Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ വാൻകൂവറും; ഇടം നേടിയത് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി; ട്രാവൽ വെബ്‌സൈറ്റായ ഫ്‌ളൈറ്റ് നെറ്റ്‌വർക്ക് പുറത്ത് വിട്ട പട്ടിക ഇങ്ങനെ

ലോകത്തെ ഏറ്റവും സുന്ദരമായ നഗരങ്ങളിൽ വാൻകൂവറും; ഇടം നേടിയത് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി; ട്രാവൽ വെബ്‌സൈറ്റായ ഫ്‌ളൈറ്റ് നെറ്റ്‌വർക്ക് പുറത്ത് വിട്ട പട്ടിക ഇങ്ങനെ

സ്വന്തം ലേഖകൻ

ട്രാവൽ വെബ്‌സൈറ്റായ ഫ്‌ളൈറ്റ് നെറ്റ് വർക്ക് പുറത്ത് വിട്ട ഏറ്റവും സുന്ദരമായ നഗരങ്ങളുടെ പട്ടികയിൽ വാൻകൂവർ അഞ്ചാം സ്ഥാനത്തായി ഇടംപിടിച്ചു.ലോകമെമ്പാടുമുള്ള ആയിരത്തിലധികം ട്രാവൽ റൈറ്റർമാർ, ട്രാവൽ ബ്ലോഗർമാർ, ട്രാവൽ ഏജൻസികൾ എന്നിവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്ത് വിട്ടത്.

ലോകത്ത ഏറ്റവും സുന്ദരമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് പാരിസും, രണ്ടാം സ്ഥാനത്ത്, ന്യൂയോർക്കും, മൂന്നാം സ്ഥാനത്ത് ലണ്ടനും, നാലാം സ്ഥാനത്ത് വെനിസുമാണ് ഉള്ളത്.നഗരത്തിലെ അതിമനോഹരമായ ബീച്ചുകൾ, തിരക്കേറിയ മെട്രോപൊളിറ്റൻ പ്രദേശങ്ങൾ, സമൃദ്ധമായ വനങ്ങൾ, കൂടാതെ അനന്തമായ ഭക്ഷണശാലകൾ, ബാറുകൾ, ആർട്ട് ഗാലറികൾ തുടങ്ങിയവയാണ് നഗരത്തിലെ പട്ടികയിൽ മുമ്പിലായി ഇടംപിടിക്കാൻ കാരണം.

ആദ്യ അമ്പത് നഗരങ്ങളിൽ കാനഡയിലെ മറ്റ് നഗരങ്ങളായ ടൊറൻേേറായും, ക്യൂബെക്കും ഇടംപിടിച്ചിട്ടുണ്ട്. ടൊറന്റോ 21 ാം സ്ഥാനത്തും ക്യുബെക് 23 ാം സ്ഥാനത്തുമാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP