Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ എത്തിയത് തിരുശേഷിപ്പ് പൊളിച്ച് മാറ്റുന്നത് തടയാൻ; പള്ളിക്ക് മുന്നിലെത്തിയ റമ്പാനെ തടഞ്ഞത് 200ഓളം യാക്കോബായ വിശ്വാസികൾ; സംഘർഷം കല്ലേറിലേക്ക് മാറിയപ്പോൾ പരിക്കേറ്റ റമ്പാൻ താലൂക്ക് ആശുപത്രിയിൽ; നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു: കോതമംഗലം എസ്‌ഐക്കും പരിക്ക്; വിശ്വാസികൾ രോഷാകുലരായെങ്കിലും സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രിച്ചത് പൊലീസിന്റെ കൃത്യമായ ഇടപെടൽ

തോമസ് പോൾ റമ്പാൻ കോതമംഗലം പള്ളിയിൽ എത്തിയത് തിരുശേഷിപ്പ് പൊളിച്ച് മാറ്റുന്നത് തടയാൻ; പള്ളിക്ക് മുന്നിലെത്തിയ റമ്പാനെ തടഞ്ഞത് 200ഓളം യാക്കോബായ വിശ്വാസികൾ; സംഘർഷം കല്ലേറിലേക്ക് മാറിയപ്പോൾ പരിക്കേറ്റ റമ്പാൻ താലൂക്ക് ആശുപത്രിയിൽ; നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നു: കോതമംഗലം എസ്‌ഐക്കും പരിക്ക്; വിശ്വാസികൾ രോഷാകുലരായെങ്കിലും സ്ഥലത്തെ സംഘർഷാവസ്ഥ നിയന്ത്രിച്ചത് പൊലീസിന്റെ കൃത്യമായ ഇടപെടൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കോതമംഗലം പള്ളിയിൽ സംഘർഷം. പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാന്റെ കാർ യാക്കോബായ വിശ്വാസികൾ അടിച്ചു തകർത്തു. റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.ഇതിനിടെ അക്രമത്തിൽ പൊലീസുകാർക്കും പരിക്ക് പറ്റി. അക്രമത്തിൽ പൊട്ടിയ ചില്ല് തറച്ച് കോതമംഗലം എസ്ഐയ ടി ദിലീഷിന്റെ കൈയ്ക്ക് പരിക്കേറ്റെന്ന് ആണ് വിവരം. തിരുശേഷിപ്പുകൾ നീക്കം ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. ഇതിന് വിരുദ്ധമായാണ് യാക്കോബായ വിഭാഗം പ്രവർത്തിക്കുന്നതെന്ന് തോമസ് പോൾ റമ്പാൻ നേരത്തേ ആരോപിച്ചിരുന്നു.

പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാൻ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റിൽ വെച്ച് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തിയാണ് സ്ഥിഗതികൾ ശാന്തമാക്കിയത്. എങ്കിലും 200ഓളം വരുന്ന വിശ്വാസികൾ ഇപ്പോൾ പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്. പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ന് വൈകിട്ട് 6.30 തോടടുത്താണ് കോതമംഗലം മർത്തോമ ചെറിയപള്ളിയിൽ ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ എത്തിയത്.പള്ളിയിൽകബറടങ്ങിയിട്ടുള്ള യൽദോ മാർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് പള്ളിയിൽ നിന്നും നീക്കുന്നതിനുള്ള പള്ളിഭാരവാഹികളുടെ നീക്കം തടയുന്നതിനായിട്ടാണ് റമ്പാച്ചൻ പള്ളിയിലെത്തുന്നതെന്ന് ഓർത്തഡോക്സ് സഭാവക്താവ് ലൈവിൽ വ്യക്തമാക്കിയിരുന്നു.

റമ്പാച്ചൻ പള്ളിയിലെത്തുമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വൈകിട്ടോടെ പ്രചാരണം ശക്തിപ്പെട്ടിരുന്നു.ഇതേത്തുടർന്ന് പള്ളി അധികൃതർ പ്രവേശന കവാടത്തിലെ ഗേറ്റ് പൂട്ടി വാഹന ഗതാഗതം നിരോധിച്ചിരുന്നു.പ്രചരിച്ചിരുന്ന പോലെ തന്നെ പള്ളിയിലെ സന്ധ്യപാർത്ഥന സമയത്ത് കാറുമായി തോമസ് പോൾ റമ്പാൻ പള്ളിയിലേയ്ക്കെത്തി.ഇതറിഞ്ഞ് പള്ളിയകത്ത് പ്രാർത്ഥിനിയിൽ പങ്കെടുത്തിരുന്ന 200-ലേറെ വരുന്ന വിശ്വാസികൾ പുറത്തേയ്ക്ക് വരികയും വൈകാരികമായി പ്രതികരിക്കുകയായിരുന്നു.

റമ്പാച്ചനെത്തിയ കാറിന്റെ പിന്നിലെ ചില്ലും സൈഡ് ഗ്ലാസ്സും ഇതിനിടയിൽ തകർക്കപ്പെട്ടു.റമ്പാന് സുരക്ഷയേകാനെത്തിയ കോതമംഗലം എസ് ഐ ടി ലതീഷിന് ചില്ല് കൊണ്ട് പരിക്കേൽക്കുകയും ചെയ്തിരുന്നു.റമ്പാൻ കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കാതിരുന്നതുമൂലം കൂടുതൽ അനിഷ്ടസംഭവങ്ങ ഒഴിവാകുകയായിരുന്നു.വിശ്വാസികൾ രോക്ഷാകൂലരാണെന്ന് തിരിച്ചറിഞ്ഞ് പൊലീസ് എറെ പണിപ്പെട്ട് റമ്പാനെ പള്ളി പരിസരത്തുനിന്നും നീക്കി.ഇതിന് പിന്നാലെയാണ് സംഘർഷത്തിൽ തനിക്ക് പരിക്കേറ്റതായി തോമസ്സ് പോൾ റമ്പാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

വൈകിട്ട് 8 മണിയോടെ തോമസ്സ് പോൾ റമ്പാൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സ തേടി.പിന്നാലെ സംഭവത്തെക്കുറിച്ചന്വേഷിച്ചപ്പോൾ വിശ്വാസികൾക്ക് നേരെ റമ്പാൻ കാർ ഓടിച്ചുകയറ്റിയെന്നും ഇതേത്തുടർന്ന് പള്ളിയിലെത്തിയ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റെന്നും അറിയിച്ചു.സംഭവത്തിൽ സംഘർഷം ഒഴിവാക്കുന്നതിന് ഉന്നത പൊലീസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്.നേരത്തെ മൂന്നുതവണ റമ്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തിയിരുന്നു.ഈയവസരത്തിൽ സുരക്ഷയൊരുക്കാൻ വൻ പൊലീസ് സംഘവും എത്തിയിരുന്നു.എന്നാൽ ഇന്ന് സഭാവക്താവിന്റെ എഫ് ബി ലൈവല്ലാതെ റമ്പാച്ചൻ പള്ളിയിലെത്തുന്ന കാര്യത്തിൽ സ്ഥിരീകരിക്കാവുന്ന വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

താൻ പള്ളിയിൽ പ്രവേശിക്കാൻ പോകുന്നതായി 5.30 തോടെ റമ്പാൻ കോതമംഗലം പൊലീസിനെ അറിയിച്ചു.ഇതേത്തുടർന്ന് സ്റ്റേഷിനിൽ നിന്നും പൊലീസ് സംഘമെത്തി പള്ളിക്കവാടത്തിൽ നിലയുറപ്പിച്ചിരുന്നു.15-കതാഴെയായിരുന്നു പൊലീസിന്റെ അംഗബലം.റമ്പാച്ചൻ എത്തിയതോടെ വിശ്വസികൾ ഇരച്ചെത്തുകയും സ്ഥിതിഗതികൾ കൈവിട്ടുപോകുകയുമായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.യാക്കോബായ പക്ഷത്തെ പരിക്കേറ്റ ഏതാനും പേർ ചികത്സയിലുണ്ടെന്നാണ് പള്ളി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.ഇതിനിടെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസ് പോൾ റമ്പാനെ വിദഗ്ധ ചികത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

സഭ പരിശുദ്ധനായി പ്രഖ്യാപിച്ച പരിശുദ്ധനാണ് യൽദോ മാർ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പുകൾ പള്ളിയിൽ നിന്നും നീക്കം ചെയ്യരുതെന്ന് പറയാനാണ് പള്ളിയിൽ എത്തിയതെന്നും അവിടെയുണ്ടായിരുന്നവർ തന്നേ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നെന്നും തിരുശേഷിപ്പ് പള്ളിയിൽ നിന്നും നഷ്ടപ്പെട്ടിട്ടില്ലന്നും റമ്പാൻ കോതമംഗലത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.മാർത്തോമ ചെറിയപള്ളി ഇടവക അംഗമാണെന്നും വികാരിയായി സ്ഥാനമേറ്റിട്ടുള്ളത് താനാണെന്നും ഇനിയും പള്ളഴിയിൽ പ്രവേശിക്കാനെത്തുമെന്നും റമ്പാച്ചൻ വ്യക്തമാക്കി.പൊലീസിൽ മുൻകൂട്ടി അറിയിച്ചിട്ടും വേണ്ട സുരക്ഷ ഒരുക്കുന്നതിൽ അധികൃതരുടെ ഭാഗത്തുന്നും വീഴ്ചയുണ്ടായതായും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ ബാവായുടെ തിരുശേഷിപ്പ് പള്ളിയുടെ കീഴിലുള്ള കോഴിപ്പിള്ളിചാക്കാലക്കുടി വിശുദ്ധ യൽദോ മാർ ബസ്സേലിയോസ് ചാപ്പലിൽ സ്ഥാപിച്ചതായി പള്ളി അധികാരികളുടെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.സംഘർഷാവസ്ഥ പരിഹരിച്ചെന്നും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP