Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും നീചമായ പീഡന കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു; കുറ്റവാളിയെ 30 വർഷത്തിന് ശേഷം കണ്ടെത്തിയത് മെമ്മറീസ് ഓഫ് മർഡർ എന്ന സിനിമയുടെ ചുവട് പിടിച്ച്; പ്രതി ഇപ്പോൾ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ

ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും നീചമായ പീഡന കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു; കുറ്റവാളിയെ 30 വർഷത്തിന് ശേഷം കണ്ടെത്തിയത് മെമ്മറീസ് ഓഫ് മർഡർ എന്ന സിനിമയുടെ ചുവട് പിടിച്ച്; പ്രതി ഇപ്പോൾ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹസോങ്: സിനിമ കണ്ട് 30 വർഷം മുൻപ് നടന്ന കൊലപാതക പീഡന പരമ്പരയിലെ കുറ്റവാളിയെ കണ്ടെത്തി ദക്ഷിണ കൊറിയൻ പൊലീസ്. 1980 കളിൽ ദക്ഷിണ കൊറിയയിലെ സിയോളിലെ സമീപപ്രദേശമായ ഹസോങിൽ നടന്ന പത്തോളം പീഡന കൊലപാതകങ്ങളുടെ ചുരുളാണ് മെമ്മറീസ് ഓഫ് മർഡർ എന്ന സിനിമയുടെ ചുവട് പിടിച്ച് പൊലീസ് അഴിച്ചത്. 14 നും 71 നും ഇടയിൽ പ്രായമുള്ള പത്തോളം സ്ത്രീകളെയാണ് 1986നും 1990നും ഇടയിൽ ഹസോങിൽ കൊല്ലപ്പെട്ടത്. 

ഇപ്പോൾ കൊലപാതക പരമ്പരയിലെ വില്ലനെ തിരിച്ചറിഞ്ഞതായി ദക്ഷിണ കൊറിയൻ പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. ഇയാൾ ഇപ്പോൾ സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജങ്ജി നമ്പു പ്രൊവിൻഷ്യൽ പൊലീസ് ഏജൻസിയാണ് കൊലയാളിയെ കണ്ടെത്തിയ വിവരം പുറത്ത് വിട്ടത്. കൊല ചെയ്യപ്പെട്ടവരുടെ ഡിഎൻഎ സാംപിളുകൾ ഉപയോഗിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഡിഎൻഎ സാംപിളുകൾ കൊലപാതക പരമ്പരയിലെ നിരവധിക്കേസുകളുമായി ചേരുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഹസോങിലെ ഒഴിഞ്ഞ പാടശേഖരത്തിലായിരുന്നു കൊലപാതകങ്ങൾ നടന്നിരുന്നത്.

സംഭവത്തെത്തുടർന്ന് പൊലീസ് 21,000 ത്തോളം വ്യക്തികളെക്കുറിച്ച് അന്വേഷിക്കുകയും 20,000 ത്തോളം പേരുടെ വിരലടയാളം ശേഖരിച്ച് പരിശോധിച്ചെങ്കിലും കുറ്റവാളിയെ കണ്ടെത്താൻ സാധിച്ചില്ല. 2003ൽ പുറത്തിറങ്ങിയ മെമ്മറീസ് ഓഫ് മർഡർ എന്ന കൊറിയൻ ചിത്രം ഈ കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബോംഗ് ജൂൺ-ഹോ നിർമ്മിച്ച ചിത്രം 2003 ൽ ഇറങ്ങിയ ചിത്രങ്ങളിലെ ബോക്‌സ് ഓഫീസ് ഹിറ്റ് ആയിരുന്നു. കൊലയാളിയെ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നതായി ചിത്രത്തിൽ വിശദമാക്കുന്നുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ കുറ്റവാളിടെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP