Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വായ്പ എടുത്ത് വാങ്ങിയ ഓട്ടോ, സ്റ്റാൻഡിൽ ഓടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ കൂട്ടമായി ഭീഷണിപ്പെടുത്തിയതും ക്രൂരമായി മർദ്ദിച്ചതും കാരുണ്യമില്ലാതെ; വീട്ടിൽ കയറി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചത് കോഴിക്കോട് സ്വദേശി

വായ്പ എടുത്ത് വാങ്ങിയ ഓട്ടോ, സ്റ്റാൻഡിൽ ഓടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ കൂട്ടമായി ഭീഷണിപ്പെടുത്തിയതും ക്രൂരമായി മർദ്ദിച്ചതും കാരുണ്യമില്ലാതെ; വീട്ടിൽ കയറി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചത് കോഴിക്കോട് സ്വദേശി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വായ്പ എടുത്ത് വാങ്ങിയ ഓട്ടോ, സ്റ്റാൻഡിൽ ഓടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാരാണ് ഏലത്തൂർ സ്വദേശിയായ രാജേഷിനെ ഓട്ടോ ഓടിക്കാൻ അനുവദിക്കാതിരുന്നത്. കൂടാതെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിൽ മനം നൊന്തിട്ടാണ് രാജേഷ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് രാജേഷ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.

രണ്ടാഴ്ച മുൻപാണ് വായ്പയെടുത്ത്വാങ്ങിയ ഓട്ടോയുമായി രാജേഷ് ഓട്ടോ സ്റ്റാൻഡിൽ എത്തിയത്. നിലവിൽ തന്നെ ഓട്ടം കുറവാണെന്നും ഇവിടെ ഓടാൻ പറ്റില്ലെന്നും പറഞ്ഞ് സംഘടിച്ച് എത്തിയ മറ്റു ഓട്ടോ ഡ്രൈവർമാർ രാജേഷിനെ ഭീഷണിപ്പെടുത്തി. കൂലിപ്പണി അടക്കം മറ്റു തൊഴിലുകൾ ഉപേക്ഷിച്ചാണ് രാജേഷ് ഉപജീവനത്തിനായി ഓട്ടോറിക്ഷ വാങ്ങിയത്. ഭീഷണി വകവയ്ക്കാതെ രാജേഷ് ഓട്ടം തുടർന്നു.നാലുദിവസം മുൻപ് രാജേഷിനെ തടഞ്ഞുനിർത്തി മറ്റു ഓട്ടോറിക്ഷ ഡ്രൈവർമാർ മർദിച്ചതായും രോഗിയായ ഭാര്യയെ വീട്ടിൽ കയറി കൊല്ലുമെന്ന് ഇവർ ഭീഷണിമുഴക്കിയതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇത് സഹിക്കാനാകാതെ വന്നതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP