Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഐഎസ്എഫ് നേതാവായ വിദ്യാർത്ഥിനിയുടെ കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ; ആക്രമണം കോളേജ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്ലാസ് പ്രതിനിധിയായി നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾ

എഐഎസ്എഫ് നേതാവായ വിദ്യാർത്ഥിനിയുടെ കൈ പിടിച്ച് തിരിച്ച് പരിക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ; ആക്രമണം കോളേജ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്ലാസ് പ്രതിനിധിയായി നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മാരാരിക്കുളം: എഐഎസ്എഫ് നേതാവായ വിദ്യാർത്ഥിനിയുടെ കൈ എസ്എഫ്‌ഐ പ്രവർത്തകർ പിടിച്ചു തിരിച്ചു പരുക്കേൽപ്പിച്ചെന്നും തള്ളിയെന്നും പരാതി. കോളേജ് തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക നൽകാൻ പോയതാണ് വിദ്യർത്ഥിനി. ചേർത്തല എസ്എൻ കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനി എസ്എൻപുരം നെടുംചിറയിൽ എൻ.എം. അർച്ചനയെ (22)ആണ് ഇന്നലെ ഉച്ചയോടെ കയ്യേറ്റം ചെയ്തത്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും ചേർത്തല തെക്ക് മണ്ഡലം പ്രസിഡന്റുമാണ്.

കോളേജ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്ലാസ് പ്രതിനിധിയായി നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്നു ഭീഷണിപ്പെടുത്തുകയും ഇടതുകൈ പിടിച്ചു തിരിക്കുകയും തള്ളുകയും ചെയ്‌തെന്നാണ് പരാതി. കോളജ് പഠനം കഴിഞ്ഞു പുറത്തുപോയ ഒരാളും ഉണ്ടായിരുന്നെന്നും അർച്ചന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്നവർ പേടിച്ചു മാറിയെന്നും നാമനിർദേശ പത്രിക നൽകിയതിനു ശേഷവും ഭീഷണി തുടർന്നെന്നും അർച്ചന പൊലീസിനോട് പറഞ്ഞു. മാരാരിക്കുളം പൊലീസ് വിഷയത്തിൽ അന്വേഷണം തുടങ്ങി. അർച്ചന ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP