Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഴ് മിനുറ്റ് കൊണ്ട് വിമാനം താഴ്ന്നത് 29,000 അടി; ഉറ്റവർക്ക് ഗുഡ്ബൈ സന്ദേശം അയച്ച് അലറി നിലവിളിച്ച് യാത്രക്കാർ; ഒരു വിമാനം ആകാശച്ചുഴിയിൽ വീണപ്പോൾ സംഭവിച്ചത്

ഏഴ് മിനുറ്റ് കൊണ്ട് വിമാനം താഴ്ന്നത് 29,000 അടി; ഉറ്റവർക്ക് ഗുഡ്ബൈ സന്ദേശം അയച്ച് അലറി നിലവിളിച്ച് യാത്രക്കാർ; ഒരു വിമാനം ആകാശച്ചുഴിയിൽ വീണപ്പോൾ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

അറ്റ്‌ലാന്റ: യുഎസിലെ അറ്റ്ലാന്റയിൽ നിന്നും ഫോർട്ട് ലൗൻഡെർഡെയിലിലേക്കുള്ള ഡെൽറ്റ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ വീണത് കടുത്ത ആശങ്കക്കിടയാക്കി. ഇതിനെ തുടർന്ന് ഏഴ് മിനുറ്റ് കൊണ്ട് വിമാനം താഴ്ന്നത് 29,000 അടിയായിരുന്നു. വിമാനം തകർന്ന് തങ്ങളുടെ അന്ത്യമുറപ്പായെന്ന് തോന്നിയ യാത്രക്കാർ ഉറ്റവർക്ക് ഗുഡ്ബൈ സന്ദേശം അയച്ച് അലറി നിലവിളിച്ചുവെന്നും റിപ്പോർട്ടുണ്ട്. 39,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം ഏഴ് മിനുറ്റ് കൊണ്ട് 10,000 അടി ഉയരത്തിലേക്ക് താഴ്ന്നതിനെ തുടർന്നായിരുന്നു യാത്രക്കാർ മരണത്തെ മുഖാമുഖം കണ്ടത്.

കാബിൻ പ്രഷറിലെ ക്രമരാഹിത്യം കാരണമാണ് ഈ ദുരവസ്ഥയുണ്ടായതെന്നാണ് ഡെൽറ്റ വിശദീകരണം നൽകിയിരിക്കുന്നത്. അപകടത്തെ കൺമുന്നിൽ കണ്ട ആ നിമിഷങ്ങളെ യാത്രക്കാർ പേടിയോടെ ഓർത്തെടുത്ത് വിവരിക്കുന്നുണ്ട്. വിമാനം പൊടുന്നനെ താഴോട്ട് വീഴുന്നത് പോലുള്ള അനുഭവമായിരുന്നുവെന്നാണ് യാത്രക്കാരിലൊരാളായ ഹാരിസ് ഡിവോസ്‌കിൻ വെളിപ്പെടുത്തുന്നത്. വിമാനം താഴാൻ തുടങ്ങിയതോടെ ഓക്സിജൻ മാസ്‌കുകൾ ലഭ്യമാക്കിയിരുന്നുവെന്നും യാത്രക്കാർ മരണത്തെ മുഖാമുഖം കണ്ട് അലറിക്കരഞ്ഞിരുന്നുവെന്നും ഹാരിസ് പറയുന്നു.

യാത്രക്കാർ ഭയവിഹ്വലരാകേണ്ടെന്ന് ഒരു ഫൈ്ലറ്റ് അറ്റൻന്റ് ഇന്റർകോമിലൂടെ തുടർച്ചയായി വിളിച്ച് പറഞ്ഞിരുന്നുവെങ്കിലും യാത്രക്കാരെ ശാന്തരാക്കാൻ അതുകൊണ്ട് സാധിച്ചിരുന്നില്ല. വൈകുന്നേരം യുഎസ് സമയം 4.34ന് 39,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം 4.42 ആകുമ്പോഴേക്കും 10,000 അടിയിലേക്ക് താഴുകയായിരുന്നുവെന്നാണ് പ്രിലിമിനറി ഫ്ലൈറ്റ്അവയർ ഡാറ്റകൾ വെളിപ്പെടുത്തുന്നത്.തുടർന്ന് വിമാനം താമ്പ എയർപോർട്ടിലേക്ക് അടിയന്തിരമായി ഇറക്കുകയും അടിയന്തിര പരിശോധനകൾ നടത്തുകയും ചെയ്തിരുന്നുവെന്നാണ് ഡെൽറ്റയുടെ വക്താവ് വെളിപ്പെടുത്തുന്നത്.

ഇത്തരത്തിൽ വിമാനങ്ങൾ ആകാശച്ചുഴിയിൽ വീഴുന്നത് ഇടക്കിടെ ഉണ്ടാകുന്ന സംഭവമാമ്. ഇതിന് പുറമെ വിമാനങ്ങൾ ആകാശ ഗർത്തങ്ങളിൽ വീഴുമ്പോഴുള്ള കുലുക്കവും യാത്രക്കാരെ പേടിപ്പെടുത്താറുണ്ട്. ടർബുലൻസ് എന്നാണിത് അറിയപ്പെടുന്നത്. വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഈ വിധത്തിൽ കുലുങ്ങാനിടയാകുന്നത്. ഇത്തരത്തിൽ വിമാനം കുലുങ്ങുന്നതിനെ തുടർന്ന് ഫുഡ്‌ട്രോളികൾ മറിഞ്ഞ് വീഴുന്നതിന്റെയും ഷാംപയിൻ ബോട്ടിലുകൾ എടുത്തെറിയപ്പെടുന്നതിന്റെയും എക്‌സിറ്റ് സൈൻ തെറിച്ച് പോകുന്നതിന്റെയും മറ്റ് ചിലസാധനങ്ങൾ പൊട്ടിത്തകരുന്നതിന്റെും ദൃശ്യങ്ങൾ ധാരാളം പുറത്ത് വന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP