Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുളിക്കുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു; അപകടം സംഭവിച്ചത് ബാത് ടബിൽ ഇറങ്ങുന്നതിന് മുമ്പ് ചാർജ്ജ് ചെയ്യാൻ വെച്ച ഫോൺ തെന്നി വെള്ളത്തിൽ വീണതോടെ

കുളിക്കുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു; അപകടം സംഭവിച്ചത് ബാത് ടബിൽ ഇറങ്ങുന്നതിന് മുമ്പ് ചാർജ്ജ് ചെയ്യാൻ വെച്ച ഫോൺ തെന്നി വെള്ളത്തിൽ വീണതോടെ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: കുളിച്ചുകൊണ്ടിരിക്കവെ യുവതി ഷോക്കേറ്റ് മരിച്ചു. എവ്ജീനിയ ഷുല്യാതേവ എന്ന 26കാരിയാണ് ബാത്ടബിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. അക്കൗണ്ടന്റായ യുവതിയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ അമ്മ ബാത്‌റും തുറന്ന് നോക്കിയപ്പോഴാണ് എവ്ജീനിയ മരിച്ച വിവരം അറിയുന്നത്.

മോസ്‌കോയിൽ നിന്നും 500 മൈൽ അകലെയുള്ള കിരോവോ ചെപെറ്റ്‌സക് എന്ന സ്ഥലത്താണ് സംഭവം. യുവതി കുളിക്കാനായി കയറിയപ്പോൾ തന്റെ ഫോണും ഒപ്പം കൊണ്ടുപോയി. ബാത്‌റൂമിലെ പവർസോക്കറ്റിൽ ചാർജ്ജ് ചെയ്യാനായി വെച്ച ശേഷം ബാത്ടബിലേക്കിറങ്ങി. എന്നാൽ ഫോൺ ബാത്ടബ്ബിലേക്ക് വീണതോടെ യുവതിക്ക് ഷോക്കേൽക്കുകയായിരുന്നു. ഫോൺ വെള്ളത്തിലേക്ക് വീഴുമ്പോഴും ചാർജ്ജർ വൈദ്യുതി സോക്കറ്റുമായി ബന്ധിപ്പിച്ചിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

റഷ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ കുളിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത് എട്ടുപേരാണ്. കുളിമുറിയിൽ ഫോൺ ഉപയോഗിക്കരുതെന്ന അധികൃതരുടെ ആവർത്തിച്ചുള്ള അറിയിപ്പുകൾ പുറത്തിറക്കാറുണ്ടെങ്കിലും ആളുകൾ പലരും അതിനെ മുഖവിലക്കെടുക്കാത്തതാണ് ഇത്തരം അപകടങ്ങൾ കൂടുന്നതിന് കാരണമാകുന്നത്. റഷ്യൻ അന്വേഷണ കമ്മിറ്റി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുളിക്കുന്നതിനിടെ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്ന ഫോൺ വെള്ളത്തിലേക്ക് വീണതാണ് അപകട കാരണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP