Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേന്ദ്രത്തിലെ പി ചിദംബരമാണ് കേരളത്തിലെ ഇബ്രാഹിം കുഞ്ഞെങ്കിൽ കേന്ദ്രത്തിലെ അമിത്ഷായാണ് കേരളത്തിലെ പിണറായി; രാഷ്ട്രീയ കൂട്ടികൊടുപ്പുകാരനെന്ന പേരുദോഷം മാറ്റാൻ കുഞ്ഞിനെ അകത്തിട്ടേ മതിയാവൂ; കേരളം കണ്ട ഏറ്റവും വലിയ അഴിമതി കഥകളിൽ ഒന്നിന്റെ സൂത്രധാരനെ പിടിക്കാതെ അകത്താക്കിയാലും അഴിമതിവിരുദ്ധ പോരാട്ടം വിജയിക്കില്ല; ഈ ലീഗ് നേതാവിന്റെ കൈകളിൽ വിലങ്ങ് വീണാൽ ഒരു തവണയെങ്കിലും ഞങ്ങൾ ഇരട്ട ചങ്കാ എന്ന് വിളിക്കാം

കേന്ദ്രത്തിലെ പി ചിദംബരമാണ് കേരളത്തിലെ ഇബ്രാഹിം കുഞ്ഞെങ്കിൽ കേന്ദ്രത്തിലെ അമിത്ഷായാണ് കേരളത്തിലെ പിണറായി; രാഷ്ട്രീയ കൂട്ടികൊടുപ്പുകാരനെന്ന പേരുദോഷം മാറ്റാൻ കുഞ്ഞിനെ അകത്തിട്ടേ മതിയാവൂ; കേരളം കണ്ട ഏറ്റവും വലിയ അഴിമതി കഥകളിൽ ഒന്നിന്റെ സൂത്രധാരനെ പിടിക്കാതെ അകത്താക്കിയാലും അഴിമതിവിരുദ്ധ പോരാട്ടം വിജയിക്കില്ല; ഈ ലീഗ് നേതാവിന്റെ കൈകളിൽ വിലങ്ങ് വീണാൽ ഒരു തവണയെങ്കിലും ഞങ്ങൾ ഇരട്ട ചങ്കാ എന്ന് വിളിക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പാലയിൽ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷായുടെ സ്‌റ്റൈലിൽ ഇബ്രാംഹിം കുഞ്ഞിനെ പിണറായി വിജയൻ അറസ്റ്റ് ചെയ്‌തേക്കും എന്ന വാർത്തകൾ പുറത്തുവരുമ്പോൾ അത് എന്തിന്റെ പേരിൽ ആണെങ്കിലും ഏത് സ്റ്റൈലിലാണെങ്കിലും അങ്ങനെ തന്നെ ചെയ്യണം എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാൻ. കാരണം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് പാലാരിവട്ടം പാലം അഴിമതി. പാലാരിവട്ടത്തിന്റെ പേരിലാണ് ഇബ്രാഹിം കുഞ്ഞിന്റെ കൈകളിൽ വിലങ്ങു വീഴാൻ ഒരുങ്ങുന്നതെങ്കിൽ അതിനെക്കാലും അപ്പുറത്തെ കോടികളുടെ അഴിമതിക്ക് ഇബ്രാഹിം കുഞ്ഞ് കൂട്ടു നിന്നു.

കേരളത്തിലെ രണ്ടു രാഷ്ട്രീയ പാർട്ടികളും അധികാരത്തിൽ വരുമ്പോൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് കുഴപ്പമില്ലാതെ മുന്നോട്ട് പോകാൻ കഴിയും എന്ന വിശ്വാസമാണ് നേതാക്കന്മാരെ അഴിമതിക്കാരാക്കുന്നത്. കേരളത്തിൽ ഇതുവരെ ഒരു നേതാവിനും അഴിമതിയുടെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല എന്നോർക്കണം. ആകെ ബാലകൃഷ്ണപിള്ളയ്ക്ക് മാത്രം ഒന്നോ രണ്ടോ ദിവസം ജയിൽ കിടക്കേണ്ടി വന്നത് കേരളത്തിലെ അഴിമതിയുടെ പട്ടിക എടുത്ത് നോക്കിയാൽ വലിയ കാര്യമൊന്നുമല്ല.

അതു പക്ഷേ മറ്റു രാഷ്ട്രീയ നേതാക്കന്മാരിൽ നിന്ന് വേറിട്ട് പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന വി എസ് അച്യുതാന്ദന്റെ ഇഛാശക്തിയുടെ പ്രതിഫലനമായിരുന്നു. അല്ലാതെ നാടു ഭരിക്കുന്ന ഒരു യുഡിഎഫ് സർക്കാരും എൽഡിഫ് സർക്കാരും ഒരു മന്ത്രിമാരെയും നിയമത്തിന് മുന്നിൽ എത്തിച്ചിട്ടില്ല. അവരൊക്കെ വാചകത്തിൽ അഴിമതിയ്‌ക്കെതിരെ പോരാടുമ്പോഴും അവരുടെ മുൻഗാമികൾ നടത്തിയ അഴിമതിയിൽ കണ്ണടയ്ക്കുകയായിരുന്നു. എന്നാൽ ഈ സർക്കാർ ഒടുവിൽ ഒരു കാര്യത്തിലെങ്കിലും നല്ല രീതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.

പൊലീസിനെതിരെയുള്ള കടുത്ത വിമർശനം ധൂർത്ത്, അഭിപ്രായം പറയുന്നവരെ പിടിച്ച് അടയ്ക്കുന്നത്, മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങൾ സർക്കാരിനെതിരെയുള്ള ജനവികാരം രൂപപ്പെട്ടു വരുന്നതിനിടയിൽ ഇങ്ങനെ ധീരമായ തീരുമാനം സർക്കാർ എടുത്താൽ അവരെ അഭിനന്ദിച്ചെ മതിയാകു. ഇപ്പോഴും ഉറപ്പുള്ള കാര്യമല്ല ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യും എന്നുള്ളത്. എന്നാലും മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരും സർക്കാർ വൃത്തങ്ങളും പറയുന്നു. അതുകൊണ്ടു തന്നെ അറസ്റ്റ് ചെയ്യും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നതും ആഗ്രക്കുന്നതും. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP