Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബയോകെമിസ്ട്രി, മൈക്രോ ബയോളജി മേഖലകളിൽ സ്വദേശിവത്കരണം; ഒമാനിൽ പ്രവാസികൾക്ക് വീണ്ടും തൊഴിൽ നഷ്ട ഭീഷണി

ബയോകെമിസ്ട്രി, മൈക്രോ ബയോളജി മേഖലകളിൽ സ്വദേശിവത്കരണം; ഒമാനിൽ പ്രവാസികൾക്ക് വീണ്ടും തൊഴിൽ നഷ്ട ഭീഷണി

സ്വന്തം ലേഖകൻ

മാനിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സ്വദേശിവത്കരണം ശ്കതമാക്കുന്നു. ജനിറ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ ടെക്‌നീഷ്യൻ തസ്തികകളിൽ ആണ് സ്വദേശികളെ നിയമിക്കുന്നത്.44 സ്വദേശികളെയാണ് പുതുതായി നിയമിക്കാൻ ഒരുങ്ങുന്നത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തികകളിലാണ് നിയമനം.

രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വടക്കൻ ശർഖിയ, സൗത്ത് ബാത്തിന, ദാഖിലിയ, ബുറൈമി, റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നത്. ഈ മാസം 25, 26 തീയ്യതികളിൽ നിയമനം നടത്താനാണ് നിർദ്ദേശം.

ആരോഗ്യ മന്ത്രാലയത്തിൽ കഴിഞ്ഞ വർഷങ്ങളിലായി സ്വദേശിവത്കരണ ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. നഴ്‌സുമാർ, ഫാർമസിസ്റ്റുമാർ, അസി.ഫാർമസിസ്റ്റുമാർ, ദന്ത ഡോക്ടർമാർ തുടങ്ങിയ തസ്തികകളിൽ മലയാളികളടക്കം നിരവധി വിദേശികൾക്ക് കഴിഞ്ഞ വർഷങ്ങളിലായി തൊഴിൽ നഷ്ടപ്പെട്ടിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP