Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾക്കറിയോ 470ൽ കിടന്ന 'ജവാന്റെ വില 500ൽ എത്തി; ഈ പാവപ്പെട്ട കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെ; എന്ത് ദ്രോഹമാണിത്; പാലയിൽ ചർച്ച രണ്ടിലയും കൈതച്ചക്കയും മാത്രമല്ല; കേരളത്തിന്റെ സ്വന്തം ബ്രാന്റും മാണിയുടെ പാലയിൽ വോട്ടാകും

നിങ്ങൾക്കറിയോ 470ൽ കിടന്ന 'ജവാന്റെ വില 500ൽ എത്തി; ഈ പാവപ്പെട്ട കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെ; എന്ത് ദ്രോഹമാണിത്; പാലയിൽ ചർച്ച രണ്ടിലയും കൈതച്ചക്കയും മാത്രമല്ല; കേരളത്തിന്റെ സ്വന്തം ബ്രാന്റും മാണിയുടെ പാലയിൽ വോട്ടാകും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; പാലയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുക്കൾ നീക്കിയും കച്ചമുറുക്കിയും കാത്തിരിക്കുകയാണ് മുന്നണികളും അണികളും ദിവസങ്ങൾ ഏറും തോറും ചർച്ചയും തിരഞ്ഞെടുപ്പ് ചൂടും കനക്കുന്നുമുണ്ട്. മുക്കിന് മുക്കിന് ചാനൽ ചർച്ചകളിൽ പരസ്പരം ചെളിവാരിയെറിയുന്ന പാർട്ടി പ്രതിനിധകൾ സ്ഥിരം കാഴ്ചയാണെങ്കിലും. അതിൽ ചർച്ചയ്ക്ക് വരുന്ന ജനങ്ങളിൽ നിന്ന് വരുന്ന ചില കമന്റുകൾ വൈറലാകാറുണ്ട്. അത്തരത്തിലാണ് പാല രാമപുരത്ത് ജനം ടിവി നടത്തിയ ജനസഭയിലെ ഒരു കമന്റ് വൈറലായത്. ശ്രീരാമ ക്ഷേത്ര മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

പാലയിൽ പ്രശ്‌നങ്ങളും ആവശ്യങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിനിടെയാണ് ജവാന്റെ വില കൂട്ടിയതിൽ വിഷമവുമായി ഒരാൾ എത്തിയത്. 470 രൂപയിൽ കിടന്ന മദ്യത്തിന്റെ വില ഒറ്റയടിക്ക് 500രൂപയാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ പോയാൽ പാവപ്പെട്ടവരായ കുടിയന്മാർ എന്തു ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. സർക്കാരിന് കാശ് കൊടുത്തിട്ട് പൊലീസുകാർ തന്നെ ഈ പാവപ്പെട്ടവരായ തങ്ങളെ പിടികൂടുന്നെന്ന വേദനയും അദ്ദേഹം പങ്കുവച്ചു. അതോടെ സദസ് മുഴുവനും ഈ കമന്റ് കൈയടികളോടെയാണ് വരവേറ്റത്. തങ്ങൾ എന്ത് ദ്രോഹമാണ് ചെയ്തതെന്നാണ് അവർ ചോദിക്കുന്നത്. അതേസമയം ചെറിയ കാര്യങ്ങൾ വരെ പാലയിൽ വോട്ടാവുമെന്നാണ് ഇതിൽ നിന്ന് തെളിയുന്നതെന്നാണ് വിലയിരുത്തൽ.

അതേസമയം പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്സിറ്റ്പോൾ നടത്തുന്നതും എക്സിറ്റ്പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു.ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേയും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിൽ 21 വൈകുന്നേരം ആറ് മുതൽ 23 വൈകുന്നേരം ആറ് വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP