Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവൾക്കൊപ്പമുള്ള സെക്സിനോളം വരില്ല എന്റെ ഏറ്റവും മികച്ച ഗോൾ; യുവന്റസ് തട്ടകത്തിൽ നേടിയ ഗോൾ കണ്ട് അവരുടെ ആരാധകർ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു; തന്നെയത് വല്ലാതെ സ്പർശിച്ചുവെന്നും ക്രിസ്റ്റ്യാനോ റോണാൾഡോ

അവൾക്കൊപ്പമുള്ള സെക്സിനോളം വരില്ല എന്റെ ഏറ്റവും മികച്ച ഗോൾ; യുവന്റസ് തട്ടകത്തിൽ നേടിയ ഗോൾ കണ്ട് അവരുടെ ആരാധകർ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു; തന്നെയത് വല്ലാതെ സ്പർശിച്ചുവെന്നും ക്രിസ്റ്റ്യാനോ റോണാൾഡോ

മറുനാടൻ ഡെസ്‌ക്‌

ക്രിസ്റ്റ്യാനോയുടെ മനോഹര ഗോളുകൾക്ക് ആരാധകരായി ഇല്ലാത്തവർ ചുരുക്കമായിരിക്കും അവയിൽ ഏതാണ് ഏറ്റവും മികച്ചത് എന്നതിൽ തന്നെ വലി തർക്കമുണ്ടാവും. അത്തരത്തിൽ മനസിലൂടെ പായുന്നത് നിരവധി മാസ്മരിക ഗോളുകളാണ് പലതും. അതേ ചോദ്യം തന്നെ റോണോയോട് ആയാലോ..താരത്തിന് അതിൽ സംശയമൊന്നുമില്ല. യുവന്റ്സിനെതിരെ റയൽ കുപ്പായത്തിൽ അവരുടെ തട്ടകത്തിൽ അടിച്ച ഓവർഹെഡ് കിക്ക് തന്നെയാണ് ഒന്നാമത് എന്ന് ക്രിസ്റ്റ്യാനോ പറയും.

.പക്ഷേ, തന്റെ പങ്കാളിക്കൊപ്പം സെക്സ് ചെയ്യുന്നതിനോളം അത് വരില്ലെന്നാണ് യുവന്റ്സ് സൂപ്പർ താരത്തിന്റെ വാക്കുകൾ. ഐടിവിയിലെ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റിയാനോയുടെ വാക്കുകൾ. കാമുകിയായ ജോർജിന റോഡ്രിഗ്സുമായുള്ള സെക്സിന് മുകളിൽ ആ ഗോളിനെ താൻ കാണുന്നില്ലെന്നാണ് ഒരു കള്ളച്ചിരിയോടെ താരം പ്രതികരിച്ചു.

വർഷങ്ങളായി ആ ഗോളടിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. മറ്റ് 700 ഗോളുകൾ ഞാനടിച്ചു. പക്ഷേ ആ ഒരെണ്ണം മാത്രമില്ലായിരുന്നു. ഒടുവിൽ ഞാൻ ആ ബൈസിക്കിൾ ഗോൾ നേടി. മനോഹരമായ ചാട്ടത്തിലൂടെ, ക്രിസ്റ്റിയാനോ പറഞ്ഞു.മനോഹരമായ ഗോളായിരുന്നു അത്. യുവന്റ്സിന്റെ തട്ടകത്തിൽ നടന്ന കളിയിൽ താൻ ആ ഗോൾ നേടുന്നത് കണ്ട് അവരുടെ ആരാധകർ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. തന്നെയത് വല്ലാതെ സ്പർശിച്ചു. കാരണം, അങ്ങനെയൊന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ലായിരുന്നു. അവിശ്വസനീയമായ നിമിഷമായിരുന്നു അത്, ക്രിസ്റ്റ്യാനോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP