Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി.പി.പി.ആർ. സംഘടിപ്പിക്കുന്ന സുസ്ഥിര നഗരവികസനം സ്മാർട്ട് സിറ്റീസ് ശില്പശാല നാളെ

സി.പി.പി.ആർ. സംഘടിപ്പിക്കുന്ന സുസ്ഥിര നഗരവികസനം സ്മാർട്ട് സിറ്റീസ് ശില്പശാല നാളെ

സ്വന്തം ലേഖകൻ

ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്), സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ - ന്യൂഡൽഹി (എസ്‌പിഎ), ഇംപാക്റ്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎംപിആർഐ), കൊച്ചി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ) സംയുക്തമായി ഫ്രീഡ്രിക്ക് നൗമാൻ ഫൗണ്ടേഷൻ ഫോർ ഫ്രീഡത്തിന്റെ (എഫ്എൻഎഫ്) പിന്തുണയോടെ സെപ്റ്റംബർ 20, 2019 ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ സുസ്ഥിര നഗരവികസനം എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു.

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ സൗമിനി ജെയ്ൻ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. ഹൈഡൽബർഗ് യൂണിവേഴ്‌സിറ്റി റസിഡന്റ് പ്രതിനിധി ഡോക്ടർ പാബ്ലോ ഹോൾവിറ്റ്, ഇംപാക്റ്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ എം പി ആർ ഐ) സിഇഒ ഡോക്ടർ സിമി മേത്ത, ന്യൂഡൽഹിയിലെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സീനിയർ ഫെലോ ഡോക്ടർ റുമി ഐജാസ്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോക്ടർ ഡി ധനുരാജ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നഗരവികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോക്ടർ എം രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നിർവഹിക്കും.

സുസ്ഥിരമായ വളർച്ചയ്ക്കും ആശയവിനിമയ സാങ്കേതികവിദ്യ നൽകുന്ന അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി സ്മാർട്ട് സിറ്റീസ് എന്ന ആശയം നഗരവികസനത്തിലെ വെല്ലുവിളികളെ സമഗ്ര വീക്ഷണകോണിൽ നിന്ന് നോക്കികാണുന്നു. ജർമ്മനിയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖ സ്ഥാപനങ്ങൾ സ്മാർട്ട് സിറ്റികളുടെ സാധ്യതകളും വെല്ലുവിളികളും കേന്ദ്രീകരിച്ച് നിരവധി ഇന്തോ-ജർമ്മൻ വർക്ക് ഷോപ്പുകൾ നടത്തിയിട്ടുണ്ട്. ഈ സംരംഭങ്ങളുടെ തുടർച്ചയാണ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ശില്പശാല. ഇതിൽ ഇന്ത്യയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള വിദഗ്ദ്ധർ ഒത്തുചേരുന്നതാണ്.

നഗരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മാർട്ട് ഭരണം, ബിൽട് എൻവിറോണ്മെണ്ട്-ആസൂത്രണവും രൂപകൽപ്പനയും, മൊബിലിറ്റി, പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യൽ എന്നീ വിഷയങ്ങളിൽ 4 സെഷനുകൾ സംഘടിപ്പിക്കുന്നതാണ്. വിശദാംശങ്ങൾക്ക് https://www.cppr.in/kochi-smart-city-workshop എന്ന ലിങ്ക് സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP