Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരന്തരമായ ലൈംഗിക ആരോപണങ്ങളും സ്ത്രീവിരുദ്ധതയും കേട്ട് മടുത്ത കത്തോലിക്കാ സഭ ഒടുവിൽ പരിഹാരം കണ്ടെത്തി; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ തീർത്ത റോബോട്ടുകളെ വൈദികരാക്കും; ഫ്രാൻസിസ്‌കൻ സന്യാസ സമൂഹത്തിന്റെ നിർദ്ദേശം ഗൗരവമായി എടുത്ത സഭ

നിരന്തരമായ ലൈംഗിക ആരോപണങ്ങളും സ്ത്രീവിരുദ്ധതയും കേട്ട് മടുത്ത കത്തോലിക്കാ സഭ ഒടുവിൽ പരിഹാരം കണ്ടെത്തി; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ തീർത്ത റോബോട്ടുകളെ വൈദികരാക്കും; ഫ്രാൻസിസ്‌കൻ സന്യാസ സമൂഹത്തിന്റെ നിർദ്ദേശം ഗൗരവമായി എടുത്ത സഭ

മറുനാടൻ ഡെസ്‌ക്‌

പാരീസ്: കത്തലോക്കാ സഭയും ഹൈടെക്കാകാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തീർത്ത റോബോട്ടുകളെ വൈദികരാക്കുന്ന കാര്യമാണ് സഭ പരിഗണിച്ച് വരുന്നത്.ഇത് സംബന്ധിച്ച് ഫ്രാൻസിസ്‌കൻ സന്യാസസഭയിലെ സിസ്റ്റർ ഇലിയ ഡെലിയോ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശമാണ് കത്തോലിക്കാ സഭ പരിഗണിക്കാനൊരുങ്ങുന്നത്. രണ്ട് പിഎച്ച്ഡികളുള്ള സിസ്റ്റർ വില്ലനോവ യൂണിവേഴ്സിറ്റിയിലെ തിയോളജിയുടെ ചെയറായും വർത്തിക്കുന്നുണ്ട്. റോബോട്ടുകളെ വൈദികരാക്കിയാൽ പല പ്രശ്നങ്ങളും ഒഴിവാകുമെന്നാണ് സിസ്റ്റർ നിർദ്ദേശിച്ചിരിക്കുന്നത്.

റോബോട്ടിക് വൈദികർക്ക് പല മെച്ചങ്ങളുമുണ്ടെന്നാണ് ലോകമാകമാനം തിയോളജിയിലും സയൻസിലും പ്രഭാഷണങ്ങൾ നടത്തി വരുന്ന ഡെലിയോ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ സഭയിൽ വർധിച്ച് വരുന്ന ലൈംഗിക അതിക്രമണങ്ങൾ കുറയ്ക്കാനും ജെൻഡർ ന്യൂട്രലാകാനും സാധിക്കുമെന്നും ഡെലിയോ അവകാശപ്പെടുന്നു. പുരുഷവൈദികർ സഭയെ പാട്രിയാക്കൽ സിസ്റ്റത്തിന് അടിയറ വയ്ക്കുന്നുവെന്നും ഇതിനെ വെല്ലുവിളിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നും ഡെലിയോ അവകാശപ്പെടുന്നു. നിലവിൽ പുരോഹിതർ നിശ്ചയിക്കുന്നതാണ് സഭയിൽ നടക്കുന്നതെന്നും എന്നാൽ കാലാനുസൃതമായ സാങ്കേതിക വിദ്യകളെ സ്വീകരിച്ച് ഇതിൽ മാറ്റം വരുത്താമെന്നുമാണ് ഡെലിയോ നിർദ്ദേശിക്കുന്നത്.

റോബോട്ടിക് വൈദികരെ നിയമിക്കുന്നതിലൂടെ സഭയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ഈ സിസ്റ്റർ അവകാശപ്പെടുന്നു.ജപ്പാനിലെ ടോക്യോവിലെ ക്യോട്ടോവിലെ 400 വർഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രത്തിൽ മിൻഡാർ എന്ന റോബോട്ട് പുരോഹിതനെ നിയമിച്ച വാർത്തകൾ പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പാണ് ഡെലിയോ പുതിയ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബുദ്ധമതവിശ്വാസികളുടെ ശവസംസ്‌കാര കർമത്തിന് ജപ്പാനിൽ കാർമികത്വം വഹിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിനെ ഉപയോഗിച്ച് വരുന്നുണ്ട്.

മനുഷ്യ വൈദികർക്ക് സാധിക്കാത്ത സാമൂഹിക കർത്തവ്യങ്ങൾ നിറവേറ്റാൻ ഇത്തരം റോബോട്ട് വൈദികർക്ക് സാധിക്കുമെന്നും ഡെലിയോ പറയുന്നു.ഇത്തരത്തിൽ റോബോട്ടുകളെ വൈദികരാക്കി നിയമിക്കുന്നതിൽ മനുഷ്യർ ആശങ്കപ്പെടേണ്ടതില്ലെന്നും മനുഷ്യ വൈദികർക്കും റോബോട്ട് വൈദികർക്കും പരസ്പരം ചേർന്ന് പ്രവർത്തിക്കാവുന്നതേയുള്ളൂവെന്നും ഡെലിയോ അഭിപ്രായപ്പെടുന്നു.പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിനുള്ള ചട്ടക്കൂടിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും ഈ സിസ്റ്റർ നിർദ്ദേശിക്കുന്നു. റോബോട്ടുകളെ വൈദികരാക്കുന്നതിലൂടെ വൈദിക വൃത്തിയുടെ സ്വഭാവം മാറുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP