Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരത്തിന്റെ ചില്ലകൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ കീരി വലിച്ച് താഴെയിട്ടത് സിംപിളായി; രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തിലെ പിടി വിടാതെ കീരിയും; ആജന്മശത്രുക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

മരത്തിന്റെ ചില്ലകൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പിനെ കീരി വലിച്ച് താഴെയിട്ടത് സിംപിളായി; രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തിലെ പിടി വിടാതെ കീരിയും; ആജന്മശത്രുക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കീരിയും പാമ്പും തമ്മിലുള്ള ശത്രുത ആർക്കാണ് അറിയാത്തത്. ഈ ആജന്മശത്രുക്കൾ തമ്മിലുള്ള വീഡിയോകളും പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ മരത്തിന്റെ ചില്ലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കീരി ചാടിപ്പിടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാമ്പ് കിടക്കുന്ന മരച്ചില്ലയ്ക്ക് താഴെ ചുറ്റിപ്പറ്റി നടക്കുന്ന കീരിയെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. കുറേ നേരം കറങ്ങി നിന്ന ശേഷം പെട്ടെന്ന് മുകളിലേക്ക് ചാടിയ കീരി വിഷപ്പാമ്പിനെയും കടിച്ചുപിടിച്ചാണ് താഴെയെത്തിയത്.

കീരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ആവുന്ന പണി നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പിന്റെ കഴുത്തിൽ കടിച്ചുപിടിച്ച് പാമ്പിനെ ശിഖരത്തിൽ നിന്നും വലിച്ചിഴച്ചു താഴെയിട്ട കീരി, തന്റെ ഇരട്ടി വലുപ്പമുള്ള പാമ്പിനെയും കൊണ്ട് കാടിനുള്ളിലേക്ക് മറയുന്നതാണ് ദൃശ്യത്തിലുള്ളത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. എന്തായാലും പാമ്പിനെ വലിച്ചിടുന്ന ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ളവർ ഏറ്റെടുത്തിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP