Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക് മർദ്ദനം; എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ കൈയേറ്റം ചെയ്തത് ഇടത് വിദ്യാർത്ഥി സംഘടനകൾ; കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ; പ്രതിഷേധം ഫാസിസ്റ്റുകളെ കാമ്പസിൽ കാലുകുത്തിക്കില്ലെന്ന് പറഞ്ഞ്

ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്ക് മർദ്ദനം; എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിയെ കൈയേറ്റം ചെയ്തത് ഇടത് വിദ്യാർത്ഥി സംഘടനകൾ; കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ; പ്രതിഷേധം ഫാസിസ്റ്റുകളെ കാമ്പസിൽ കാലുകുത്തിക്കില്ലെന്ന് പറഞ്ഞ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോയെ ഇടത് വിദ്യാർത്ഥി സംഘടനകൾ തടഞ്ഞുവച്ച് കൈയേറ്റം ചെയ്‌തെന്ന് പരാതി. ഫാസിസ്റ്റ് ശക്തികളെ കാമ്പസിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.ബാലുൽ സുപ്രിയോയുടെ സുരക്ഷാ ഗാർഡ് ഒരു വിദ്യാർത്ഥിനിനെ തല്ലിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

അതിനിടെ, സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ തടഞ്ഞത് ഗൗരവതരമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പ്രതിഫലനമാണ് സംഭവമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. വിഷയത്തിൽ അദ്ദേഹം ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി. സർവകലാശാലയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണറോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഗവർണറെ അറിയിച്ചിട്ടുണ്ട്.

സർവകലാശാലാ കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഗോ ബാക്ക് വിളികളുമായാണ് എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ളവർ കേന്ദ്രമന്ത്രിയെ തടഞ്ഞത്. പിന്നീട് അദ്ദേഹം സർവകലാശാല കാമ്പസിൽനിന്ന് മടങ്ങാൻ ഒരുങ്ങവെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ തലമുടിയിൽ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് പരാതി.

രാഷ്ട്രീയം കളിക്കാനല്ല സർവകലാശാലയിൽ എത്തിയതെന്ന് അദ്ദേഹം പിന്നീട് പി.ടി.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു. ചില വിദ്യാർത്ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചു. തന്നെ തടയുകയും മുടിയിൽ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. നക്സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെന്നും കേന്ദ്ര സഹമന്ത്രി ആരോപിച്ചു. സർവകലാശാല വി സി സുരഞ്ജൻ ദാസ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും അവർ പിരിഞ്ഞുപോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP