Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ വിശ്രമമില്ല; അവസാനത്തെ യുദ്ധമായി മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ മാത്രം വരിക; പിടിച്ച് നിൽക്കാൻ ഇറാനികൾ കിഡ്നിയും കരളും വിൽക്കുന്നുവെന്ന വാർത്തകൾക്കിടെ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്

ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ വിശ്രമമില്ല; അവസാനത്തെ യുദ്ധമായി മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ മാത്രം വരിക; പിടിച്ച് നിൽക്കാൻ ഇറാനികൾ കിഡ്നിയും കരളും വിൽക്കുന്നുവെന്ന വാർത്തകൾക്കിടെ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: തങ്ങൾക്ക് നേരെ യുഎസോ സൗദി അറേബ്യയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ അത് കടുത്ത നാശം വിതയ്ക്കുന്ന യുദ്ധത്തിൽ മാത്രമേ കലാശിക്കൂവെന്ന കർക്കശമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി.ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ തങ്ങൾക്ക് വിശ്രമമില്ലെന്നും ഇറാൻ താക്കീതേകുന്നു. അവസാനത്തെ യുദ്ധമായി മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ മാത്രം തങ്ങളുടെ മണ്ണിലേക്ക് വന്നാൽ മതിയെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.ഇതിനിടെ ഇറാനിലെ സമ്പദ് വ്യവസ്ഥ താറുമാറായതിനെ തുടർന്ന് ജീവിക്കാനും പിടിച്ച് നിൽക്കാനും വേണ്ടി കിഡ്നിയും കരളും വിൽക്കുന്ന ഇറാൻകാരെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വാർത്തകളും പുറത്ത് വന്നിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൗദിയുടെ എണ്ണപ്പാടത്ത് ഇറാൻ ഡ്രോൺ ആക്രമണം നടത്തി വൻ നാശനഷ്ടങ്ങൾ അഴിച്ച് വിട്ടതിന്റെ പ്രതികാരമായി ഇറാനെ ആക്രമിക്കാൻ യുഎസും സൗദിയും സജ്ജമായി നിൽക്കുന്ന വേളയിലാണ് ഇറാന്റെ കർക്കശമായ മുന്നറിയിപ്പ് പുറത്ത് വന്നിരിക്കുന്നതെന്നത് നിർണായകമാണ്.ഇറാന് നേരെ തിരിയുന്ന അമേരിക്കയുടെ അവസാനത്തെ പട്ടാളക്കാരനെയും കൊന്നൊടുക്കാതെ തങ്ങൾ പിന്തിയിരിയില്ലെന്ന കടുത്ത ഭീഷണിയുയർത്തിയിരിക്കുന്നത് ഇറാന്റെ വിദേശകാര്യ മന്ത്രിയായ മുഹമ്മദ് ജവാദ് സരീഫാണ്. തങ്ങളുടെ രാജ്യത്തേക്ക് വിദേശികൾ കടന്ന് കയറിയാൽ ഇറാൻകാർ കണ്ണുംപൂട്ടി ഇരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

2015ൽ അമേരിക്ക അംഗീകരിച്ചതും കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് ട്രംപ് പിൻവലിച്ചതുമായ ആണവകരാർ പ്രകാരം ഇറാൻ ചർച്ചക്ക് തയ്യാറാണെന്നും ഇറാൻ ഒരിക്കലും യുദ്ധം അടിച്ചേൽപ്പിക്കില്ലെന്ന് വ്യക്തമാക്കാനും സരീഫ് വ്യക്തമാക്കുന്നു.സൗദിയിലെ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ആവർത്തിക്കാനും സരീഫ് മറന്നില്ല. ആക്രമണത്തിന് പുറകിൽ തങ്ങളാണെന്ന് യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ സമ്മതിച്ച കാര്യവും സിഎൻഎന്നിനോട് സംസാരിച്ച വേളയിൽ സരീഫ് എടുത്ത് കാട്ടുന്നു.

ഇറാൻ യുദ്ധത്തെ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരാണെന്നും സരീഫ് പറയുന്നു.വർഷങ്ങളായി സൗദിയും മറ്റും നടത്തുന്ന കടുത്ത ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെമനിലുള്ളവർ ആയുധമെടുക്കാൻ നിർബന്ധിതരായിരുന്നതെന്നും സരീഫ് ന്യായീകരിക്കുന്നു. സൗദിയിലെ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം നടത്തി വൻ തോതില് ക്രൂഡ് ഓയിൽ നശിപ്പിച്ച് ലോകത്തിലെ എണ്ണ സപ്ലൈയെ തന്നെ തകിടം മറിച്ചതിന് പുറകിൽ ഇറാനാണെന്ന് നിഷേധിക്കാനാവാത്ത തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഇറാന് തിരിച്ചടി നൽകുമെന്നുമാണ് യുഎസും സൗദിയും വാദിക്കുന്നത്.

ഇറാൻകാർ ജീവിക്കാൻ വേണ്ടി അവയവങ്ങൾ വിൽക്കുന്നു

ഇറാൻ യുദ്ധഭീഷണി മുഴക്കുമ്പോഴും രാജ്യത്തെ സാമ്പത്തിക രംഗം താറുമാറായിരിക്കുന്നുവെന്നും അക്കാരണത്താൽ നിരവധി ഇറാൻകാർ നിത്യജീവിതത്തിന് വക കണ്ടെത്തുന്നതിനായ തങ്ങളുടെ കിഡ്നിയും കരളും വരെ വിൽക്കേണ്ടുന്ന ദുരവസ്ഥയാണുള്ളതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.ഇത് പ്രകാരം കിഡ്നി 10,000 ഡോളറിനും ലിവർ 50,000 ഡോളറിനുമാണ് വിറ്റ് വരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.ഇറാന് മേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഇറാന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും അതിനാലാണ് ഈ ദുരവസ്ഥസംജാതമായിരിക്കുന്നതെന്നുമാണ് ഇറാനിലെ ഓപ്പോസിഷൻ ഗ്രൂപ്പായ ദി നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ (എൻസിആർഐ) മുന്നറിയിപ്പേകുന്നത്.

ഇറാനിലെ ടെഹ്റാനിലെ ഒരു തെരുവിൽ അവയവ വിൽപനക്ക് കുപ്രസിദ്ധിയാർന്നതാണെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. അവയവങ്ങൾ വിൽക്കാൻ സന്നദ്ധരായവർ തങ്ങളുടെ ഫോൺ നമ്പറുകളും വിശദവിവരങ്ങളും ചുമരുകളിൽ എഴുതി വയ്ക്കുന്നതും ഈ തെരുവിൽ പതിവാണ്. ഇത് കിഡ്നി സ്ട്രീറ്റ് എന്നും അറിയപ്പെടുന്നുണ്ട്.ഇറാന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണിതെന്നാണ് എൻസിആർഐ മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ പരസ്യം ചെയ്യുന്നതിലൂടെ ആവശ്യക്കാരായ രോഗികൾ ഇവരെ സമീപിപ്പിക്കുകയും കച്ചവടമുറപ്പിക്കുകയും ചെയ്യുന്നു.ഈ ദുരവസ്ഥയ്ക്ക് ഇറാന്റെ ഗവൺമെന്റിന്റെ പിടിവാശിയാണ് കാരണമെന്നും എൻസിആർഐ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP