Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അബ്ദുൾ റസാഖ് ഇൻഡോറിലെ റയിൽവെ സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചതോടെ അവസാനിച്ചത് മക്കളുടെ മോചനത്തിനായി നടത്തിയ നിയമപോരാട്ടങ്ങൾ; മരണം ജയിലിൽ കഴിയുന്ന മകനെ കാണാൻ ഭോപ്പാലിലേക്ക് പോകുന്നതിനിടെ

അബ്ദുൾ റസാഖ് ഇൻഡോറിലെ റയിൽവെ സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചതോടെ അവസാനിച്ചത് മക്കളുടെ മോചനത്തിനായി നടത്തിയ നിയമപോരാട്ടങ്ങൾ; മരണം ജയിലിൽ കഴിയുന്ന മകനെ കാണാൻ ഭോപ്പാലിലേക്ക് പോകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ബുധനാഴ്‌ച്ച പുലർച്ചെ ഇൻഡോർ സ്‌റ്റേഷനിൽ അബ്ദുൾ റസാഖ് കുഴഞ്ഞുവീണ് മരിച്ചതോടെ അവസാനിച്ചത് പല കേസുകളിൽ പെട്ട് ജയിലിൽ കഴിയുന്ന മകനെ പുറത്തിറക്കാനുള്ള നിയമപേരാട്ടങ്ങളുടെ നീണ്ട യാത്ര. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മക്കളുടെ മേൽ ചാർത്തപ്പെട്ട കേസുകളിൽ നിന്നും വരെ രക്ഷിച്ചെടുക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ആലുവ കുഞ്ഞുണ്ണിക്കര പെരുന്തോലിൽ അബ്ദുൽ റസാഖ് (68). ഭോപ്പാലിലെ ജയിലിൽ കഴിയുന്ന മകൻ അൻസാർ നദ്വിയെ കാണാൻ പോകുന്നതിനിടെയായിരുന്നു അന്ത്യം.

2016 ഓഗസ്റ്റ് 15ന്മകൻ അൻസാർ പാനായിക്കുളം കേസിൽ അറസ്റ്റിലായതോടെ തുടങ്ങിയതാണ് അബ്ദുൾ റസാഖിന്റെ നിയമപോരാട്ടം. റിമാൻഡിലായ അൻസാറിന് പിന്നീട് ജാമ്യം ലഭിച്ചു. സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി ശാദുലിക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ശിബിലിയെ കാണാനാണ് അൻസാർ 2008ൽ ഇൻഡോറിൽ എത്തിയത്. അവിടെ ജോലിചെയ്യുകയായിരുന്ന ശിബിലിക്കൊപ്പം ശാദുലിയും അൻസാറുമടക്കം പലരെയും സിമി പ്രവർത്തകരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ ജയിലിലേക്ക് മാറ്റിയ ഇവർക്കെതിരെ നിരവധി കേസുകൾ ചുമത്തി.

മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ വിവിധ കേസുകളിലും ഇവർ പ്രതികളാണ്. ഇതിനിടെ, വാഗമൺ സിമി ക്യാമ്പ് കേസുമായി ബന്ധപ്പെട്ട് മറ്റൊരു മകൻ സത്താറും അറസ്റ്റിലായി. ഏഴ് വർഷമായിരുന്നു ശിക്ഷയെങ്കിലും മറ്റ് കേസുകളുടെ പേരിൽ 10 വർഷത്തിലധികമായി സത്താർ വിയ്യൂർ ജയിലിലാണ്. ഇവരുടെയെല്ലാം മോചനത്തിനുള്ള നിരന്തര യാത്രകളിലായിരുന്നു സത്താർ. ഭോപ്പാൽ ജയിലിൽ കഴിയുന്ന അൻസാർ നദ്വിയടക്കമുള്ളവരെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് അദ്ദേഹം പലതവണ കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.

ഓഗസ്റ്റ് 31ന് ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് റസാഖ ്ഇൻഡോറിലേക്ക് പോയത്. ഭോപ്പാലിലേക്ക് പോകാൻ ബുധനാഴ്ച പുലർച്ച ആറുമണിയോടെ ഇൻഡോർ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: സുബൈദ. മറ്റ് മക്കൾ: നിസാർ, യാസിർ, ജാസ്മിൻ. മരുമക്കൾ: വാസിർ, ഷഫ്ന, നൗഫിയ, മുഹ്‌സിന, ഫാത്തിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP