Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

22 വർഷങ്ങൾക്ക് മുൻപ് ട്രെയിനിലെ അപായച്ചങ്ങല വലിച്ച വിഷയത്തിൽ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസ് എടുത്ത് റെയിൽവേ; മദ്യപിച്ച് ബഹളം ഉണ്ടാക്കിയതും റെയിൽവേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതും സിനിമാ ഷൂട്ടിങ്ങിനിടെ

22 വർഷങ്ങൾക്ക് മുൻപ് ട്രെയിനിലെ അപായച്ചങ്ങല വലിച്ച വിഷയത്തിൽ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ കേസ് എടുത്ത് റെയിൽവേ; മദ്യപിച്ച് ബഹളം ഉണ്ടാക്കിയതും റെയിൽവേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതും സിനിമാ ഷൂട്ടിങ്ങിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: 22 വർഷങ്ങൾക്ക് മുൻപ് ട്രെയിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന സംഭവത്തിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും എതിരെ റെയിൽവേ കേസ് എടുത്തു. 2413എ അപ്ലിങ്ക് എക്സ്‌പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ഇതുമൂലം ട്രെയിൻ 25 മിനിറ്റ് വൈകിയെന്നുമാണു കേസ്. എന്നാൽ ഇതിന് മുൻപ് 2009 ൽ റെയിൽവേ കോടതി ഇരുവർക്കുമെതിരെ ഇതേ വിഷയത്തിൽ കേസ് എടുത്തെന്നും 2010ൽ സെഷൻസ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകൻ എ.കെ.ജെയിൻ പറഞ്ഞു.

ചങ്ങല വലിച്ച കേസിൽ സ്റ്റണ്ട്മാൻ ടിനു വർമ, സതീഷ് ഷാ എന്നിവർക്കെതിരെയും കേസ് ഉണ്ടായിരുന്നെങ്കിലും ഇവർ സെഷൻസ് കോടതിയിൽ ചോദ്യം ചെയ്തില്ല. 1997ൽ നടന്ന സംഭവത്തിൽ രണ്ടാമതും കേസെടുത്ത കോടതി, 24ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. രാജസ്ഥാനിലെ അജ്‌മേറിൽ 'ബജ്രങ്' സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമുണ്ടായത്. അന്നു നരേനയിലെ സ്റ്റേഷൻ മാസ്റ്റർ സീതാറാം മലാകർ നൽകിയ പരാതിയാണു കേസിന്റെ അടിസ്ഥാനം. ട്രെയിനിന്റെ ആശയവിനിമയ സംവിധാനം ശല്യപ്പെടുത്തി, മദ്യപിച്ചു ബഹളമുണ്ടാക്കി, റെയിൽവേ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി, അതിക്രമിച്ചു കടന്നു തുടങ്ങിയ പരാതികളാണ് ഇദ്ദേഹം ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP