേളയിൽ പെരുമാറിയത്. ഒരേ ദിവസം പലവട്ടം മേളയിൽ സന്ദർശിക്കാൻ എത്തിയപ്പോഴും സ്റ്റാളുകൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുക ആയിരുന്നു. മെയ്ക് ഇൻ ഇന്ത്യ മുദ്രാവാക്യം ലോകത്തിനു സമ്മാനിക്കാൻ എത്തിയ വേദിയിലാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർ പെരുമാറിയത് എന്നതും ശ്രദ്ധേയമായി. ലോകത്തിനു മുന്നിൽ ഇന്ത്യ നാണം കെട്ടത്.

പൊതുവെ ഇന്ത്യയിൽ നിന്നെത്തുന്ന ഇത്തരം ഉദ്യോഗസ്ഥ സംഘങ്ങൾ ചെയ്യുന്നത് തന്നെയാണ് ഡി എസ് ഇ ഐ മേളക്ക് എത്തിയവരും ചെയ്തത്. വ്യാപാര അന്വേഷണവുമായി എത്തുന്നവർക്ക് മറുപടി നൽകാൻ ആരും തന്നെ ഇന്ത്യക്കു വേണ്ടി ഉണ്ടായിരുന്നില്ല. എന്നാൽ ചുറുചുറുക്കുള്ള ചെറുപ്പക്കാരാണ് ഇസ്രയേലിനും മറ്റും എത്തിയത്. പാക്കിസ്ഥാനാകട്ടെ ചെറു വിമാന മോഡലുകൾ അടക്കമുള്ളവ പ്രദർശിപ്പിച്ചു ശ്രദ്ധ നേടി. ഇന്ത്യയും യുദ്ധോപകരണങ്ങൾ എത്തിച്ചെങ്കിലും ആരും കാണാതിരിക്കാൻ എന്നോണം സ്റ്റാലിന്റെ മൂലയ്ക്ക് മൂടിയിട്ടാവിധമാണ് പ്രദർശിപ്പിച്ചത്. ഇതൊരു പ്രദർശന മേളയാണ് എന്ന് പോലും ഇന്ത്യൻ സംഘം മറന്നു പോയി.

മറ്റു രാജ്യങ്ങൾ സ്റ്റാലിന്റെ മുന്നിൽ നടക്കാൻ ഉള്ള സ്ഥലങ്ങളിൽ പോലും തങ്ങളുടെ ആയുധങ്ങൾ പ്രദർശിപ്പിച്ചാണ് അകത്തേക്ക് ആളെ ആകർഷിച്ചത്. കൂടാതെ ഓരോ രാജ്യവും തങ്ങളുടെ സ്റ്റാളിൽ എന്തൊക്കെ ആയുധങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത് എന്നും ബോർഡിൽ വ്യക്തമാക്കിയിരുന്നു. അവയൊക്കെ വിശദമാക്കാൻ പ്രത്യേകം ആളുകളെയും നിയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യക്കു മുന്നിലൂടെ കടന്നുപോകുമ്പോൾ ഇതൊന്നും കാണാൻ കഴിഞ്ഞില്ല. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ഒരു വിദേശ രാജ്യത്തു പോയി നാണം കെടുകയും സ്വയം പരിഹാസ്യരാകാതിരിക്കുകയും ചെയ്യുക എന്നത് എന്നാണ് ഇനി ഇന്ത്യ പഠിക്കുക? ആയുധ മേള സമാപിക്കുമ്പോൾ ബാക്കിയാകുന്നത് ഈ ചോദ്യം മാത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP