Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓമാനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാക്കളെ തല്ലിച്ചതച്ച സംഘത്തിന് പിൻബലം കഞ്ചാവ് ലഹരി മാഫിയകൾ; ഗുണ്ടാ പിരിവ് നൽകാത്തവരെ കാരണങ്ങൾ ഉണ്ടാക്കി മർദ്ദിക്കുന്നതും പതിവു പരിപാടിയെന്ന് ആക്ഷേപം; നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മാഫിയ സംഘങ്ങൾ സ്‌പോൺസർ ചെയ്യുന്ന സാംസ്കാരിക കൂട്ടയ്മകളുടെ നേതൃത്വത്തിൽ പരിപാടികൾ; മക്കൾ ലഹരിക്ക് അടിമയാക്കപ്പെട്ടതിന്റെ ദൂഷ്യം അനുഭവിക്കുന്നത് പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങൾ

ഓമാനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാക്കളെ തല്ലിച്ചതച്ച സംഘത്തിന് പിൻബലം കഞ്ചാവ് ലഹരി മാഫിയകൾ; ഗുണ്ടാ പിരിവ് നൽകാത്തവരെ കാരണങ്ങൾ ഉണ്ടാക്കി മർദ്ദിക്കുന്നതും പതിവു പരിപാടിയെന്ന് ആക്ഷേപം; നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മാഫിയ സംഘങ്ങൾ സ്‌പോൺസർ ചെയ്യുന്ന സാംസ്കാരിക കൂട്ടയ്മകളുടെ നേതൃത്വത്തിൽ പരിപാടികൾ; മക്കൾ ലഹരിക്ക് അടിമയാക്കപ്പെട്ടതിന്റെ ദൂഷ്യം അനുഭവിക്കുന്നത് പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം ഓമാനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ തട്ടിക്കൊണ്ടുപോകൽ ആരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നടന്നത് ആസൂത്രിത ആക്രമണം എന്നു സൂചന. സംഭഴവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഓമാനൂർ കണ്ണൻതൊടി ഫൈസൽ (43), തടപ്പറമ്പ് കൂനുമ്മൽ ദുൽഫിക്കർ അലി (23), ഓമാനൂർ മണിപ്പാട്ടിൽ എംപി. മുഹതസ്ഖാൻ (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വധശ്രമം, പൊലീസ് കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘം ചേരൽ, റോഡ് ഗതാഗതം തടസ്സപ്പെടുത്തൽ, കലാപം സൃഷ്ടിക്കൽ, അക്രമത്തിന് സംഘംചേരൽ വകുപ്പ് ചുമത്തി കേസെടുത്തു. ഇവരെ കോടതി റിമാൻഡു ചെയ്തു. കണ്ടാലറിയുന്ന 40 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കൊണ്ടോട്ടി കെ.സി.എം. കാർ കെയർ ഉടമകളായ വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത് അലി, കൊണ്ടോട്ടി സ്വദേശി സഫറുല്ല എന്നിവർക്കുനേരേ ഓമാനൂരിൽവെച്ച് തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു വിദഗ്ദ്ധചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒൻപതാംക്ലാസ് വിദ്യാർത്ഥി സൃഷ്ടിച്ച തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നു ഇവരെ ആക്രമിക്കുന്നതിലേക്ക് വഴിവെച്ചത്. ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന തന്നെ കാറിൽ എത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചൂവെന്ന് വിദ്യാർത്ഥി നാട്ടുകാരോട് പറഞ്ഞതായിരുന്നു സംഭവങ്ങളുടെ തുടക്കം. കഥ ഞൊടിയിടയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പിതാവുമൊത്ത് കുട്ടി പൊലീസ്സ്റ്റേഷനിൽ പരാതിയും നൽകി. സി.സി.ടി.വി. പരിശോധനയിൽ കണ്ട കാറിന്റെ ഫോട്ടോയും നമ്പരും വാട്സ് ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടു. ഇതേത്തുടർന്ന് വാഴക്കാട് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ്സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലായിരുന്നു യുവാക്കൾക്ക് നേരേ ആക്രമണമുണ്ടായത്.

അതേസമയം ഒമാനൂരിൽ ഇത്തവണ സംഘങ്ങൾക്ക് പിൻബലമാകുന്നത് ജില്ലയിലെ തന്നെ കഞ്ചാവ് ലഹരി മാഫിയകൾ ആണ്. ഒമാനൂരിൽ കഞ്ചാവ് ലഹരി മാഫിയ പിടിമുറുക്കിയിട്ടു വർഷങ്ങളായി അതിനെതിരെ പരാതി കൾ നാട്ടുകാർ നൽകിയിരുന്നു എങ്കിലും നിയമപാലകർ വേണ്ട നടപടികൾ എടുക്കാത്തത് കാരണം തന്നെയാണ് ഗുണ്ടാ സംഘങ്ങൾ ആ നാട്ടിൽ വേരുറപ്പിച്ചത് എന്ന ആക്ഷേപം ശക്തമാണ്. ഒമാനൂരിൽ എന്തെങ്കിലും ഒരു പ്രവർത്തി തുടങ്ങണം എങ്കിൽ ഈ ഗുണ്ടാസങ്ങൾക്കു പറയുന്ന ക്യാഷ് നൽകാൻ അവിടത്തെ ജനങ്ങൾ നിർബന്ധിതരായി മാറുന്നു, ഗുണ്ടാ പിരിവു നൽകാത്ത ആളുകൾക്ക് നേരെ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കയ്യേറ്റം നടത്താനും വ്യാജ പരാതികൾ നൽകി അവരെ ബുദ്ധിമുട്ടിക്കാനും വരെ ഈ മാഫിയകൾ വളർന്നു കഴിഞ്ഞു. പല ആളുകളും പൊതുജന മധ്യത്തിൽ വച്ച് അവരുടെ ആക്രമണത്തിനു ഇരയായി ട്ടും വേണ്ട നടപടികൾ ആ മാഫിയകൾക്ക് നേരെ എടുക്കാത്തത് കാരണം അവർ അന്നാട്ടിൽ തഴച്ചു വളരാൻ കാരണം ആയെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

പൊതു ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഈ മാഫിയകൾ സ്‌പോൺസർ ചെയ്യുന്ന സാംസ്കാരിക കൂട്ടയ്മകളും സൃഷ്ട്ടിച്ചു പൊതു പ്രവർത്തകരെയും രാഷ്ട്രീയക്കാരെയും അവരുടെ വരുതിയിലാക്കി. പൊലീസ് സ്റ്റേഷനിലും എക്സൈസിലും ഇവരെ സഹായിക്കാൻ പോന്ന ഉദ്യോഗസ്ഥർ ഉണ്ടെന്നത് നാട്ടുകാർക്കിടയിൽ പരസ്യമായ രഹസ്യം ആണ്. എക്സൈസിൽ ജോലി ചെയ്യുന്ന ഒരു ഉദോഗസ്ഥൻ ആണ് ഇവർക്ക് വേണ്ട ലഹരി മരുന്നുകൾ എത്തിക്കുന്നത് എന്നതും നാട്ടുകാർക്കിടയിൽ ചർച്ച ആയ സംഭവം ആണ്.

ഒമാനൂരിൽ മുപ്പത്തി രണ്ടോളം കുടുംബങ്ങൾ സ്വന്തം മക്കൾ ലഹരിക്ക് അടിമയാക്കപ്പെട്ടതിന്റെ പേരിൽ നരകയാതന അനുഭവിക്കുന്നവരാണ്. പല പ്രവാസികൾ ആയ രക്ഷിതാക്കൾ മക്കൾ ലഹരി മാഫിയയുടെ കെണിയിൽ അകപെട്ടതിന്റെ പ്പേരിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് മക്കളെ നേർവഴിക്കു നടത്താൻ വേണ്ടി അവരുടെ ജീവനോപാധി വരെ വേണ്ടാന്ന് വച്ച് നാട്ടിൽ സ്ഥിര താമസം ആക്കേണ്ടി വന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി മാഫിയകൾ അവർക്കു വേണ്ട ഇരകളെ സൃഷ്ട്ടിക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ അവരെ തടയാൻ പോന്ന നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല എന്ന് നാട്ടുകാർ പരാതി പെടുന്നു.

ഒമാനൂരിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കൾ ലഹരിക്ക് അടിമ ആകുന്നതു തടയാൻ വേണ്ടി ലഹരിവിരുദ്ധ സമിതി രൂപീകരിച്ചു ആ പ്രദേശത്തെ ജനങ്ങൾ അവസാന പോരാട്ടത്തിന് തയ്യാറായി വരുന്നു. അവർക്കു വേണ്ട സഹായ സഹകരങ്ങൾ നാട്ടുകാരിൽ നിന്നും നിയമ പാലക്കാരിൽ നിന്നും ലഭിച്ചാൽ മാത്രമേ ഇത്തരം മാഫിയകളെ അമർച്ച ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ലഹരി വിരുദ്ധ സമര നേതാക്കൾ അറിയിച്ചു.

അതിനിടെ ഓമാനൂർ ചെത്തുപാലത്ത് തട്ടിക്കൊണ്ടുപോകൽ ശ്രമം ആരോപിച്ച് മർദിച്ച സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥിയെ ബന്ധുവീട്ടിലേക്ക് മാറ്റാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ഉത്തരവിട്ടു. കുട്ടിയെ ബുധനാഴ്ച സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് നടന്ന സിറ്റിങ്ങിന് ശേഷമാണ് ബന്ധുവീട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിക്ക് നേരെ ഭീഷണിയുള്ളതായി ചൈൽഡ്‌ലൈൻ സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ഡബ്ല്യു.സി ചെയർമാൻ ഷാജേഷ് ഭാസ്‌കർ അറിയിച്ചു. രണ്ട് മാസത്തേക്കാണ് ബന്ധുവീട്ടിലേക്ക് മാറ്റാൻ നിർദേശിച്ചത്. തുടർന്ന് നവംബർ 20ന് വീണ്ടും സമിതിയുടെ മുന്നിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഈ കാലയളവിൽ കുട്ടിക്ക് മാതാപിതാക്കളെ കാണാനും വീട്ടിലേക്ക് വരാനും സ്വാതന്ത്ര്യമുണ്ട്. ആവശ്യം വരുന്നപക്ഷം പൊലീസിന്റെ സഹായം തേടാം. നിലവിൽ പഠിച്ച സ്‌കൂളിൽതന്നെ പോകാനാണ് വിദ്യാർത്ഥി താൽപര്യപ്പെട്ടത് എന്നതിനാൽ ഇവിടെതന്നെ തുടർന്ന് പഠിക്കാനും സമിതി അനുമതി നൽകി. അതേസമയം, കുട്ടിക്ക് ബുധനാഴ്ച രാവിലെ ചൈൽഡ്‌ലൈൻ നേതൃത്വത്തിൽ ആദ്യഘട്ട കൗൺസലിങ് നൽകി. ഡോ. കെ.പി. ഷാജിയുടെ നേതൃത്വത്തിലാണ് കൗൺസലിങ് നടത്തിയത്. പരീക്ഷ പേപ്പർ ലഭിക്കുമെന്ന പേടിയിൽ സ്‌കൂളിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പറഞ്ഞതെന്ന് കുട്ടി വ്യക്തമാക്കി. നേരത്തേ കണ്ട മലയാളം സിനിമയിലെ ദൃശ്യങ്ങൾ ഓർത്തെടുത്താണ് സംഭവം അവതരിപ്പിച്ചത്.

മലപ്പുറം ജില്ലയിൽ വ്യാജ തട്ടിക്കൊണ്ടു പോകൽ കഥകളായി വരുന്ന നാലാമത്തെ സംഭവമാണ് ഇത്. മുമ്പ് നിലമ്പൂർ ചന്തക്കുന്ന്, തിരൂർ എന്നിവിടങ്ങളിലും കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലും സമാന സംഭവമുണ്ടായതായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി എംപി. മോഹനചന്ദ്രൻ പറഞ്ഞു. കെട്ടുകഥ വിശ്വസിച്ച് ചന്തക്കുന്നിലും തിരൂരിലും പൊതുജനം രംഗത്തിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP