Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവോണം ബംബർ നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ലോട്ടറി അടിച്ചത് കായംകുളത്ത് ഏജന്റ് ശിവൻകുട്ടി വിറ്റ TM 160869 നമ്പർ ടിക്കറ്റിന്; മഹാഭാഗ്യവാനായ ആ വിജയിക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് കൈയിൽ കിട്ടുക 7.56 കോടി രൂപ; 10 പേർക്ക് 50 ലക്ഷം വീതം രണ്ടാംസമ്മാനം; മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കായി നൽകും; ഇത്തവണത്തെ ഓണം ബംബർ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക അടങ്ങിയത്

തിരുവോണം ബംബർ നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ലോട്ടറി അടിച്ചത് കായംകുളത്ത് ഏജന്റ് ശിവൻകുട്ടി വിറ്റ TM 160869 നമ്പർ ടിക്കറ്റിന്; മഹാഭാഗ്യവാനായ ആ വിജയിക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് കൈയിൽ കിട്ടുക 7.56 കോടി രൂപ; 10 പേർക്ക് 50 ലക്ഷം വീതം രണ്ടാംസമ്മാനം; മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കായി നൽകും; ഇത്തവണത്തെ ഓണം ബംബർ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക അടങ്ങിയത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആ 12 കോടി രൂപ ലോട്ടറി അടിച്ച മഹാഭാഗ്യവാൻ ആലപ്പുഴ ജില്ലക്കാരനെന്ന് സൂചന. ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. കായംകുളത്ത് ശിവൻകുട്ടിയെന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ആരാണ് ആ ഭാഗ്യവാൻ എന്ന കാര്യം വ്യക്തമായിട്ടില്ല. ലോട്ടറി അട്ടിയയാൾക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ കൈയിൽ കിട്ടും. ഒന്നാംസമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവൻ ഏജന്റുമാർക്ക് വിറ്റുപോയി. ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായനികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേർക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേർക്കുണ്ട്.

ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേർക്ക് ലഭിക്കും. ബുധനാഴ്ച ഉച്ചവരെ 45,57,470 ടിക്കറ്റുകൾ വിറ്റു. വൈകീട്ടോടെ ബാക്കിയും ഏജന്റുമാർ വാങ്ങി. രേഖകൾ കൃത്യമാണെങ്കിൽ ഒരുമാസത്തിനകം ഭാഗ്യസമ്മാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. രേഖകളുടെ കൃത്യതയില്ലായ്മയാണ് മൂന്നുമാസംവരെ സമ്മാനംകിട്ടാൻ വൈകുന്നത്.

ബംബർ ഭാഗ്യക്കുറി എല്ലാ കച്ചവടക്കാർക്കും വമ്പൻ കമ്മിഷനും നൽകുന്നുണ്ട്. 300 രൂപയാണ് വിൽപ്പന വിലയെങ്കിലും അതിന്റെ മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത് 267.86 രൂപയാണ്. ഇതുപ്രകാരം ഒരു ബംബർ ടിക്കറ്റ് വിൽക്കുമ്പോൾ 50 മുതൽ 60 രൂപവരെ കമ്മിഷൻ കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP