Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുനാഗപ്പള്ളിയിലെ ആ ആറു പേർക്കൊപ്പം സിദ്ധിഖും ഇനി കോടിപതി; ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ ശ്രീമുരുക ഏജൻസിയുടെ സബ് ഏജന്റായ സിദ്ദിഖിനും ലഭിക്കും ഒരു കോടി രൂപ; കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ശ്രീമുരുക ഏജൻസി വഴി ലഭിക്കുന്നത് ഈ വർഷം ഇത് മൂന്നാം തവണ; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക അടങ്ങിയ ഓണം ബംപറിലെ ഒരു ടിക്കറ്റിൽ പിറന്നത് ഏഴു കോടീശ്വരന്മാർ; ലോട്ടറി അടിച്ചെങ്കിലും ജുവല്ലറിയിലെ ജോലി ഉപേക്ഷിക്കില്ലെന്ന് വിജയികൾ

കരുനാഗപ്പള്ളിയിലെ ആ ആറു പേർക്കൊപ്പം സിദ്ധിഖും ഇനി കോടിപതി; ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ ശ്രീമുരുക ഏജൻസിയുടെ സബ് ഏജന്റായ സിദ്ദിഖിനും ലഭിക്കും ഒരു കോടി രൂപ; കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ശ്രീമുരുക ഏജൻസി വഴി ലഭിക്കുന്നത് ഈ വർഷം ഇത് മൂന്നാം തവണ; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക അടങ്ങിയ ഓണം ബംപറിലെ ഒരു ടിക്കറ്റിൽ പിറന്നത് ഏഴു കോടീശ്വരന്മാർ; ലോട്ടറി അടിച്ചെങ്കിലും ജുവല്ലറിയിലെ ജോലി ഉപേക്ഷിക്കില്ലെന്ന് വിജയികൾ

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യം വന്നത് കരുനാഗപ്പള്ളിയിലെ ശ്രീമുരുക ലോട്ടറി ഏജൻസി വഴിയാണ്. ഈ ഏജൻസി വിറ്റ ലോട്ടറി ടിക്കറ്റാണ് ആറ് കോടീശ്വരന്മാരെ സൃഷ്ടിച്ചത്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജുവല്ലറിയിലെ ജീവനക്കാർക്കാണ 12 കോടി രൂപയുടെ ഓണം ബംപർ അടിച്ചത്. ഇവർക്കൊപ്പം ഒരു ഏഴാമൻ കൂടി കോടീശ്വരനായിട്ടുണ്ട്. അത് ഒന്നാം സമ്മാനത്തിന് അർഹമായ TM160869 എന്ന ടിക്കറ്റ് വിറ്റ ശ്രീമുരുഗ ഏജൻസിയുടെ സബ് ഏജന്റായ സിദ്ധിഖാണ്.

പി.ശിവൻകുട്ടിയാണ് ഈ ഏജൻസിയുടെ ഉടമസ്ഥൻ. ഇദ്ദേഹത്തിന്റെ സബ് ഏജന്റായ സിദ്ദിഖിൽ നിന്നാണ് ഒന്നാം സമ്മാനം അടിച്ച ചുങ്കത്ത് ജൂവലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ടിക്കറ്റ് വാങ്ങിയത്. ഇവർ ജോലി ചെയ്യുന്ന ജൂവലറിക്ക് മുമ്പിലാണ് സിദ്ദിഖിന്റെ ലോട്ടറി കട പ്രവർത്തിക്കുന്നത്. ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ പത്ത് ശതമാനമായ 1.20 കോടിയാണ് ഏജന്റിനുള്ള കമ്മീഷൻ. ഇതിന്റെ അഞ്ച് ശതമാനം തുകയായ ആറ് ലക്ഷം നികുതിയായി സർക്കാർ ഈടാക്കും. ശേഷിച്ച തുകയായ 1.14 കോടിയുടെ പത്ത് ശതമാനം ഒഴികയുള്ളത് സിദ്ദിഖിനുള്ളതാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ശ്രീമുരുക ഏജൻസി വഴി ലഭിക്കുന്നത്.

കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറി ജീവനക്കാരായ ആറ് പേർ ചേർന്നാണ് ബംപർ ടിക്കറ്റെടുത്തത്. ഓണം ബംപർ കിട്ടിയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്ന് ആറ് പേരും പ്രതികരിച്ചു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക മാറ്റിവയ്ക്കുമെന്നും ഇവർ പറഞ്ഞു. വല്ലപ്പോഴും ടിക്കറ്റുകൾ എടുക്കാറുണ്ട്. ബംപറുകൾ വരുമ്പോൾ പിരിവെടുത്ത് ടിക്കറ്റെടുക്കാറാണ് പതിവ്. ഇതുവരെ സമ്മാനമൊന്നും അടിച്ചിട്ടില്ല. ലോട്ടറി അടിച്ചത് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ലെന്നും ഭാഗ്യശാലികൾ പ്രതികരിച്ചു.

സെയിൽസ്മാന്മാരായ തൃശൂർ പരപ്പൂർ പുത്തൂർ ഹൗസിൽ റോണി (35), ചവറ തോപ്പിൻ വടക്ക് രാജീവത്തിൽ രാജീവൻ (48), ചവറ സൗത്ത് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് കുമാർ(32), ചാലക്കുടി കാരോട്ടുപൂവിൽ സുബിൻ തോമസ് (26), വൈക്കം കുന്തത്തിരചിറയിൽ വിവേക് (26), ശാസ്താംകോട്ട ശാന്തിവിലാസത്തിൽ റംജിൻ ജോർജ് (31) എന്നിവരാണ് ഭാഗ്യശാലികൾ.

ടിക്കറ്റ് നമ്പർ-ടി.എം. 160869.ചുങ്കത്ത് ജുവലറിയുടെ സമീപത്തായി തട്ടടിച്ച് ലോട്ടറിക്കച്ചവടം നടത്തുന്ന സിദ്ദിഖിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് രണ്ടു ടിക്കറ്റ് വാങ്ങിയത്. ആറുപേർക്കും വേണ്ടി വിവേകിനെയും കൂട്ടിപ്പോയി റോണിയാണ് ടിക്കറ്റ് വാങ്ങിയത്. ജീവനക്കാർ സംഘം ചേർന്ന് ടിക്കറ്റ് വാങ്ങാറുണ്ട്. നറുക്കെടുപ്പ് നടക്കുമ്പോൾ ടിക്കറ്റ് രതീഷ് കുമാറിന്റെ കൈവശമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് നറുക്കെടുപ്പിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കാണുമ്പോഴും മഹാഭാഗ്യം ഒന്നാം സമ്മാനമായി ഉദിച്ചുയരുമെന്ന് നിനച്ചതേയില്ല. എന്തെങ്കിലും സമ്മാനം കിട്ടണമേ എന്ന പ്രാർത്ഥനയോടെ രതീഷ് ടിക്കറ്റിലെ നമ്പർ ഒത്തുനോക്കിയപ്പോൾ ഞെട്ടിപ്പോയി.

സഹപ്രവർത്തകരെ വിവരം അറിയിച്ചതോടെ 'ഞെട്ടൽ' ആകാശത്തോളം വളർന്ന ആഹ്ലാദമായി. അവർ ഓടിച്ചെന്ന് സിദ്ദിഖിനോട് പറഞ്ഞു. സിദ്ദിഖ് തനിക്ക് ടിക്കറ്റ് നൽകിയ കരുനാഗപള്ളി ലാലാജി ജംഗ്ഷന് പടിഞ്ഞാറുവശം പ്രവർത്തിക്കുന്ന ശ്രീമുരുകാലയം ലക്കി സെന്ററിൽ അറിയിച്ചു. കായംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അതിന്റെ ഉടമ ശിവൻകുട്ടി സന്തോഷം പങ്കിടാൻ ജുവലറിയിൽ പാഞ്ഞെത്തി.സമ്മാനാർഹമായ ടിക്കറ്റ് ചുങ്കത്ത് ജുവലറി ജനറൽ മാനേജർ രാജ്‌മോഹന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്കിന്റെ കരുനാഗപ്പള്ളി മെയിൻ ബ്രാഞ്ചിൽ ഏല്പിച്ചു. 12 കോടി രൂപയാണ് സമ്മാനത്തുക. നികുതി കഴിഞ്ഞ് 7 കോടി 56 ലക്ഷം രൂപ പങ്കിട്ടെടുക്കാം. ഭാവിപരിപാടികൾ തീരുമാനിച്ചിട്ടില്ലാത്ത ഇവർ എന്തായാലും ചുങ്കത്ത് ജുവലറിയിലെ ജോലി തുടരുമെന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP